kerala

ED എന്താ മൂക്കിൽ കയറ്റുമോ,വെല്ലുവിളിച്ച്‌ തോമസ് ഐസക്ക്

ഇഡിയ്ക്കുമുന്നിൽ ഹാജരായില്ലെങ്കിൽ മൂക്കിൽ കയറ്റുമോ ,മസാല ബോണ്ട് കേസിൽ മുൻ ധനകാര്യമന്ത്രി തോമസ് ഐസക്കിന് വീണ്ടും കുരുക്കുമായി ED എത്തുമ്പോൾ ,ഇവിടെ ആർക്കും ഇഡിയെ പേടിയില്ലെന്നും അതിന് വടക്കേ ഇന്ത്യയിൽപോയി നോക്കിയാൽ മതിയെന്നും തട്ടി വിട്ടു EDക്ക് പുല്ല് വില കല്പിക്കുകയാണ് തോമസ് ഐസക്ക് .വരുന്ന ഏപ്രിൽ രണ്ടിന് ഹാജരാകാണം എന്ന് നിർദേശിച്ചു ഇത് ഏഴാം തവണയാണ് ഐസക്കിന് ഇ.ഡി വീണ്ടും സമൻസ് അയക്കുന്നത്.അതേസമയം, .ഇ.ഡിയുടെ അന്ത്യശാസന നോട്ടിസ് കിട്ടിയെന്ന് തോമസ് ഐസക് പ്രതികരിച്ചു.തന്റെ്‌ തെരഞ്ഞെടുപ്പു പ്രവർത്തനം തടസപ്പെടുത്താനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു.തിങ്കളാഴ്ച കോടതിയെ സമീപിക്കും.കോടതിയിൽ ഇരിക്കുന്ന കേസിൽ കൂടുതൽ പറയുന്നില്ല.

ഇഡിക്ക് ഭീഷണിയുടെ സ്വരമാണെന്നും അദ്ദേഹം പറഞ്ഞു.കോടതിയിലിരിക്കുന്ന കേസാണ്. കോടതിയിൽ നിന്ന് തന്നെ സംരക്ഷണം തേടും.തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രേരിതമായി ഇഡി.ഭീഷണിപ്പെടുത്തുന്നു.ചെന്നില്ലെങ്കിൽ മൂക്കിൽ കയറ്റുമോയെന്ന് അദ്ദേഹം ചോദിച്ചു. ഇതൊക്കെ വടക്കേയിന്ത്യയിൽ നടക്കും ഇത് കേരളമാണെന്ന് ഇ.ഡി. ഓർക്കണമെന്നും തോമസ് ഐസക് പറഞ്ഞു.മസാല ബോണ്ട് വഴിയുള്ള ഫണ്ട് കിഫ്ബി വിനിയോഗിച്ചതിൽ പൊരുത്തക്കേടുകളുണ്ടെന്നും തോമസ് ഐസക്കിന്റെ മൊഴി ഇക്കാര്യത്തിൽ രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഇ.ഡി ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തോമസ് ഐസക്കിന് വീണ്ടും സമൻസ് അയച്ചത് എന്തുകൊണ്ടാണെന്ന് ഇ.ഡി. അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് ഇ.ഡി സത്യവാങ്മൂലം നൽകിയത്.

ഐസക്കും കിഫ്ബി ഉദ്യോഗസ്ഥരും സഹകരിക്കാത്തതിനാൽ 2022 ഓഗസ്റ്റ് മുതൽ അന്വേഷണം തടസ്സപ്പെടുകയാണെന്നാണ് ഇ.ഡി പറയുന്നത്. സമൻസ് അയയ്ക്കുന്നത് കോടതി സ്റ്റേ ചെയ്തിട്ടില്ലാത്തതിനാൽ നേരിട്ടു ഹാജരാകാത്ത ഐസക്കിന്റെ നടപടി നിയമ ലംഘനമാണെന്നും ഇ.ഡി പറയുന്നു. കിഫ്ബി ഫണ്ട് വിനിയോഗിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് തോമസ് ഐസക്കാണെന്നു കിഫ്ബി നൽകിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ജനറൽ ബോ‍ഡിയുടെയും യോഗത്തിന്റെ മിനിറ്റ്സ് രേഖകൾ വ്യക്തമാക്കുന്നു.

ഫണ്ട് വിനിയോഗത്തിൽ ഒട്ടേറെ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട് ഇവ സംബന്ധിച്ചു തോമസ് ഐസക്കിന് അറിവുണ്ടെന്നു സംശയമുണ്ടെന്നും അതിനാൽ അദ്ദേഹം ഹാജരായേ മതിയാകൂ എന്നുമായിരുന്നു ഇ.ഡി പറഞ്ഞത്. ഇതിന്റെ പിറ്റേന്നാണ് ഇ.ഡി ഐസക്കിന് വീണ്ടും സമൻസ് അയച്ചത്. കേസുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാൽ കോടതിയെ സമീപിക്കാമെന്ന് ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് ടി.ആർ.രവി വ്യക്തമാക്കിയിരുന്നു.അതേസമയം,തനിക്കു ഒന്നും അറിയില്ലെന്ന് അറിയിച്ചു മുൻ ധനകാര്യമന്ത്രി തോമസ് ഐസക് എല്ലാം പിണറായിയുടെ തലയിൽ വച്ചിരിക്കുകയാണ് .

മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർബോർഡ് ആണ് തീരുമാനമെടുത്തതെന്നും തനിക്ക് ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വം മാത്രമാണ് ഉണ്ടായിരുന്നതെന്നും തോമസ് ഐസക് ഇ.ഡി.ക്ക് നൽകിയ മറുപടിയിൽ പറയുന്നുഇ.ഡി 5തവണയും വിളിച്ചിട്ട് തോമസ് ഐസക് ചെന്നില്ല. ആദ്യം ഇ ഡിയെ ഭയമില്ലെന്ന് മസിലുരുട്ടി പറഞ്ഞ തോമസ് ഇപ്പോൾ എനിക്ക് പേടിയില്ല പക്ഷേ ഭയമുണ്ട് എന്ന നിലപാടാണ്‌. ഒടുവിൽ താൻ പനിച്ച് വിറച്ച് സുഖമില്ലാത്ത അവസ്ഥ എന്നു പോലും ഇ ഡി ക്ക് മുന്നിൽ അപേക്ഷിക്കുകയാണ്‌എന്തായാലും ഇപ്പോൾ ഡോ തോമസ് ഐസക്ക് പറയുന്നത് ഇങ്ങിനെ.മസാല ബോണ്ടും കിഫ്ബിയുടേയും ഉത്തരവാദിത്വം തനിക്ക് മാത്രമല്ല. ഉരു മന്ത്രി എന്ന പണിയേ ഞാൻ ചെയ്തുള്ളു എന്നാണ്‌/ മന്ത്രി പണി മാത്രമായിരുന്നു എന്റെ പണി. തീരുമാനം എടുത്തത് ശയറക്ടർ ബോർഡാണ്‌. മുഖ്യമന്ത്രി പിണറായി വിജയനാണ്‌ അതിന്റെ തലവൻ എന്നാണ്‌

തോമസ് ഇപ്പോൾ കൈയ്യും കാലും ഇട്ടടിക്കുകയാണ്‌. ഇ ഡിക്ക് മുന്നിൽ ചെന്നാൽ ശിവശങ്കരന്റെ അവസ്ഥയാകും. പിന്നെ എന്ന് ജയിലിൽ നിന്നും ഇറങ്ങാൻ ആകും എന്നും അറിയില്ല.ഇ ഡിക്ക് മുന്നിലെത്താൻ മടിക്കുന്നതും ഒളിച്ചിരിക്കുന്നതും തോമസ് ഐസക്കിന്റെ മടിയിൽ കനം ഉള്ളതിനാലാണ്‌. കോഴി കട്ടവന്റെ തലയിൽ പപ്പുണ്ട് എന്ന് പറഞ്ഞത് പോലെ ചെയ്ത തെറ്റുകളുടെ ആഴം തോമസിനറിയാം
കേരളം എങ്ങിനെ 4 ലക്ഷം കോടിയുടെ കടത്തിലായി. ഭരിക്കാൻ കയറിയപ്പോൾ വെറും 80000 കോടി കടത്തിൽ നിന്നും കേരളം ഇപ്പോൾ 4 ലക്ഷം കോടിയോളം കടമാണ്‌. കേരളത്തേ ഇങ്ങിനെ നശിപ്പിച്ച് കടത്തിൽ ആഴ്ത്തിയ ആളാണ്‌ ഈ തോമസ്.

കഴിഞ്ഞദിവസമായിരുന്നു ഇ.ഡി.ക്ക് മുമ്പിൽ തോമസ് ഐസക് അവസാനമായി ഹാജരാകേണ്ടിയിരുന്നത്. എന്നാൽ, അദ്ദേഹം കഴിഞ്ഞദിവസവും ഹാജരായിരുന്നില്ല. തുടർന്നാണ് ഇ.ഡി.യ്ക്ക് മറുപടി നൽകിയത്.കിഫ്ബി മസാലബോണ്ടിൽ തനിക്ക് പ്രത്യേകമായി ഒരു ഉത്തരവാദിത്വവുമില്ല. കിഫ്ബി രൂപവത്കരിച്ചതുമുതൽ 17 അംഗ ഡയറക്ടർ ബോർഡ് ഉണ്ട്. അതിന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ്. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കൂട്ടായിട്ടാണ്. ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വമല്ലാതെ ഇക്കാര്യത്തിൽ തനിക്ക് യാതൊരു പ്രത്യേക അധികാരവും ഇല്ല’, തോമസ് ഐസക് നൽകിയ ഏഴുപേജുള്ള മറുപടിയിൽ പറയുന്നു.

