topnews

അടിയന്തരമായി വിട്ടയയ്ക്കണം എന്ന അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി അംഗീകരിച്ചില്ല

ന്യൂഡല്‍ഹി. അടിയന്തരമായി ഇഡി കസ്റ്റഡിയില്‍ നിന്നും വിട്ടയക്കണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി അംഗീകരിച്ചില്ല. കേസ് എപ്രില്‍ മൂന്നിന് വീണ്ടും പരിഗണിക്കും. അന്ന് തന്നെ തീരുമാനം ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

ഇടക്കാലാശ്വാസം തേടി കെജ്രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഇഡിക്ക് നോട്ടീസയച്ചു. ഇതിന് ഏപ്രില്‍ 2നുള്ളില്‍ മറുപടി നല്‍കണം. അതേസമയം കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കും. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജിയുടെ പകര്‍പ്പ് തങ്ങള്‍ക്ക് നല്‍കിയില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി എഎപിക്ക് വന്‍ തിരിച്ചടി. പാര്‍ട്ടിയുടെ ഒരു എംപിയും എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു. ജലന്ധര്‍ എംപി സുഷില്‍ കുമാര്‍ റിങ്കു, ജലന്ധര്‍ വെസ്റ്റ് എംഎല്‍എ ശീതള്‍ അങ്കുരല്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ചായിരുന്നു പാര്‍ട്ടിപ്രവേശനം. ജലന്ധറില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി സുശീല്‍ കുമാറിന്റെ പേര് എഎപി പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു. 2023ലെ ഉപതിരഞ്ഞെടുപ്പില്‍ അരലക്ഷത്തിലേറെ വോട്ടിനാണ് അദ്ദേഹം വിജയിച്ചത്.

Karma News Network

Recent Posts

ഗുണ്ടയുടെ വീട്ടിൽ DYSPക്ക് വിരുന്നിന് പോകാം, വിമർശിച്ച CPO യുടെ തൊപ്പി തെറിച്ചു

അങ്കമാലിയിൽ DYSP ക്കു ഗുണ്ടാത്തലവന്റെ കക്കൂസിൽ കയറി ഒളിക്കാം പക്ഷെ അതിനെ കുറിച്ച് വേറെ ആരെങ്കിലും പോലീസ് സേനയിൽ മിണ്ടിയാൽ…

17 mins ago

പ്രാർഥനയും ആത്മീയതയും ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. എല്ലാത്തിൽ നിന്നും കുറേയൊക്കെ വിട്ടുനിൽക്കാൻ പറ്റുന്നത് അതുകൊണ്ടാണ്.- ഷെയിന്‍ നിഗം

നിലപാടുകള്‍ തുറന്ന് പറയാൻ ഒട്ടും മടിക്കാത്ത യുവതാരമാണ് ഷെയിന്‍ നിഗം. സോഷ്യൽ മീഡിയയിലൂടെ ഓരോ വിഷയത്തെ കുറിച്ചും താരം പ്രതികരിക്കാറുണ്ട്.…

28 mins ago

കടപ്പുറത്ത് ഇടിമിന്നലേറ്റ് ഏഴു പേർക്ക് പരുക്ക്, സംഭവം കോഴിക്കോട്

കോഴിക്കോട്∙ സൗത്ത് കടപ്പുറത്ത് ഏഴോളം പേർക്ക് ഇടിമിന്നലേറ്റു. കടലിൽ നിന്ന് വള്ളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെ രണ്ട് മണിയോടെയാണ് സംഭവം. അഷ്റഫ്,…

42 mins ago

കെഎസ്ഇബി ടവർ ലൈനിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചു

കളിക്കുന്നതിനിടെ കെഎസ്ഇബി ടവർ ലൈനിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി മാലിക്കാണ് മരിച്ചത്.…

51 mins ago

വീണ്ടും എസി പൊട്ടിത്തെറിച്ച് അപകടം, ബഹുനില കെട്ടിടത്തിന് തീപിടിച്ചു

ന്യൂഡൽഹി : എസി പൊട്ടിത്തെറിച്ച് റെസിഡെൻഷ്യൽ ഫ്ലാറ്റിൽ വൻ തീപിടിത്തം.നോയിഡയിൽ ആണ് സംഭവം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരം​ഗം വർദ്ധിക്കുന്നതിനിടെയാണ് ഇത്തരമൊരു…

1 hour ago

അയൽവാസിയായ യുവാവും വീട്ടമ്മയും ജീവനൊടുക്കിയ നിലയിൽ, വിഷക്കുപ്പി കണ്ടെത്തി

കോങ്ങാട് : കടമ്പഴിപ്പുറം അഴിയന്നൂരിൽ വീട്ടമ്മയെയും സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തി. പുളിയാനി വീട്ടിൽ കുഞ്ഞിലക്ഷ്മി (38) അയൽവാസി ദീപേഷ് (38)…

2 hours ago