entertainment

ഓര്‍ക്കുന്നുണ്ടോ ഈ ദിവസം, ഭര്‍ത്താവിനോട് ആതിര മാധവ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ആതിര മാധവ്. സീരിയലില്‍ നടിയായി എത്തുന്നതിന് മുമ്പ് അവതാരകയായും മോഡലായും തിളങ്ങിയ താരമാണ് ആതിര. സോഷ്യല്‍ മീഡിയകളിലും സജീവമാണ് നടി. രണ്ട് ലക്ഷത്തില്‍ അധികം ആരാധകരാണ് ഇന്‍സ്റ്റഗ്രാമില്‍ മാത്രം ആതിരയെ ഫോളോ ചെയ്യുന്നത്. പല വിശേഷങ്ങളും ആതിര പ്രേക്ഷകര്‍ക്കായി പങ്കുവെയ്ക്കാറുമുണ്ട്.

കഴിഞ്ഞ നവംബറിലായിരുന്നു ആതിര മാധവിന്റെ വിവാഹം. രാജീവ് മേനോനാണ് ഭര്‍ത്താവ്. കോവിഡ് കാരണം വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇന്നലെ നടിയുടെ വിവാഹ നിശ്ചയം നടന്നിട്ട് രണ്ട് വര്‍ഷം ആയിരിക്കുകയാണ്. നിശ്ചയത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ആതിരയുടെ രസകരമായ കുറിപ്പും ആണിപ്പോള്‍ ശ്രദ്ധനേടുന്നത്. ‘രണ്ട് വര്‍ഷമാകുന്നു വിവാഹം നിശ്ചയം കഴിഞ്ഞിട്ട്… ഓര്‍ക്കുന്നുണ്ടോ ഈ ദിവസം’ എന്ന് ഭര്‍ത്താവ് രാജീവിനെ ടാഗ് ചെയ്ത് ചോദിച്ചുകൊണ്ടാണ് ആതിരയുടെ സോഷ്യല്‍മീഡിയ പോസ്റ്റ്. പോസറ്റിന് രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്.

നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് ആതിരയും രാജീവും വിവാഹിതരാകുന്നത്. രാജീവ് മേനോന്‍ ഒരു എഞ്ചിനീയറാണ്. ആതിരയും ഒരു എഞ്ചിനീയറിങ് ബിരുദധാരിയാണ്. അഭിനയമോഹം കൊണ്ട് ജോലി ഉപേക്ഷിച്ച് അഭിനയത്തിലേക്ക് ഇറങ്ങിയതാണ്. ഒരു സ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്യാന്‍ എത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതും പിന്നീട് പ്രണയത്തിലായതും.

Karma News Network

Recent Posts

കള്ളപ്പണം വെളുപ്പിക്കൽ കേസ്, ഹേമന്ത് സോറന് തിരിച്ചടി, ഇഡിക്കെതിരെയുള്ള ക്രിമിനൽ ഹർജി ഹൈക്കോടതി തള്ളി

റാഞ്ചി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് തിരിച്ചടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി…

2 mins ago

അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, തെറിപറഞ്ഞു, ഡ്രൈവർ യദുവിനെതിരെ പരാതിയുമായി നടി

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കം ചര്‍ച്ചയാകുന്നതിനിടെ ഡ്രൈവര്‍ക്കെതിരേ മറ്റൊരു ആരോപണം ഉയർത്തി നടി…

2 mins ago

മലയാളി യുവാവ് ന്യൂസിലന്റില്‍ കടലില്‍ മുങ്ങി മരിച്ചു, അപകടം മീന്‍ പിടിക്കുന്നതിനിടെ, സുഹൃത്തിനെ കാണാതായി

മലയാളി യുവാവ് ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മരിച്ചു. മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു(36), ആലപ്പുഴ നെടുമുടി സ്വദേശി ശരത്…

23 mins ago

രാഹുൽ ഗാന്ധി വയനാട്ടിലെ വോട്ടര്‍മാരോട് ചെയ്തത് നീതികേട്, റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ആനി രാജ

കൽപറ്റ∙ രാഹുൽ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നുണ്ടെന്ന് വയനാട്ടുകാരെ അറിയിക്കേണ്ടതായിരുന്നെന്നും അക്കാര്യം മറച്ചുവച്ചത് വോട്ടര്‍മാരോട് ചെയ്തത നീതികേടാണെന്നും വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി…

32 mins ago

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷിനെയാണ് രാവിലെ വീടിനുള്ളിൽ…

50 mins ago

തലസ്ഥാനത്ത് ഉഷ്ണ തരംഗം, കടുത്ത നിയന്ത്രണങ്ങൾ, ഉത്തരവിറക്കി കളക്ടർ

തിരുവനന്തപുരം: ചൂട് കടുത്തതോടെ തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്. ഒഴിവാക്കുന്നതിനുള്ള നിർദേശങ്ങളാണ് കളക്ടർ പുറത്തിറക്കിയിരിക്കുന്നത്. ദുരന്തസാഹചര്യം…

52 mins ago