kerala

നല്ല ജീവിതം കൊതിച്ച് പ്രവാസിമണ്ണിലെത്തിയ ബാല്യകാല സുഹൃത്തുക്കളുടെ അവസാന യാത്രയും ഒരുമിച്ച്; വേദനയോടെ അഷ്‌റഫ് താമരശ്ശേരി പറയുന്നു

ദുബായ്: ജീവിതമാര്‍ഗം തേടി അറബ് മണ്ണിലെത്തിയ ചങ്ങാതിമാര്‍ മരണത്തിലും ഒരുമിച്ചത് വലിയ വേദനയാണ് പ്രവാസലോകത്തിന് സമ്മാനിച്ചത്. ദുബായിയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ വാഹനാപകടം കവര്‍ന്നത് രണ്ട് പ്രവാസ ജീവനുകളെയാണ്.

ശരത്,മനീഷ് എന്നീ ബാല്യകാല ചങ്ങാതിമാരുടെ വിയോഗം വേദനയായി പടരുമ്പോള്‍ വളരെ നൊമ്പരത്തോടെ അവരെ കുറിച്ചുള്ള കുറിപ്പ് പങ്കുവയ്ക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി. ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇപ്പോഴും പ്രവാസി ഹൃദയങ്ങളിലും പ്രിയപ്പെട്ടവരിലും വേദനയേറ്റുകയാണ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

കഴിഞ്ഞയാഴ്ച ഖാേര്‍ഫക്കാന്‍ റോഡിലുണ്ടായ അപകടത്തെ തുടര്‍ന്ന് മരണമടഞ്ഞ യുവാക്കളായ സുഹൃത്തുക്കളുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് അയച്ചു. അപകടത്തില്‍ മരിച്ചുപോയ ശരത്തും,മനീഷും ബല്യകാല സുഹൃത്തുക്കളാണ്. കുട്ടിക്കാലം മുതല്‍ ഒരുമ്മിച്ച് കളിച്ച് വളര്‍ന്നവര്‍,ഇരുവരും ജീവിത മാര്‍ഗ്ഗം അന്വേഷിച്ച് ഗള്‍ഫിലേക്ക് വരുന്നത് ഒരേ വിമാനത്തില്‍,തികച്ചും യാദൃശ്ചികമെന്ന് പറയട്ടെ മരിച്ച് നിശ്ചലമായി കിടക്കുമ്പോഴും അവസാന യാത്രയും ഒരുമ്മിച്ച് ഒരേ വിമാനത്തില്‍. ഷാര്ജയിലെ മുവൈല നാഷ്ണല്‍ പെയിന്റ്‌സ് സമീപമാണ് മനീഷ് താമസിക്കുന്നത്.പിതാവുമായി ചേര്‍ന്ന് സ്വന്തമായി ബിസ്സിനസ്സ് നടത്തുകയാണ് മനീഷ്,

കമ്പനിയുടെ ആവശ്യത്തിനായി അജ്മാനില്‍ നിന്നും റാസല്‍ ഖൈമ ഭാഗത്തേക്ക് വാഹനം ഓടിച്ച് പോകുമ്പോള്‍ പിന്നില്‍ നിന്നും മറ്റൊരു വാഹനം വന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുവര്‍ക്കും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു.

മനീഷിന് മൂന്ന് മാസം പ്രായമുളള ഒരു കുട്ടി ഉണ്ട്, ഭാര്യ നിമിത, നാട്ടിലുളള പിതാവ് വന്നതിന് ശേഷം നാട്ടിലേക്ക് പോകുവാന്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് യാത്ര വിലക്ക് കാരണം പിതാവിന്റെ യാത്ര മുടങ്ങുകയായിരുന്നു. ആദ്യമായി കുഞ്ഞിനെ ഒരു നോക്ക് കാണുവാന്‍ മനീഷ് നാട്ടിലേക്ക് പോകുവാന്‍ ഇരിക്കുമ്‌ബോഴാണ് ഈ ദാരുണ്യമായ അന്ത്യം സംഭവിക്കുകയായിരുന്നു.

ഒരു ഫാര്‍മസിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ശരത്.മലപ്പുറം മഞ്ചേരി കാട്ടില്‍ ശശിധരന്റെ മകനാണ് ശരത്.അടുത്ത കാലത്താണ് ശരത്തിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ ഗോപിക. ഇരുവരുടെയും ആത്മാവിന് നിത്യശാന്തിക്ക് പ്രാര്‍ത്ഥിക്കുന്നു. അഷ്‌റഫ് താമരശ്ശേരി

Karma News Network

Recent Posts

ഗോകുലം ​ഗോപാലന്റെ കഥ എപ്പിസോഡായി പുറത്തുവിടും, ഒരടി പിന്നോട്ടില്ല

ഗോകുലം ഗോപാലൻ 300കോടിയുടെ സ്വത്ത് 25കോടിക്ക് തട്ടിയെടുത്തെന്ന് ശോഭാ സുരേന്ദ്രൻ. പവപ്പെട്ടവന് പലിശയും കൂട്ടുപലിശയും ചേർത്ത് കോടികളുടെ കടബാധ്യതയുണ്ടാക്കി ഒരു…

2 hours ago

സിപിഐഎമ്മിന് തിരിച്ചടി, തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്, അക്കൗണ്ട് മരവിപ്പിച്ചു

തൃശൂരില്‍ സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. സിപിഐഎം ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന…

3 hours ago

പാകിസ്താനിലും ജയ് മാതാ വിളികൾ ;പാക്കിസ്ഥാനിലെ ക്ഷേത്രവിശേഷം

ചളി നിറഞ്ഞ ചെങ്കുത്തായ പാതയിലൂടെ ഹിംഗ്‌ലാജ് മാതയുടെ പുണ്യം തേടിയെത്തിയത് ഒരു ലക്ഷത്തിലേറെ ഭക്തര്‍. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ വിഖ്യാതമായ…

4 hours ago

ശോഭാ സുരേന്ദ്രനെ ‘സഹോദരങ്ങൾ’ തക്കം നോക്കി മുന്നിലും പിന്നിലും കുത്തുന്നു

ശോഭാ സുരേന്ദ്രനെതിരേ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ബിജെപി നേതൃത്വത്തേ സമീപിച്ചു. ബി.ജെ പി പ്രവർത്തകരുടെ വികാരവും പോരാടുന്ന ധീര വനിതയുമായ…

5 hours ago

കൊച്ചി മെട്രോ നിർമാണത്തിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം കഠിന തടവ്

പറവൂർ: കൊച്ചി മെട്രോ റെയിൽവേ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം…

5 hours ago

ആക്കുളത്തെ കണ്ണാടി ബ്രിഡ്ജും തകർന്നു , നിർമ്മാണം സിപിഎം എംഎൽഎയുടെ സൊസൈറ്റി

വർക്കലയിലെ ഫ്ളോറിങ് ബ്രിഡ്ജ് തകർന്നത് കൊണ്ട് ഉത്ഘാടനം മാറ്റിവെച്ച ആക്കുളത്തെ കണ്ണാടിപ്പാലവും തകർന്നു പാലം നിര്‍മ്മിച്ചത്‌ സിപിഎം എംഎല്‍എയുടെ സൊസൈറ്റിവട്ടിയൂര്‍ക്കാവ്…

6 hours ago