Home topnews അശോക് ഗെലോട്ടും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടന്നേക്കും

അശോക് ഗെലോട്ടും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടന്നേക്കും

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടന്നേക്കും. അശോക് ഗെലോട്ട് തന്നെ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കട്ടെ എന്ന തീരുമാനം സോണിയാ ഗാന്ധി കൈക്കൊണ്ട സാഹചര്യത്തിലാണ് കൂടിക്കാഴ്ച.

കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാൻ താൻ ഒരു ഘട്ടത്തിലും വിസമ്മതിച്ചിട്ടില്ലെന്ന് അശോക് ഗെലോട്ട് ഇന്നലെ വ്യക്തമാക്കിയിരുന്നു. അശോക് ഗലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയുമ്പോൾ പകരം ആര് എന്നത് സോണിയ ഗാന്ധി നിശ്ചയിക്കും. ഡൽഹിയിലെത്തിയ മുതിർന്ന നേതാവ് എ കെ ആന്റണിയുമായും സോണിയ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും എന്നാണ് വിവരം.

മുപ്പതാം തീയതി വരെയാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാനാവുക. ഇതുവരെ ശശി തരൂരും പവൻകുമാർ ബെൻസലും മാത്രമാണ് നാമനിർദ്ദേശപത്രികകൾ തെരഞ്ഞെടുപ്പ് സമിതി ഓഫീസിൽ നിന്ന് വാങ്ങിയിട്ടുള്ളത്.