കൊച്ചിയിലെ അവയവക്കടത്ത് കേസ്, സാമ്പത്തിക ഇടാപാടുകൾ നടത്തിയിരുന്ന ആൾ അറസ്റ്റിൽ

കൊച്ചി : കൊച്ചിയിലെ അവയവക്കടത്ത് കേസിൽ സാമ്പത്തിക ഇടാപാടുകൾ കൈകാര്യം ചെയ്ത ഒരാൾകൂടി അറസ്റ്റിൽ. പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം ആണ് പിടിയിലായത്. സംഘത്തിന്റെ സാമ്പത്തിക ഇടാപാടുകൾ കൈകാര്യം ചെയ്യുന്നത് സജിത്താണെന്നാണ് പോലീസ് കണ്ടെത്തി.

അവയവക്കടത്ത് കേസിലെ മുഖ്യകണ്ണി തൃശ്ശൂര്‍ സ്വദേശി സബിത്ത് നാസർ അറസ്റ്റിലായതോടെ അവയവ മാഫിയയുടെ ചുരുളഴിഞ്ഞത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് ഇപ്പോൾ കൂടുതൽ പേരുകൾ പുറത്തുവരുന്നത്. ബംഗളൂരുവിലെ ഡോക്ടറാണ് മുഖ്യസൂത്രദാരനെന്നും പ്രതി പറഞ്ഞിരുന്നു.

നേരത്തെ ഇറാനിലെ മലയാളിയായ മധു എന്നയാളെക്കുറിച്ച് സാബിത്ത് പറഞ്ഞിരുന്നു. ഇയാളെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് സജിത്തിനെ പിടികൂടിയിരിക്കുന്നത്. സാബിത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതോടെയാണ് സജിത്തിലേക്ക് പോലീസ് എത്തിയത്. വരും ദിവസങ്ങൾ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന വിവരം.

സംഭവം അന്വേഷിക്കാൻ ആലുവ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ നേരത്തേ പത്തംഗസംഘത്തെ രൂപവത്കരിച്ചിരുന്നു. കേസില്‍ പിടിയിലായ പ്രതി സാബിത് നാസറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹൈദരാബാദിലേക്ക് ഉള്‍പ്പെടെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും അവയവദാനത്തിനായി ആളുകളെ കൊണ്ടുപോയതെന്നാണ് സൂചന.