kerala

അശ്വതി അച്ചു കടകം പള്ളിയേയും തേനികെണിയിൽ കുടുക്കി, ‘നാളെ ദൈവത്തിനാണെ വരുമെന്നും അശ്വതി, നാളെയും ഉറങ്ങിപോയെന്നു പറയരുതെന്ന് നേതാവ്’

പൊലീസുകാരെ ഹണി ട്രാപ്പിൽ കുടുക്കിയ അശ്വതി അച്ചു കടകം പള്ളിയേയും തേനികെണിയിൽ കുടുക്കി. അശ്വതി അച്ചുവിനെ രാവിലെ ആറ് മണിക്ക് തന്നെ എത്താൻ ക്ഷണിക്കുകയാണ് കടകംപള്ളി. കുറച്ച ഉൾഭീതിയോടെയാണ് നേതാവിന്റെ ക്ഷണം. ഞാൻ ഒന്നും തന്നെ ഇക്കാര്യത്തിൽ ഭയക്കേണ്ടതായി ഇല്ലല്ലോ? എന്നും,ലോകത്ത് ആരോടും ഇക്കാര്യം പറയില്ലല്ലോ എന്നും നേതാവ് ചോദിക്കുന്നുണ്ട്.

മഴയായത് കൊണ്ടാണ് വരാഞ്ഞതെന്നും, പിന്നെ ഉറങ്ങിപ്പോയെന്നും അശ്വതിയുടെ മറുപടി. നാളെ ദൈവത്തിനാണെ വരുമെന്നും അശ്വതി അച്ചു തിരികെ പറയുന്നുണ്ട്. നാളെയും ഉറങ്ങിപോയെന്നു പറയരുതെന്നും രാവിലെ തന്നെ എത്തണമെന്നും പറയുന്ന നമ്മുടെ പ്രമുഖ നേതാവ്,മഴയാണെങ്കിൽ വരാൻ മഴക്കോട്ടു ഉണ്ടോയെന്നും ചോദിക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള ഫോൺ സംഭാക്ഷണം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പൂർണമായും കേൾക്കാൻ ഇതോടൊപ്പമുള്ള വീഡിയോ കാണുക.

സമൂഹത്തിലെ ഉന്നതന്മാർ എന്ന് പറഞ്ഞാൽ അത് ഇതാണ്. സംസ്ഥാനത്തെ മുൻ ടുറിസം ദിവസം വകുപ്പ്‌ മന്ത്രിയും സി.പി.ഐ.എം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ അടക്കം അശ്വതി അച്ചുവിന്റെ ഇരയാണ്. ഒരിടവേളയ്ക്കു ശേഷം സമൂഹത്തിലെ ഉന്നതന്മാരെയും പോലീസിനെയും അടക്കം നിരവധിപേരെ വലവീശിപിടിച്ചു ഹണിട്രാപ്പിൽ കുടുക്കിയ അശ്വതി അച്ചു പിടിലായതോടെയാണ് കടകംപള്ളിയുമായി കൊഞ്ചികുഴയുന്ന ശബ്ദരേഖ സോഷ്യൽ മീഡിയ കുത്തി പൊക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് വിവാഹവാഗ്ദാനം നല്‍കി 66-കാരനില്‍നിന്ന് പണം തട്ടിയ കേസില്‍ അശ്വതി അച്ചു അറസ്റ്റിലാകുന്നത്. ഭിന്നശേഷിക്കാരിയായ മകളെ പൊന്നുപോലെ നോക്കാം എന്നു വാഗ്ദാനം നൽകിയാണ് കൊല്ലം ശൂരനാട് സ്വദേശി അശ്വതി അച്ചു എന്ന അശ്വതി 68 വയസ്സുകാരന്റെ പണം തട്ടിയെടുത്തത്. പ്രായമായ ആളായതിനാൽ ‘പണി കൊടുക്കാൻ’ എളുപ്പമായതിനാലാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് അശ്വതി ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

പൊലീസുകാരെ സ്ഥിരമായി ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടുന്നതായി അശ്വതിക്കെതിരെ പരാതികളുണ്ടായിരുന്നു. ഇപ്പോൾ ഒരു കേസ് മാത്രമാണ് അശ്വതിക്കെതിരെ ഉള്ളത്. ബാക്കി കേസുകളെല്ലാം ഒത്തുതീർപ്പിലെത്തുകയോ മാനഹാനി ഭയന്ന് പിൻവലിക്കുകയോ ചെയ്തു. ആദ്യമായാണ് അശ്വതി അച്ചു അറസ്റ്റിലാകുന്നത്.

ഭാര്യ മരിച്ച പൂവാർ പാമ്പുകാല സ്വദേശിയായ മധ്യവയസ്കനാണ് തട്ടിപ്പിനിരയായത്. ഭിന്നശേഷിക്കാരിയായ മകളെ നോക്കാൻ ഒരു സ്ത്രീയെ വേണമെന്ന് ഇയാൾ സുഹൃത്തായ മോഹനനോട് പറ‍ഞ്ഞിരുന്നു. മോഹനനു ജോലിക്കാരെ ഏർപ്പാട് ചെയ്യുന്ന ജോലിയുണ്ട്. മോഹനന് അശ്വതി അച്ചുവിനെ പരിചയമുണ്ടായിരുന്നു, തട്ടിപ്പുകളും അറിയാമായിരുന്നു. വിവാഹം കഴിക്കാമെന്നും കുട്ടിയെ നന്നായി നോക്കാമെന്നും അശ്വതി മധ്യവയസ്കനോട് പറഞ്ഞു.

