crime

അനീഷ്യയുടെ ആത്മഹത്യ; ആരോപണ വിധേയരായ സഹപ്രവർത്തകർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: മുൻസിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യ(41) ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയർക്കെതിരെ നടപടി. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂട്ടർ അബ്ദുൾ ജലീലിനേയും എ പി പി ശ്യാം കൃഷ്ണ കെ ആറിനെയും സസ്പെൻഡ് ചെയ്തു. ആരോപണ വിധേയർക്കെതിരെ ആഭ്യന്തരവകുപ്പിന്റേതാണ് നടപടി. അനീഷ്യയുടെ ആത്മഹത്യയില്‍ കുറ്റക്കാരെ സസ്പെന്‍ഡ് ചെയ്യണം, അറസ്റ്റ് ചെയ്യണമെന്നൊക്കെ ആവശ്യം ഉയര്‍‌ന്നതല്ലാതെ ഇപ്പോഴും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. അസി.കമ്മിഷണറുടെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അനീഷ്യയുടെ ഡയറിക്കുറിപ്പിലെയും ശബ്ദരേഖയിലെയും ആരോപണങ്ങളെക്കുറിച്ച് ശാസ്ത്രീയ പരിശോധന നടത്തും. വകുപ്പുതല അന്വേഷണത്തിന് പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞു.

ജനുവരി 22-നാണ് നെടുങ്ങോലം പോസ്റ്റ് ഓഫീസ് ജങ്ഷനുസമീപം ‘പ്രശാന്തി’യിൽ അനീഷ്യയെ വീട്ടിലെ കുളിമുറിയുടെ ജനാലയില്‍ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അനീഷ്യയുടെ ആത്മഹത്യയിൽ സഹപ്രവർത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ഇവരുടെ ശബ്ദരേഖയിലും ആത്മഹത്യാക്കുറിപ്പിലും ഇരുവർക്കുമെതിരെ ആരോപണങ്ങളുണ്ടായിരുന്നു. ഏറെ വികാരഭരിതയായി സംസാരിക്കുന്ന അഞ്ച് ശബ്ദസന്ദേശങ്ങളാണ് പുറത്തായത്. തെളിവുകളടക്കമുള്ള വിവരങ്ങളെല്ലാം എഴുതിത്തയ്യാറാക്കിയിട്ടുണ്ടെന്നും ഇവയിൽ പറഞ്ഞിരുന്നു.

Karma News Network

Recent Posts

ആലുവയിൽ കാണാതായ പെൺകുട്ടിയെ പിന്തുടർന്ന് രണ്ടു പേർ, ദൃശ്യങ്ങൾ പുറത്ത്

കൊച്ചി : കാണാതായ 12 വയസുകാരിയെ രണ്ടുപേർ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ ആലുവ എടയപ്പുറത്തു കീഴുമാട്…

2 hours ago

ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് അപകടം, മൂന്ന് വയസുകാരൻ മരിച്ചു

ദമാം : ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മംഗളുരൂ സ്വദേശിയായ ഷൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും മകൻ സായിക്…

2 hours ago

ലൈനിൽ കിടന്ന മരം വെട്ടിമാറ്റുന്നതിനിടെ ഷോക്കേറ്റു, ലൈൻമാന് ദാരുണ മരണം

ഇടുക്കി : മഴയിലും കാറ്റിലും വൈദ്യുതി ലൈനിലേക്ക് വീണ മരച്ചില്ല വെട്ടി നീക്കുന്നതിനിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു. കാഞ്ഞാർ സംഗമംകവല…

3 hours ago

12 വയസുകാരിയെ കാണാനില്ല, സംഭവം ആലുവയിൽ

ആലുവയിൽ 12 വയസ്സുകാരിയെ കാണാതായതായി പരാതി. ആലുവ എടയപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതായത്. ഒരു മണിക്കൂർ മുമ്പാണ് സംഭവം.…

3 hours ago

നവജാതശിശുക്കൾ വെന്തുമരിച്ച സംഭവം, ഒളിവിൽ പോയ ആശുപത്രി ഉടമയും ഡോക്ടറും അറസ്റ്റിൽ

ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിച്ച് ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആശുപത്രി ഉടമയും ‍ഡോക്ടറും അറസ്റ്റിൽ. ന്യൂ ബോൺ…

4 hours ago

ഗാസയിലേക്ക് ആണവ മിസൈലോ? ഹമാസ് ഇസ്രായേലിലേക്ക് 10 മിസൈൽ അയച്ചു, 10ഉം ചീറ്റി

ഇസ്രായേലിലേക്ക് കൂറ്റൻ മിസൈൽ വിക്ഷേപിച്ചു എന്നും ടെൽ അവീവ് തകർക്കും എന്നും ഹമാസ്. ഹമാസ് തന്നെയാണ്‌ ഇത് വെളിപ്പെടുത്തിയത്. മധ്യ…

4 hours ago