entertainment

‘ഇരുട്ടൻ ചാക്കോ’യിലൂടെ തിലകൻ ചേട്ടനെ പ്രേക്ഷകർ കാണുന്നു.

സുരേഷ് ഗോപിയും ജോഷിയും ഒന്നിച്ച ‘പാപ്പൻ’ എന്ന സിനിമ തീയേറ്ററുകളിൽ തരംഗമാവുമ്പോൾ ചിത്രത്തിൽ ഇരുട്ടൻ ചാക്കോ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനം നടത്തിയിരിക്കുന്ന ഷമ്മി തിലകൻ പ്രശംസ പിടിച്ചു പറ്റുകയാണ്. ഷമ്മി തിലകൻ പാപ്പാനിൽ ഏവരേയും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരി ക്കുന്നത്. സോഷ്യൽമീഡിയയിൽ പലരും നടന് അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. ഒപ്പം ഇതാ സംവിധായകൻ വിനോദ് ഗുരുവായൂർ ഷമ്മി തിലകനെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

‘നമുക്ക് നഷ്ടമായ തിലകൻ ചേട്ടൻ തിരിച്ചു വന്നിരിക്കുന്നു, അദ്ദേഹത്തിന്‍റെ മകനിലൂടെ… പാപ്പനിൽ. അധികം സീനിലൊന്നും ചാക്കോ എന്ന ഷമ്മി ചേട്ടൻ ഇല്ലെങ്കിൽ കൂടി, സിനിമയിൽ നിറഞ്ഞു നിൽപ്പുണ്ട് ചാക്കോ. ജോഷി സർ ലോഹിതദാസ് സർ ടീം ഒരുക്കിയ കൗരവർ എന്ന സിനിമയിലെ തിലകൻ ചേട്ടനെ ഇന്നും മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്. അതുപോലെ ചാക്കോ വർഷങ്ങൾ കഴിഞ്ഞാലും നമ്മുടെ മനസ്സിലുണ്ടാകും.

തിലകൻ ചേട്ടനോളൊപ്പം എന്നല്ല. എന്നാലും അദ്ദേഹം ചെയ്തിരുന്ന വേഷങ്ങൾ നമുക്ക് ധൈര്യമായി ഇദ്ദേഹത്തെ ഏല്പിക്കാം… മോശമാക്കില്ല…. ഭാവിയിൽ തിലകൻ ചേട്ടന് മുകളിൽ നിൽക്കുന്ന മകനെ മലയാള സിനിമ ഉപയോഗിക്കട്ടെ.. ജോഷി സർ പല നടന്മാരുടെയും, അവരുടെ ബെസ്റ്റ് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്, ഇപ്പോൾ ഷമ്മി തിലകന്‍റെ ഇരുട്ടൻ ചക്കോയും’ വിനോദ് ഗുരുവായൂർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു.

ഷമ്മി തിലകൻ കഴിഞ്ഞ ദിവസം സംവിധായകൻ ജോഷിക്ക് നന്ദിയര്‍പ്പിച്ച് സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ‘നന്ദി_ജോഷിസർ, എനിക്ക് നൽകുന്ന “കരുതലിന്”, എന്നെ പരിഗണിക്കുന്നതിന്..! എന്നിലുള്ള വിശ്വാസത്തിന്..!,’ എന്നാണ് ഷമ്മി തിലകൻ ഫേസ്ബുക്കിൽ കുറിച്ചത്.

പാപ്പനെ പ്രേക്ഷകരും ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. മിക്ക എല്ലാ തീയേറ്ററുകളിലും ഹൗസ് ഫുൾ ഷോയുമായാണ് പാപ്പൻ മുന്നേറുന്നത്. ഇതിനകം 11.56 കോടിയിലൂടെ കളക്ഷൻ ആണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിവസം ചിത്രം 3.16 കോടി കളക്ഷൻ നേടി. സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷൻ കൂടിയായിരുന്നു ഇത് എന്നതും ശ്രദ്ധേയം.

 

Karma News Network

Recent Posts

കൊച്ചിയിലെ നവജാതശിശുവിന്റെ കൊലപാതകം, ആൺസുഹൃത്തിനെതിരെ പീഡനത്തിന് കേസ്

കൊച്ചി : ഫ്ലാറ്റിൽ നിന്ന് നവജാതശിശുവിനെ എറിഞ്ഞു കൊന്ന സംഭവം, യുവതിയുടെ ആൺ സുഹൃത്തിനെതിരെ കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി…

4 mins ago

ബിസിനസ് പൊളിഞ്ഞ് സാമ്പത്തിക പ്രതിസന്ധിയിലായി; ജോർജിനും കുടുംബത്തിനും 4 കോടിയോളം രൂപയുടെ ബാധ്യത; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

കുമളി∙ മൂന്നംഗ കുടുംബത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ കടബാധ്യതയെന്ന് സൂചന. പുതുപ്പള്ളി പുതുപ്പറമ്പിൽ ജോർജ് പി.സ്കറിയ…

5 mins ago

പഠിക്കുക, സ്വന്തമായി ഒരു ജോലി നേടുക, കല്യാണമെന്നാൽ ഒരു ട്രാപ്പ് ആണ്- കുറിപ്പ്

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിന് പിന്നാലെ സ്ത്രീധനത്തിന്റെ പേരിലുള്ള മർദനവും പീഡനവും വീണ്ടും ചർച്ചയാവുകയാണ്. ശരണ്യ എം ചാരു എന്ന എന്ന…

14 mins ago

ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ നാലുവയസുകാരിയ്ക്ക് നാവിൽ ശസ്ത്രക്രിയ ; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി

കോഴിക്കോട്: ആറാം വിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് പകരം നാലുവയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി…

36 mins ago

ജനവാസ മേഖലയിൽ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ, ആശങ്കയോടെ പ്രദേശവാസികൾ

തൃശൂർ : അതിരപ്പള്ളി വെറ്റിലപ്പാറിലെ ജനവാസ മേഖലയിൽ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ. തോട്ടിൽ തുണികഴുകാൻ എത്തിയ സ്ത്രീകളാണ് കണ്ടത്. അതിരപ്പിള്ളി വെറ്റിലപ്പാറ ജംങ്ഷന്…

39 mins ago

വിവാഹമോചനങ്ങള്‍ വര്‍ധിക്കാന്‍ കാരണം സ്ത്രീകള്‍ ജോലിക്കു പോകുന്നത്- സയീദ് അന്‍വർ

സ്ത്രീകള്‍ ജോലിക്കു പോകുന്നതാണ് വിവാഹമോചന നിരക്ക് ഉയരാന്‍ കാരണമെന്ന മുന്‍ പാക് ക്രിക്കറ്റ് താരം സയീദ് അന്‍വറിന്റെ പ്രസ്താവന വിവാദത്തില്‍.…

47 mins ago