entertainment

ബി​ഗ് ബോസിൽ കണ്ടതുപോലെയാണ് ഞാൻ ജീവിതത്തിലും- ആര്യ

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. തോപ്പിൽ ജോപ്പൻ, അലമാര, ഹണി ബി 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ, ഉൾട്ട, ഉറിയടി തുടങ്ങിയ സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്.ബിഗ് ബോസിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് മലയാളം പതിപ്പിലെ ആദ്യ സീസണിലും താരം പങ്കെടുത്തു. ഈ പരിപാടിയിലാണ് താരം തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. താൻ പ്രണയതത്തിലാണെന്നും ജാൻ എന്ന് അദ്ദേഹത്തെ വിളിക്കാമെന്ന് താരം പറഞ്ഞത് വളരെ ശ്രദ്ധേയമായിരുന്നു. അന്ന് മുതൽ ആര്യയുടെ ജാൻ ആരാണെന്ന് അറിയാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ.

ഇപ്പോളിതാ ബി​ഗ് ബോസിനേക്കുറിച്ച് തുറന്നുപറയുകയാണ് താരം,വാക്കുകൾ , പുറത്ത് നിന്ന് ജഡ്ജ് ചെയ്യാൻ കഴിയാത്ത ഷോയാണ് ബിഗ് ബോസ്. ഹൗസിൽ നിന്ന് പുറത്തെത്തി എപ്പിസോഡുകൾ കണ്ട് കഴിഞ്ഞപ്പോഴാണ് ഈ ഷോ പുറത്തുനിന്ന് ജഡ്ജ് ചെയ്യാനാവില്ലെന്ന് മനസ്സിലാക്കിയത്. അകത്ത് നടക്കുന്നതിനേക്കാൾ വലിയ കാര്യങ്ങളാണ് പുറത്തു നടക്കുന്നത്. ഞങ്ങൾ ചിന്തിച്ചത് പോലെയല്ലായിരുന്നുവെന്നും ആര്യ പറഞ്ഞു. ഫുക്രു, രഘു, സാജു ചേട്ടൻ ഇവരൊക്കെ ഫുക്രു, രഘു, സാജു ചേട്ടൻ ഇവരൊക്കെ മികച്ച മത്സരാർഥികളായിരുന്നു.

ആര്യ എങ്ങനെയാണേ അതുപോലെ തന്നെയായിരുന്നു ബിഗ് ബോസ് ഹൗസിലും നിന്നത്. ആളുകൾ നമ്മളെ വിലയിരുത്തുന്നത് അവരുടെ കാഴ്ടപ്പാടിലൂടെയാണ്. ആരോടും നമ്മൾ ഇങ്ങനെയാണെന്ന് തെളിയിക്കേണ്ട കാര്യമില്ല. ബഡായി ബംഗ്ലാവൊക്കെ കണ്ട് ആര്യ പൊട്ടിപ്പെണ്ണാണ് എന്ന് ചിലർക്ക് തോന്നിയിരിക്കാം. അതാണ് ബിഗ് ബോസിലൂടെ മാറിയത്. സോഷ്യൽ മീഡിയ ബുള്ളിയിങ് അവഗണിക്കാൻ മാത്രമേ നമുക്ക് കഴിയുള്ളൂ. കാരണം ഇങ്ങനെ ചെയ്യരുതെന്ന് നമുക്കാരോടും പറയാനാവില്ല. ഒരു തുറന്ന പ്ലാറ്റ്‌ഫോമാണ് സോഷ്യൽ മീഡിയ. അത് എങ്ങനെ ഉപയോഗിക്കുന്നുവെന്നത് ആളുകളെ ആശ്രയിച്ചിരിക്കും.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

5 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

6 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

7 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

7 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

8 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

8 hours ago