entertainment

കല്യാണ ദിവസം പോലും ബോഡി ഷെയിമിം​ഗ് നേരിട്ടു, എന്നിൽ ഞാൻ സന്തുഷ്ടയാണ്- മഞ്ജിമ മോഹൻ

മഞ്ജിമ മോഹന്റെ വിവാഹം. കഴിഞ്ഞ ദിവസമായിരുന്നു. നടൻ ഗൗതം കാർത്തിക്കിനെയാണ് മഞ്ജിമ വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് വിവാഹം. ചെന്നൈയിൽ വച്ചായിരുന്നു വിവാഹം. ഇപ്പോളിതാ തന്റെ വിവാഹം ദിവസം പോലും നേരിട്ട ബോഡി ഷെയിമിം​ഗിനെക്കുറിച്ച് പറയുകയാണ് താരം.

വാക്കുകളിങ്ങനെ, സത്യത്തിൽ ഞങ്ങളുടെ കല്യാണ ദിവസം പോലും ചിലർ അങ്ങനെ പറഞ്ഞു. നേരത്തെ ബാധിച്ചിരുന്നു. പക്ഷെ ഇന്ന് ഞാൻ എന്റെ ശരീരത്തിൽ കംഫർട്ടബിൾ ആണ്. എനിക്ക് വേണമെന്നുണ്ടെങ്കിൽ തടി കുറയ്ക്കാം എന്നറിയാം. ഞാൻ ഫിറ്റ്‌നസിൽ ശ്രദ്ധിക്കുന്നുണ്ട്. എന്നിൽ ഞാൻ സന്തുഷ്ടയാണ്. എനിക്ക് ജോലിയുടെ ഭാഗമായി വണ്ണം കുറയ്‌ക്കേണ്ടി വരികയാണെങ്കിൽ ഞാൻ തീർച്ചയായും ചെയ്യും. എന്തുകൊണ്ടാണിത് മറ്റുളളവരെ ബാധിക്കുന്ന വിഷയമാകുന്നതെന്ന് എനിക്കറിയില്ല

ബാലതാരമായി വന്ന് നായികയായി വളർന്ന നടിയാണ് മഞ്‍ജിമ മോഹൻ. ‘കളിയൂഞ്ഞാൽ’ എന്ന സിനിമയിൽ തുടക്കം. തുടർന്നങ്ങോട്ട് ഒട്ടേറെ സിനിമകളിൽ ബാലതാരമായി മഞ്‍ജിമ മോഹൻ അഭിനയിച്ചു. ‘ഒരു വടക്കൻ സെൽഫി’ എന്ന സിനിമയിലൂടെ നായികയായ മഞ്‍ജിമ മോഹൻ തമിഴിലും തെലുങ്കിലുമെല്ലാം പ്രധാന വേഷത്തിലെത്തി. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും നർത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്‍ജിമ മോഹൻ. ഗണിതശാസ്‍ത്രത്തിൽ മഞ്‍ജിമ മോഹൻ ബിരുദം നേടിയിട്ടുണ്ട്. ‘എഫ്‍ഐആർ’ എന്ന ചിത്രമാണ് മഞ്‍ജിമ മോഹൻ അഭിനയിച്ചതിൽ ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്.

നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം. മണിരത്നം സംവിധാനം ചെയ്‍ത ‘കടലി’ലൂടെയാണ് ഗൗതം കാർത്തിക് വെള്ളിത്തിരയിൽ നായകനായി എത്തി. എ മുരുഗദോസ് നിർമിക്കുന്ന ‘ഓഗസ്റ്റ് 16,1947’ ആണ് ഗൗതം കാർത്തിക്കിന്റെ പുതിയ സിനിമ. ചിമ്പു നായകനാകുന്ന ചിത്രം ‘പത്ത് തല’യിലും ഗൗതം കാർത്തിക് പ്രധാന കഥാപാത്രങ്ങളിലൊരാളായി അഭിനയിക്കുന്നുണ്ട്.

Karma News Network

Recent Posts

ഐടി പാർക്കുകളിൽ മദ്യശാല, നിയമസഭാ സമിതിയുടെ അം​ഗീകാരം, ഈ വർഷം മുതൽ

തിരുവനന്തപുരം : ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള നിർദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടർ നടപടിയുണ്ടാകും.…

19 mins ago

വയറ് താങ്ങി വിദ്യ മോഹൻ, താരദമ്പതികൾ കുഞ്ഞതിഥിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലെന്ന് സൂചന

നടി വിദ്യ പങ്കുവച്ചിരിയ്ക്കുന്ന ഒരു ഫോട്ടോയും അതിന് വരുന്ന കമന്റുകളുമാണ് ശ്രദ്ധ നേടുന്നത്. വയറ് താങ്ങി പിടിച്ചു നില്‍ക്കുന്നത് പോലൊരു…

24 mins ago

25 വര്‍ഷത്തിനുശേഷം ഇടവേള ബാബു സ്ഥാനമൊഴിയുന്നു,’അമ്മ’യുടെ തലപ്പത്ത് വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത

താര സംഘടനയായ 'അമ്മ'യുടെ തലപ്പത്ത് വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത. സംഘടനയുടെ വിവിധ പദവികളില്‍ നേതൃത്വം വഹിച്ച ഇടവേള ബാബു 25…

53 mins ago

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, വ്യാപക നാശനഷ്ടം,കോഴിക്കോട്ടും തൃശൂരിലും കൊച്ചിയിലും വെള്ളക്കെട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായി. മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ വാർഡുകളിലും ഐ.സി.യുവിലും…

2 hours ago

കൊച്ചിയിൽ മിന്നലേറ്റ് 62 കാരൻ മരിച്ചു

കൊച്ചി : മിന്നലേറ്റ് വള്ളം മറിഞ്ഞ് ​ഗൃഹനാഥൻ മരിച്ചു. പൂത്തോട്ട പുത്തൻകാവ് ചിങ്ങോറോത്ത് സരസനാണ്(62) മരിച്ചത്. കന്നുകാലികൾക്ക് പുല്ലു ചെത്തി…

2 hours ago

110 പേരുടെ ജീവനെടുത്ത പുറ്റിങ്ങൽ ദുരന്തം, വിചാരണ നടപടികൾക്ക് ഇന്ന് തുടങ്ങും

കൊല്ലം : കൊല്ലം പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് ഇന്ന് വിചാരണ നടപടികളിലേക്ക് കടക്കുന്നു. 51 പ്രതികളും നാളെ കൊല്ലം…

2 hours ago