ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ട് വെച്ചത് ചോദ്യം ചെയ്ത യുവതിയെ മൈക്ക് ഓപ്പറേറ്റര്‍ മര്‍ദ്ദിച്ചതായി പരാതി. കൊയിലാണ്ടി മണമല്‍കാവ് ക്ഷേത്രത്തില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് വെച്ചത് ചോദ്യം ചെയ്തതിനാണ് യുവതിക്ക് മര്‍ദ്ദനമേറ്റത്. പാട്ടിന്റെ ശബ്ദം കാരണം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും ക്ലാസില്‍ പറയുന്നത് കേള്‍ക്കാന്‍ കഴിയുന്നില്ലെന്നുമായിരുന്നു യുവതിയുടെ പരാതി.
ഇക്കാര്യം യുവതി മൈക്ക് ഓപ്പറേറ്ററായ ചെമ്പില്‍ വയല്‍ പ്രദിപനെ അറിയിച്ചിരുന്നു. എന്നാല്‍ പ്രദീപന് ഇക്കാര്യം അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ ഇതേച്ചൊല്ലി തര്‍ക്കമുണ്ടായി. പിന്നീട് ഞായറാഴ്ച വൈകുന്നേരം ഇതേ കാര്യം ആവര്‍ത്തിച്ച് പ്രദീപന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് യുവതി പോലീസില്‍ നല്‍കിയിരിക്കുന്ന പരാതി. യുവതിയുടെ പരാതിയില്‍ കൊയിലാണ്ടി പോലീസ് കേസെടുത്തിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര് മരിച്ചെന്നാണ് ഔദ്യോഗിക…
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…