topnews

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് വ്യക്തമാക്കി അശോക് ഗെലോട്ട്

ന്യൂഡല്‍ഹി. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലന്ന് വ്യക്തമാക്കി അശോക് ഗെലോട്ട്. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ചയാണ് ഗെലോട്ട് ഡല്‍ഹിയില്‍ എത്തിയത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടത്തിയ രാഷ്ട്രീയ നാടകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സോണിയ ഗാന്ധിയുമായി ഒന്നരമണിക്കൂര്‍ അശോക് ഗെലോട്ട് ചര്‍ച്ച നടത്തി. രാജസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധിയില്‍ മാപ്പ് ചോദിച്ചതായും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എത്തി രാഹുല്‍ ഗാന്ധിയോട് താന്‍മത്സരിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഹുല്‍ അതിന് തയ്യാറാകാതെ വന്നപ്പോഴാണ് താന്‍ മത്സരിക്കുവാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായപ്പോള്‍ മത്സരിക്കേണ്ടന്ന തീരുമാനിക്കുകയായിരുന്നു.

അതേസമയം മുഖ്യമന്ത്രിയായി തുടുമോ എന്ന ചോദ്യത്തിന്. എല്ലാ കാര്യങ്ങളും സോണിയ ഗാന്ധി തീരുമാനിക്കുമെന്നാണ് അശോക് ഗെലോട്ട് പറഞ്ഞത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുവാന്‍ അശോക് ഗെലോട്ടിനെ സോണിയ ഗാന്ധി തീരുമാനിച്ചപ്പോള്‍ മുതലാണ് രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചത്. പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയിള്ള തര്‍ക്കവും രൂക്ഷമായിരുന്നു. അതേസമയം ഗെലോട്ടിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിച്ച ശേഷം സച്ചിനെ മുഖ്യമന്ത്രി ആക്കുവാനായിരുന്നു സോണിയയുടെ നീക്കം.

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

40 mins ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

1 hour ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

2 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

2 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

3 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

3 hours ago