trending

ഭാര്യയുമായി വേർപിരിഞ്ഞെങ്കിലും മരിച്ചെന്നു കേട്ടപ്പോൾ അവർ ഓടിയെത്തി, ഹൃദയംതൊട്ട കൈത്താങ്ങ്

പ്രവാസിയായ ഒരു മനുഷ്യന്റെ മരണചടങ്ങുകൾ നിർവഹിക്കാൻ ദുബായിലെത്തിയ മുൻ ഭാര്യയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിക്കുകയാണ് സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശേരി. പ്രവാസിയായ മനുഷ്യൻ ഏറെ കാലമായി ഭാര്യയുമായി വേർ പിരിഞ്ഞു ജീവിക്കുകയായിരുന്നു. അവർക്ക് രണ്ട് മക്കളുണ്ട്. അവിചാരിതമായാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്‌. മരണ വിവരമറിഞ്ഞ മുൻ ഭാര്യ ഉടനെ തന്നെ വിസിറ്റ് വിസയിൽ ദുബായിലെത്തി. ഇദ്ദേഹത്തിന്റെ മൃതദേഹം ഉടനെ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്ക് വേഗം കൂട്ടാൻ കൂടെ നിന്നുവെന്ന് അഷ്റഫ് താമരശേരി കുറിക്കുന്നു. വേർ പിരിഞ്ഞെങ്കിലും അവസാനം ഒരു കൈത്താങ്ങായി മാറാനുള്ള മനസ്സ് കാണിച്ച അവരുടെ പ്രവൃത്തി ആദരം അർഹിക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം:

കഴിഞ്ഞ ദിവസം മരണപ്പെട്ട ഒരു സഹോദരന്റെ അന്ത്യ യാത്ര ഏറെ വ്യത്യസ്തമായിരുന്നു. ഏറെ കാലമായി ഭാര്യയുമായി വേർ പിരിഞ്ഞു ജീവിക്കുകയായിരുന്നു ഇദ്ദേഹം. രണ്ട് മക്കളുണ്ട്. അവിചാരിതമായാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്‌. മരണ വിവരമറിഞ്ഞ മുൻ ഭാര്യ ഉടനെ തന്നെ വിസിറ്റ് വിസയിൽ ദുബായിലെത്തി.

ഇദ്ദേഹത്തിന്റെ മൃതദേഹം ഉടനെ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്ക് വേഗം കൂട്ടാൻ കൂടെ നിന്നു. ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ഏറ്റെടുത്തു. എല്ലാ ചിലവുകളും സ്വയം ഏറ്റെടുത്തു നിർവ്വഹിച്ചു. മൃതദേഹവുമായി അവർ നാട്ടിലേക്ക് പോയി. വേർ പിരിഞ്ഞെങ്കിലും അവസാനം ഒരു കൈത്താങ്ങായി മാറാനുള്ള മനസ്സ് കാണിച്ച ആ മുൻ പ്രിയതമയുടെ പ്രവർത്തിയെ നന്മ നിറഞ്ഞ മനസ്സോടെ നമുക്ക് ആദരിക്കാം.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

5 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago