topnews

ജീവൻ രക്ഷിക്കാനുള്ള യാത്രയിലും വിമാനത്തിൽ ബലാൽസംഗ ശ്രമം

പ്രവാസികൾ കോവിഡിൽ നിന്നും രക്ഷനേടാൻ ഒരു വിമാന ടികറ്റിനായി അലയുകയാണ്‌. ചാർട്ട് ചെയ്ത വിമാനത്തിൽ പോലും കയറി പോകാൻ ആകുന്നില്ല. അങ്ങിനെ ഇരിക്കെയാണ്‌ ലോട്ടറി ടികറ്റ് പോലെ അനേകായിരങ്ങളിൽ നിന്നും ചിലർക്ക് ടികറ്റ് സെലക്ഷൻ ലഭിച്ച് കേരളത്തിലേക്ക് വിമാന യാത്ര സാധ്യമാകുന്നത്. ഈ യാത്രയിലും യുവതിക്കെതിരെ പീഢനം.

യുവതിയെ വിമാനം പറക്കുമ്പോൾ തന്നെ ശാരീരികമായി പീഢിപ്പിക്കുകയും രഹസ്യ ഭാഗങ്ങളിൽ സപർശിക്കുകയും ചെയ്തു. ഒമാനില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്ന വിമാനത്തില്‍ വച്ച് 60കാരനില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്ന യുവതിയുടെ പരാതിയില്‍ കരിപ്പൂര്‍ പോലീസ് കേസെടുത്തു.മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി അബ്ദുള്‍ ഖാദറിനെതിരെയാണ് ബലാത്സംഗശ്രമത്തിന് കേസ് എടുത്തത്.കോവിഡ് ഭീതിയില്‍ സാമൂഹിക അകലം പാലിച്ചാണ് വിമാന യാത്രകള്‍. ഇതിനിടെയാണ് മലയാളിയെ നാണം കെടുത്തുന്ന തരത്തിലെ സംഭവങ്ങള്‍ വിമാന യാത്രയിലുണ്ടാകുന്നത്.

തൊട്ടടുത്ത സീറ്റിലിരുന്ന ഇയാള്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. മലപ്പുറം എസ്പിക്ക് ലഭിച്ച പരാതി കരിപ്പൂര്‍ പൊലീസിന് കൈമാറുകയായിരുന്നു.വിമാനമിറങ്ങിയ ഉടന്‍ യുവതിയുടെ ഭര്‍ത്താവ് ഇമെയിലില്‍ പരാതി അയച്ചെങ്കിലും അത് പൊലീസിന് ലഭിച്ചിരുന്നില്ല. ക്വാറന്റീനിലായ യുവതിക്ക് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കാനും കഴിഞ്ഞില്ല.പിന്നീട് മലപ്പുറം എസ്പിക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കരിപ്പൂര്‍ പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രി മസ്‌ക്കറ്റില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം നടന്നത്.

യാത്ര തുടങ്ങിയ ശേഷം ലൈറ്റ് ഓഫാക്കിയത് മുതല്‍ തൊട്ടടുത്ത സീറ്റിലിരുന്ന അറുപതുകാരനായ അബ്ദുള്‍ ഖാദര്‍ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.പുലര്‍ച്ചെ 4.30 നാണ് വിമാനം കരിപ്പൂരിലെത്തിയത്. സെക്ഷന്‍ 354 പ്രകാരമാണ് അബ്ദുള്‍ ഖാദറിനെതിരെ പൊലീസ് കേസെടുത്തത്.പരാതി കിട്ടാത്തതിനാലാണ് കേസെടുക്കാന്‍ വൈകിയതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കരിപ്പൂര്‍ പൊലീസ് അറിയിച്ചു.യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമായിരിക്കും തിയെ അറസ്റ്റ് ചെയ്യുക. പ്രതിയെ കുറിച്ചുള്ള വിവരങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്.

Karma News Editorial

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

3 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

4 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

5 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

5 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

6 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

6 hours ago