topnews

പിണറായി വിജയന്‍ കമ്യൂണിസ്റ്റാണോയെന്ന് എം കെ മുനീർ; വഖഫ് നിയമന വിവാദ൦ ആളിക്കത്തുന്നു; സംരക്ഷണ റാലിയിൽ പങ്കെടുത്ത 10,000 പേർക്കെതിരെ കേസ്

വഖഫ് നിയമന വിവാദവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് രാഷ്ട്രീയ സംഘടനയാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് പിണറായി വിജയന്‍ കമ്യൂണിസ്റ്റാണോ എന്ന് മറുപടിയുമായി എം.കെ.മുനീര്‍ എംഎൽഎ. മുസ്‌ലിം ലീഗിന് എന്തെങ്കിലും ചെയ്യണമെങ്കിൽ എ കെ ജി സെന്ററിന്റെ അനുമതി ആവശ്യമില്ലെന്നും പറഞ്ഞതൊന്നും ചെയ്യാത്തയാളാണ് മുഖ്യമന്ത്രിയെന്നും എം കെ മുനീർ വിമർശിച്ചു. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിൽ മുഖ്യമന്ത്രി ഉറപ്പ് പാലിച്ചില്ല. ഒരു സമുദായം മാത്രം ഒന്നും ചെയ്യാൻ പാടില്ലെന്ന് പറയുന്നത് ശരിയല്ല.

വഖഫ് നിയമന വിവാദത്തിൽ ഞങ്ങൾ മിണ്ടരുതെന്നാണോ പിണറായി വിജയൻ പറയുന്നത്. അത് കൈയിൽ വച്ചാൽ മതി.‌ ലീഗിന്‍റെ തലയില്‍ കയറേണ്ട. പിണറായി പറയുന്നത് മുഴുവന്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ്. വഖഫ് നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടാനുള്ള തീരുമാനമെടുത്തത് സര്‍ക്കാരാണെന്നും മുനീർ കുറ്റപ്പെടുത്തി.

അതേസമയം മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്ത 10,000 പേർക്കെതിരെ കേസ്. കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസെടുത്തത്. കൊവിഡ് പ്രോട്ടോകോൾ ലംഘനം, ഗതാഗത തടസം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

Karma News Editorial

Recent Posts

നിറത്തിന്റെ പേരില്‍ ഇന്ത്യക്കാരെ അപമാനിക്കരുത്, ഈ രാജ്യവും ഞാനും സഹിക്കില്ല, പിത്രോദയോട് മോദി

വാറംഗല്‍ : ഇന്ത്യൻ പൗരൻമാരെ വംശീയമായി അധിക്ഷേപിച്ച ഓവർസീസ് കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ പരാമർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി.…

21 mins ago

മലയാളി, കർണ്ണാടകം, തമിഴ്നാട്, ആന്ധ്രക്കാർ ആഫ്രിക്കക്കാരേപോലെ

കർണ്ണാടകം, തമിഴ്നാട്, കേരളം ഉൾപ്പെടുന്ന പ്രദേശത്തേ ജനങ്ങൾ ആഫ്രിക്കക്കാരേ പോലെ എന്നു വിശേഷിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സാം പിത്രോഡ…

23 mins ago

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ്, സ്വന്തം വാഹനത്തില്‍ ടെസ്റ്റ് എടുക്കാമെന്ന് എം.വി.ഡി.

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാമെന്ന നിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്. ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ ഡ്രൈവിങ്ങ് സ്‌കൂള്‍…

33 mins ago

ദിലീപിനെ കടത്തിവെട്ടി നിവിൽ പോളി, 13കോടിയുമായി കുതിക്കുന്നു

നടൻ ദിലീപിനെ കടത്തിവെട്ടി നിവിൻ പോളി. ദിലീപിന്റെ ചിത്രത്തേക്കാൾ ഇരട്ടി കളക്ഷൻ വെറും ഒറ്റ ആഴ്ച്ച കൊണ്ട് നേടുകയായിരുന്നു നിവിൻ…

49 mins ago

അമൃത്സർ മുൻ ഡെപ്യൂട്ടി മേയർ അവിനാഷ് ജോളി ബിജെപിയിൽ ചേർന്നു, പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് തിരിച്ചടി

ഛണ്ഡി​ഗഢ്: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ആം ആദ്മി പാർട്ടിക്ക് (എഎപി) തിരിച്ചടി. മുൻ അമൃത്‌സർ ഡെപ്യൂട്ടി മേയർ അവിനാഷ് ജോളി പാർട്ടിയിൽ…

1 hour ago

വിമാനങ്ങൾ റദ്ദാക്കിയ സംഭവം, എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി വ്യോമയാന മന്ത്രാലയം

ഡൽഹി : യാത്രക്കാരെ അവതാളത്തിലാക്കി എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയ സംഭവത്തിൽ റിപ്പോർട്ട് തേടി വ്യോമയാന മന്ത്രാലയം എയർ ഇന്ത്യ എക്സ്പ്രസ്…

1 hour ago