kerala

ആറ്റിങ്ങൽ സൂര്യ കൊലക്കേസ് പ്രതി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം. ആറ്റിങ്ങൽ സൂര്യ കൊലക്കേസ് പ്രതി ആത്മഹത്യ ചെയ്തു. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനില്‍ ഷൈജു പിഎസിനെയാണ് വീട്ടിലെ രണ്ടാമത്തെ നിലയിലെ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജില്‍ ഉടൻ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍റിന് സമീപത്ത് വച്ച് 2016 ജനുവരിയില്‍ പാലാംകോണം സ്വദേശി സൂര്യയെ വെട്ടി കൊന്ന കേസിലെ പ്രതിയാണ് ഷൈജു. കേസിന്‍റെ വിചാരണ നടന്നുവരുന്നതിനിടെയാണ് ഷൈജുവിന്റെ ആത്മഹത്യ. ഷൈജു നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

പിരപ്പന്‍കോട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്ന വെഞ്ഞാറമൂട് പാലാംകോണം സൂര്യ ഭവനില്‍ സൂര്യ(26) യെയായിരുന്നു 2016 ജനുവരി 27 നു ഷൈജു കൊലപ്പെടുത്തിയത്. ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിന് സമീപം ഓട്ടോ സ്റ്റാന്‍റ് സ്ഥിതി ചെയ്യുന്ന ഇടവഴിയിൽ വെച്ച് കത്തി കൊണ്ട് ഷൈജു യുവതിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. നിലവിളി കേട്ട് സ്ഥലവാസിയായ വീട്ടമ്മ വന്ന് നോക്കുമ്പോൾ യുവതി രക്തത്തില്‍ കുളിച്ച് കിടക്കുന്നതും പ്രതി നടന്ന് പോകുന്നതും കണ്ടിരുന്നതാണ്.

ദൃസാക്ഷി അറിയിച്ച പ്രകാരം പോലീസ് സംഭവ സ്ഥലത്തെത്തി കൃത്യത്തിനുപയോഗിച്ച കത്തി സമീപത്തെ പുരയിടത്തില്‍ നിന്ന് കണ്ടെടുത്തിരുന്നു. കൃത്യത്തിന് മൂന്ന് മാസം മുന്‍പായിരുന്നു ഇയാൾ സൂര്യയെ പരിചയപ്പെടുന്നത്. ബൈക്കപകടത്തില്‍ പരിക്കേറ്റ് സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയതോടെയായിരുന്നു ഇരുവരും പരിചയത്തിലാവുന്നത്. കൊലയ്ക്ക് മൂന്ന് ദിവസം മുന്‍പ് യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തിയിരുന്നു. വിവാഹാലോചനകള്‍ നടന്ന് വരവേയാണ് സൂര്യ കൊല്ലപ്പെട്ടത്. പ്രതിയെ തഴഞ്ഞ് മറ്റൊരു വിവാഹത്തിന് യുവതി തയാറെടുത്തതാണ് കൊലയ്ക്ക് കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

Karma News Network

Recent Posts

അമ്മയിയമ്മയെയും കൊച്ചുമകളെയും തീകൊളുത്തി, ഇന്നലെ വീടുകൾക്കും തീയിട്ടു, അറസ്റ്റ്

ഇടുക്കി : ഭാര്യയോടുള്ള വിരോധത്തിൽ പൈനാവിൽ ബന്ധുക്കളുടെ വീടുകള്‍ക്ക് തീയിട്ട സംഭവത്തിൽ പ്രതിയെ പിടികൂടി. കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച…

14 mins ago

എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന, ബാനറുകളുമായി പ്രതിഷേധിച്ച് വിശ്വാസികൾ

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. അടുത്ത മാസം മൂന്ന് മുതല്‍…

27 mins ago

ഹൈറിച്ച് തട്ടിപ്പ്, ഉടമകളുടെ 260 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇ.ഡി

കൊച്ചി : 1157 കോടിയുടെ ഹൈറിച്ച് തട്ടിപ്പിൽ ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും…

41 mins ago

സഞ്ജു ടെക്കിക്കെതിരെ ഗുരുതര പരാമർശങ്ങൾ; സ്ഥിരം കുറ്റക്കാരനെന്ന് എംവിഡി

യൂട്യൂബർ സഞ്ജു ടെക്കിയെന്ന ടിഎസ് സജുവിന്റെ ലൈസൻസ് റദ്ദാക്കിയുള്ള ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സജു സ്ഥിരം കുറ്റക്കാരനെന്ന് മോട്ടർ വകുപ്പ്.…

1 hour ago

മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല, വിമർശനവുമായി സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന് സിപിഐയുടെ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് പരാജയകാരണം. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ന്യൂനപക്ഷ…

2 hours ago

വാഹന പരിശോധനയ്ക്കിടെ എസ് ഐയെ ഇടിച്ചുവീഴ്ത്തി, തൃത്താലയിൽ 19കാരൻ ഒളിവിൽ

പാലക്കാട് തൃത്താലയിൽ വാഹന പരിശോധനക്കിടെ ഗ്രേഡ് എസ് ഐയെ വാഹനം ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റ ശശികുമാറിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍…

2 hours ago