topnews

സംസ്ഥാനത്ത് ശക്തമായ മഴ ഇന്നും തുടരാൻ സാധ്യത; മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയോടൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുള്ളതിനാൽ ജനം ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് കണക്കിലെടുത്തു മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം എന്നിങ്ങനെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടുമുണ്ട്. .

തെക്കൻ തമിഴ്‌നാടിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് ശക്തമായ മഴയ്ക്ക് കാരണം. മലയോര മേഖലകളിലും ദുരന്ത സാധ്യതാ മേഖലകളിലും അതീവ ജാഗ്രതാ നിർദേശമുണ്ട്. അതേസമയം, സംസ്ഥാനത്തെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിൽ മഴയുണ്ട്. എറണാകുളം കടവൂർ, നേര്യമംഗലം വില്ലേജുകളിൽ ആർആർടി സംഘത്തെ നിയോഗിച്ചു. പാലക്കാട്, വടക്കഞ്ചേരി ഓടന്തോട് പ്രദേശത്ത് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു. ഇവിടങ്ങളിൽ ആളപായമില്ല.

കോട്ടയം ജില്ലയിൽ മലയോര മേഖലകളിൽ പെയ്ത മഴയ്ക്ക് ശമനമുണ്ടായി. കൂട്ടിക്കൽ, ഏന്തയാർ, ഇളംകാട് ഭാഗങ്ങളിലും, തീക്കോയി, തലനാട്, പൂഞ്ഞാർ പ്രദേശത്തുമാണ് ശക്തമായി മഴ പെയ്തത്. രണ്ടിടങ്ങളിൽ നേരിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായി. തീക്കോയ് 30 ഏക്കറിലും, മംഗളഗിരിയിലുമാണ് മണ്ണിടിഞ്ഞത്. ആളപായമില്ല. മഴയിൽ മീനച്ചിലാറ്റിലും, മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നെങ്കിലും ഒരിടത്തും അപകടനിലയിൽ എത്തിയിട്ടില്ല. ജാഗ്രതാ നിർദേശത്തെ തുടർന്ന് അപകട ഭീഷണിയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു.

Karma News Editorial

Recent Posts

ആ റോക്കറ്റിനെ ഒരു ദിവസം മുന്നേ എങ്കിൽ മുന്നേ ജീവിതത്തിൽ നിന്നും അടിച്ചു വെളിയിൽ കളഞ്ഞതിന് അഭിനന്ദനം- രശ്മി ആർ‌ നായർ

പുഴു സംവിധായക റത്തീനയെ പ്രശംസിച്ച് മോഡൽ രശ്മി ആർ‌ നായർ രം​ഗത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് അഭിനന്ദന പ്രവാഹം. പുഴുവിന്റെ സംവിധായികയ്ക്ക്…

4 mins ago

പെരുമ്പാവൂര്‍ ജിഷ വധക്കേസ്, അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ തിങ്കളാഴ്ച വിധി…

31 mins ago

ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിറ്റു, ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു

കൽപ്പറ്റ : ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിൽപന നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. വയനാട് ജില്ലാ അസിസ്റ്റന്റ്…

40 mins ago

പെൺകുട്ടികൾക്ക് എന്താ മസിൽ പാടില്ലേ? ട്രോളിയവർക്ക് ചുട്ടമറുപടിയുമായി ജിം ട്രെയിനർ

ഡൽഹി സ്വദേശിനിയായ ഫിറ്റ്‌നസ് ആൻഡ് വെൽനസ് കോച്ച് ആഞ്ചൽ തൻ്റെ പ്രിയപ്പെട്ട ചില വ്യായാമ രീതികളെക്കുറിച്ചുള്ള കുറിപ്പുകൾ അടുത്തിടെ സോഷ്യൽ…

41 mins ago

ചോക്ലേറ്റ് കവർ മുതൽ തലയിണ കവർ വരെ, സംസ്ഥാനത്ത് മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് കോടികളുടെ സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എട്ട് യാത്രക്കാരില്‍…

1 hour ago

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പ്രതി രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചത് സിവിൽ പോലീസ് ഓഫീസർ

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ്…

1 hour ago