‘കിഫ്ബിയുടെ വൈസ് ചെയർമാൻ, കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ എന്നീ പദവികൾ മന്ത്രി എന്ന നിലയിൽ വഹിക്കേണ്ടിവന്ന (ex officio) ചുമതലകളാണ്. മന്ത്രി ചുമതല ഒഴിഞ്ഞതോടെ കിഫ്ബിയുടെ ഏതെങ്കിലും രേഖകളോ കണക്കുകളോ എനിക്കു ലഭ്യമല്ല’ എന്നായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചത്. ഇതിൽ വ്യക്തത വരുത്തിയാണ് ഇപ്പോൾ മുഖ്യമന്ത്രി ചെയർമാനായ ബോർഡ് അംഗം കൂട്ടായാണ് തീരുമാനം എടുത്തിരുന്നതെന്നും ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വം മാത്രമായിരുന്നു തനിക്കെന്നും തോമസ് ഐസക് കത്തിൽ പറയുന്നത്.കിഫ്ബി മസാലബോണ്ട് സംബന്ധിച്ചും അതിലൂടെ ലഭിച്ച ധനത്തിന്റെ വിനിയോഗം സംബന്ധിച്ചുമുള്ള കാര്യങ്ങളിൽ മൊഴിനൽകാനാണ് തോമസ് ഐസക്കിനോട് ഇ.ഡി. അന്വേഷണസംഘം തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്.

ജനുവരി 12-ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അന്നും തോമസ് ഐസക് ഹാജരായിരുന്നില്ല. ഇതുസംബന്ധിച്ച് ഒന്നരവർഷത്തിനുശേഷമാണ് നോട്ടീസ് അയച്ചത്. ആദ്യം നൽകിയ രണ്ടുസമൻസുകൾ ഹൈക്കോടതിയിൽ തോമസ് ഐസക് ചോദ്യംചെയ്തിരുന്നു. ഹർജിയിൽ തുടർനടപടികൾ ഹൈക്കോടതി കഴിഞ്ഞമാസം അവസാനിപ്പിച്ചിരുന്നു. ചുറ്റിത്തിരിയുന്ന അന്വേഷണമോ (റോവിങ് എൻക്വയറി) പരാതി സ്ഥാപിച്ചെടുക്കാനായുള്ള അന്വേഷണമോ നടത്തരുതെന്ന് ഇ.ഡി.യോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇപ്പോൾ ഇ.ഡി. നൽകിയ സമൻസ് കോടതിവിധിയുടെ അന്തസ്സത്തയെ മാനിക്കാത്തതാണെന്നാണ് തോമസ് ഐസക്കിന്റെ വാദം.

Karma News Network

Recent Posts

കെ.എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശം അംഗീകരിക്കാനാവില്ല- കെ.കെ രമ

ആർഎംപി നേതാവ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ പരസ്യമായി തള്ളി എംഎൽഎ കെകെ രമ. ഹരിഹരന്റെ പരാമർശങ്ങൾ എംഎൽഎ എന്ന നിലക്കും…

5 mins ago

വെളുപ്പിന് അഞ്ച് മണിക്ക് എണീക്കും, ഫുഡ് കൺട്രോൾ ചെയ്യും, എക്സർസൈസ് മുടക്കാറില്ല- ജ​ഗദീഷ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകൻ, സഹനടൻ, കോമഡി തുടങ്ങി എല്ലാ വേഷങ്ങളിലും താരത്തിന്റെ കൈകളിൽ ഭദ്രമാണ്. കോളജ് അധ്യാപകനായിരുന്ന…

41 mins ago

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു, ഒരു മരണം കൂടി സ്ഥിരീകരിച്ചു

മലപ്പുറത്ത് മഞ്ഞപിത്തം ബാധിച്ച് ഒരു മരണം കൂടി. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച്…

1 hour ago

മൂവാറ്റുപുഴയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ അപകടം, കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

മുവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. മനുഷ്യ ജീവന് അപകടകരമാംവിധം വാഹനം ഓടിച്ചെന്ന് എഫ്‌ഐആർ. വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ.…

2 hours ago

സമരം തീര്‍ന്നെങ്കിലും വിമാനം പറക്കുന്നില്ല, എയര്‍ ഇന്ത്യ എക്‌സ്പ്രസ് അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് സമരം അവസാനിച്ചെങ്കിലും പ്രതിസന്ധി തീരുന്നില്ല. കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങിൽ നിന്നുള്ള വിവിധ…

2 hours ago

കരമന അഖിൽ വധക്കേസ്, മുഖ്യപ്രതി അഖിൽ അപ്പു പിടിയിൽ, മറ്റ് 3 പേ‍ര്‍ക്കായി തിരച്ചിൽ

തിരുവനന്തപുരം: കരമന അഖില്‍ കൊലപാതകത്തില്‍ നാല് പേര്‍ കൂടി കസ്റ്റഡിയില്‍. ഗൂഢാലോചനയില്‍ പങ്കാളികളായവരും മുഖ്യപ്രതികളിലൊരാളുമാണ് പിടിയിലായത്. മുഖ്യപ്രതികളിലൊരാളായ അപ്പു എന്ന…

3 hours ago