മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് ഒരുക്കിയ ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് ആലി മലയാള സിനിമ ലോകത്തേക്ക് എത്തുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കൈ നിറയെ അവസരങ്ങളായിരുന്നു. ഇപ്പോള്‍ യുവതാരങ്ങള്‍ക്ക് ഇടയില്‍ ശ്രദ്ധേയനാണ് ആസിഫ്. അഭിനയ രംഗത്തേക്ക് എത്തുന്നതിന് മുമ്പ് അവതാരകനായും നടന് രംഗത്ത് എത്തിയിട്ടുണ്ട്.
ഋതു എന്ന ചിത്രത്തിന് ശേഷം ജയറാം നായകനായ കഥ തുടരുന്ന എന്ന ചിത്രത്തിലും ആസിഫ് അഭിനയിച്ചു. ചിത്രത്തില്‍ ആസിഫിന്റെ പെയറായി എത്തിയത് മംമ്ത മോഹന്‍ദാസ് ആയിരുന്നു. ഈ സിനിമ കഴിഞ്ഞപ്പോള്‍ തന്നെ തേടി ഒരുപാട് വിവാദങ്ങള്‍ എത്തിയെന്ന് പറയുകയാണ് ആസിഫ് അലി. ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്ന ആസിഫ് അലിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്.
സത്യേട്ടന് തന്നെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചെന്നും അതിലെ തന്റെ വേഷവും കഥയും ആദ്യമേ പറഞ്ഞെന്നും ഒരു കുട്ടിയുടെ അച്ഛനായിട്ടാണ് തന്റെ വേഷമെന്ന് കേട്ടപ്പോള്‍ ഞെട്ടി പോയെന്നും ആസിഫ് പറയുന്നു. പക്ഷേ അദ്ദേഹത്തെ പോലെ ഒരാള്‍ വിളിച്ച കാര്യം ഓര്‍ത്തപ്പോള്‍ തനിക്ക് അത് ഭാഗ്യമായി തോന്നിയെന്നും, അത് കൊണ്ട് അപ്പോള്‍ തന്നെ സിനിമയില്‍ അഭിനയിക്കാമെന്ന് ഏറ്റെന്നും താരം പറയുന്നു. ഷൂട്ടിംഗ് സൈറ്റില്‍ ആദ്യം മംമതയെ കണ്ടപ്പോള്‍ പേടിച്ചുപോയെന്നും ഒരു സോങ് സീനിലാണ് ആദ്യമായി കണ്ടതെന്നും അതിന് ശേഷം ഒരു അഭിമുഖത്തില്‍ മംമ്തയോട് പ്രണയം തോന്നിയ കാര്യം പറഞ്ഞെന്നും അത് വലിയ വിവാദമായി മാറിയെന്നും ആസിഫ് പറയുന്നു.
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…