kerala

കേന്ദ്ര ഏജന്‍സികള്‍ തിരഞ്ഞെടുപ്പ് പ്രചാരണം സ്വമേധയാ ഏറ്റെടുത്തുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ; സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രചാരണം സ്വമേധയാ ഏറ്റെടുത്തുവെന്ന് പരിഹസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഈയടുത്ത ദിവസങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ ആക്രമണോത്സുകതക്ക് ആക്കം കൂടി. അതിന്റെ ഒടുവിലെ ഉദാഹരണങ്ങളാണ് കിഫ്ബിക്കെതിരായ ഇ ഡിയുടെ നീക്കവും കസ്റ്റംസ് സമര്‍പ്പിച്ച സത്യവാങ്മൂലവുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും മനോനില കടമെടുത്ത് കിഫ്ബിയെ കുഴിച്ചുമൂടാനാണ് കേന്ദ്ര ഏജന്‍സികള്‍ ഇറങ്ങിത്തിരിച്ചത്. കസ്റ്റംസ് പ്രചാരണം നയിക്കുന്നുവെന്നതിന്റെ പ്രത്യക്ഷ തെളിവാണ് കസ്റ്റംസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ എതിര്‍ കക്ഷി പോലുമല്ലാത്ത കസ്റ്റംസ് കമ്മീഷണര്‍ സത്യവാങ്മൂലം കൊടുക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. നവംബറില്‍ സ്വപ്‌ന നല്‍കിയ രഹസ്യമൊഴിയില്‍ വ്യക്തികളുടെ പേരും പദവികളും എഴുതിച്ചേര്‍ത്താണ് സത്യവാങ്മൂലം നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.

Karma News Network

Recent Posts

പോളിംഗ് ഡാറ്റയിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപണം, ഖാർഗെയുടെ വായടപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് മനഃപൂർവം നടത്തിയ പ്രസ്താവന,മേലിൽ ആവർത്തിക്കരുതെന്ന് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാ‍ർജുൻ…

22 mins ago

മേയറും സഹോദരനും തന്നെ വിളിച്ച തെറികൾ, ഡ്രൈവർ പണി അടിമപണിയല്ലെന്ന് ഡ്രൈവർ യദു

രാഷ്ട്രീയ പിൻബലവും പദവിയും മേയർ ദുരുപയോ​ഗം ചെയ്തു. ആര്യാ രാജേന്ദ്രനെതിരെ കെ എസ് ആർടിസി ഡ്രൈവർ യദു. ഓടിക്കൊണ്ടിരിക്കുന്ന ബസ്…

1 hour ago

ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി, രണ്ട് കുട്ടികൾ ക്വാറിയിൽ മുങ്ങി മരിച്ചു

മലപ്പുറം: ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ രണ്ട് കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു. സഹോദരിമാരുടെ മക്കളായ റഷ (8), ദിയ ഫാത്തിമ…

2 hours ago

മേയർ-ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കെഎസ്ആർടിസി കണ്ടക്ടറെ പൊലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം : മേയർ-ഡ്രൈവർ തർക്കവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കണ്ടക്ടർ സുബിനെ…

2 hours ago

നവകേരളാ ബസ് യാത്രക്കിടെ പ്രതിഷേധക്കാരെ മർദ്ദിച്ച കേസ്, മുഖ്യമന്ത്രിയുടെ ​ഗൺമാനെ ചോദ്യം ചെയ്തു

എറണാകുളം: നവകേരളാ ബസ് യാത്രക്കിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ​ഗൺമാൻ അനിലിനെ ചോദ്യം ചെയ്തു. പൊലീസ്…

3 hours ago

മേയർ കാട്ടിയ വഴിയിലൂടെ, കെ എസ് ആർ ടി സി സ്വിഫ്റ്റ് ഡ്രൈവറെ ബസ് തടഞ്ഞ് തല്ലിവീഴ്ത്തി, പ്രതികൾ കസ്റ്റഡിയിൽ

മേയർ സഭവത്തിനു പിന്നാലെ ഇതാ കണ്ണൂരിലും കെ എസ് ആർ ടി സി ഡ്രൈവറെ തല്ലി. ബസ് തടഞ്ഞ് നിർത്തി…

4 hours ago