തനിക്ക് കടബാധ്യതയുണ്ടെന്നും അതു തീർത്താലേ കല്യാണം നടക്കൂ എന്നും അശ്വതി പറഞ്ഞതനുസരിച്ച് ആദ്യം 25,000 രൂപ നൽകി. പണം വാങ്ങിയശേഷം കുറച്ചു ദിവസം അശ്വതിയെക്കുറിച്ച് വിവരമില്ലായിരുന്നു. പിന്നീട് പൂവാറിൽ കല്യാണ റജിസ്ട്രേഷനായി എത്തിയപ്പോഴും പണം ആവശ്യപ്പെട്ടു. 15,000 രൂപ വീണ്ടും അശ്വതിക്ക് നൽകി. ഇതിനുശേഷം ഫോട്ടോ എടുത്തിട്ട് വരാമെന്നു പറഞ്ഞ് അശ്വതി മുങ്ങുകയായിരുന്നു.

തുടർന്ന്, മധ്യവയസ്കൻ പരാതി നൽകി.വിവാഹ റജിസ്ട്രേഷനായി ആധാർ കാർഡിന്റെ പകർപ്പ് നൽകിയിരുന്നു. മുൻപും തട്ടിപ്പ് നടത്തിയ അശ്വതി അച്ചുവാണ് പ്രതിയെന്നു അന്വേഷണത്തിൽ പോലീസിന് വ്യക്തമായി. പൊലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ കൊല്ലത്താണെന്നായിരുന്നു മറുപടി. സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള പരിശോധനയിൽ മുട്ടടയിലെ ഫ്ലാറ്റിൽനിന്ന് അശ്വതിയെ അറസ്റ്റു ചെയ്തു. ആദ്യം കുറ്റം സമ്മതിക്കാൻ അശ്വതി തയാറായില്ല. വണ്ടിക്കൂലിക്കായി 1000 രൂപയാണ് വാങ്ങിയതെന്നും ബന്ധം ഇഷ്ടപ്പെടാത്തതിനാൽ പിൻവാങ്ങിയെന്നുമാണ് പൊലീസിനോട് പറയുന്നത്.

പണം പിൻവലിച്ചതിന്റെയും കൈമാറിയതിന്റെയും രേഖകൾ പൊലീസ് ശേഖരിച്ചിരുന്നു. പരാതിക്കാരൻ പറഞ്ഞ സ്ഥലങ്ങളിലെല്ലാം അശ്വതി എത്തിയതിന്റെ ഫോൺ രേഖകളും പൊലീസിന്റെ കയ്യിലുണ്ടായിരുന്നു. ഇതു കാണിച്ചതോടെ അശ്വതി കുറ്റം സമ്മതിച്ചു. പ്രായമായ ആളായതിനാൽ പറ്റിക്കാൻ എളുപ്പമാണെന്നു കരുതിയതായും പരാതി നൽകുമെന്ന് വിചാരിച്ചില്ലെന്നും അശ്വതി പറ‍ഞ്ഞു.

പൊലീസുകാരെ കുടുക്കിയ നിരവധി ഹണിട്രാപ്പ് പരാതികൾ ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് അശ്വതി അറസ്റ്റിലാകുന്നത്. പൊലീസുകാരായിരുന്നു അശ്വതിയുടെ കെണിയിൽ കുടുങ്ങിയവരിൽ അധികവും. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുന്ന പൊലീസുകാരെ കെണിയിൽ കുടുക്കുന്നതാണ് രീതി. പിന്നീട് പണത്തിനായി ഭീഷണിപ്പെടുത്തും. തനിക്കെതിരെ പരാതി നൽകുന്നവർക്കെതിരെ പീഡന പരാതി നൽകും. ഇതോടെ പൊലീസുകാർ കേസ് പിൻവലിക്കും.

ഡിവൈഎസ്പിയും എസ്ഐയും ഉൾപ്പെടെയുള്ള പൊലീസുകാർ അശ്വതിയുടെ കെണിയിൽ കുടുങ്ങിയിട്ടുണ്ട്. അശ്വതിയും രാഷ്ട്രീയപ്രവർത്തകരും പൊലീസുകാരുമായുള്ള വിവിധ ഫോൺ സംഭാഷണങ്ങൾ വർഷങ്ങൾക്കു മുൻപ് പുറത്തു വന്നിരുന്നു. കൊല്ലം റൂറലിലെ എസ്ഐയുടെ പരാതിയിൽ അശ്വതിക്കെതിരെ കേസ് എടുത്തിരുന്നു. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങൾ തട്ടിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. എന്നാൽ പൊലീസിലെ ഉന്നതരുമായുള്ള ബന്ധം ഈ കേസിനെ അട്ടിമറിക്കുക ആയിരുന്നു.

Karma News Network

Recent Posts

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസുകളിലും ആൾമാറാട്ട കേസിലും പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോനെ തിരിച്ചെടുത്ത സി.പി.എം നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പീഡനത്തിന്…

16 seconds ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

9 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

10 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

42 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

47 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago