entertainment

ഈ വര്‍ഷം പഠിച്ച ഏറ്റവും വലിയ പാഠം, ആര്യ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. ബഡായി ബംഗ്ലാവില്‍ കൂടി എത്തിയ ആര്യ പിന്നീട് ബിഗ്‌ബോസിലും തിളങ്ങി. ബിഗ് ബോസിലൂടെയാണ് ആര്യയുടെ യഥാര്‍ത്ഥ സ്വഭാവം പ്രേക്ഷകര്‍ അറിഞ്ഞത്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് ആര്യ. തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ജോലി തിരക്കുകള്‍ക്കിടയിലും പ്രേക്ഷകരുമായി സംസാരിക്കാന്‍ സമയം കണ്ടെത്താറുമുണ്ട്. ആര്യയുടെ പോസ്റ്റുകളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്.

ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് ആര്യ ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയ ക്യു ആന്‍ എ സെഷനാണ്. ഇപ്പോഴിത 2021 ല്‍ പഠിച്ച ഏറ്റവും വലിയ പാഠത്തെ കുറിച്ച് പറയുകയാണ് ആര്യ. 2021 ല്‍ പഠിച്ച പാഠത്തെ കുറിച്ച് മാത്രമല്ല 2022 ലെ പ്രതീക്ഷയെ കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിനും നടി മറുപടി നല്‍കുന്നുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ ഒന്നിനേയും നിര്‍ബന്ധിക്കരുത്. അത് വികാരം… സൗഹൃദം.. സ്‌നേഹം… കെയര്‍ എന്തു ആകാം, അത് ഒരിക്കലും വിലമതിക്കുന്നതല്ല. അതെല്ലാം യഥേഷ്ടം വന്നു ചേരണം.. എന്നാണ് ആര്യ പറയുന്നത്. 2021 ല്‍ പഠിച്ച പാഠത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്.

കൂടാതെ 2022 വളരെ സമാധാനപരമായ ഒരു വര്‍ഷമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആര്യ പറയുന്നത്. അധികം പ്ലാനുകളൊന്നും ഇല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. കാരണം ആഗ്രഹിക്കുന്നതൊന്നും നടക്കുന്നതായി തോന്നുന്നില്ല. ഒഴുക്കിനോടൊപ്പം പോകുമെന്നാണ് ബിഗ് ബോസ് സീസണ്‍ 2 താരം പറയുന്നത്.

കൂടാതെ പ്രതിസന്ധികളെ തരണം ചെയ്ത് സ്‌ട്രോങ്ങായി ഇരിക്കുന്നതിന്റ കാരണവും ആര്യ പറയുന്നുണ്ട്. ” ഹാര്‍ട്ട് ബ്രേക്ക്, വ്യാജ വാര്‍ത്തകള്‍ ,.. ഇങ്ങനെയുള്ള പ്രതിസന്ധികളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്” എന്നുള്ള ചോദ്യത്തിനായിരുന്നു ആര്യയുടെ മറുപടി.” തനിക്ക് ചെയ്യാന്‍ കഴിയുക തന്റെ ജീവിതത്തെ സ്‌നേഹിക്കുക എന്നതാണ്. ഞാന്‍ എന്നെ വളരെയധികം സ്‌നേഹിക്കുന്നു. കൂടാതെ ഞാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ സന്തോഷത്തോടെയിരിക്കാന്‍ പോരാടിക്കൊണ്ടിരിക്കുമെന്ന് ആര്യ മറുപടിയായി പറഞ്ഞു.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

39 mins ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

1 hour ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

1 hour ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

2 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

2 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

3 hours ago