തിരുവനന്തപുരം. ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത് ഓട്ടോ ഡ്രൈവറായ മുത്തുരാജിനെയാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് മുത്തുരാജ് നഗരതതിലെ ലേഡിസ് ഹോസ്റ്റലിന് മുന്നില്‍ എത്തി നഗ്നതാ പ്രദര്‍ശനം നടത്തിയത്. മുത്തുരാജ് കോട്ടണ്‍ഹില്‍ സ്കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് നഗ്നതാപ്രദര്‍ശനം നടത്തിയത്.
ഇതിന് പിന്നാലെ ലേഡിസ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ തിരുവനന്തപുരം മ്യൂസിയം പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറികള്‍ക്കകം തന്നെ ഓട്ടോ ഡ്രൈവറായ മുത്തുരാജാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
മ്യൂസിയം പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അതേസമയം മറ്റൊരു കേസില്‍ പോലീസ് അന്വേഷണം മുന്നോട്ട് പോയിട്ടില്ല. തിരുവനന്തപുരം പാറ്റൂരില്‍ വീട്ടമ്മയെ ആക്രമിച്ച സംഭവത്തിലാണ് പ്രതിയെ പിടികൂടാന്‍ സാധിക്കാതെ പോലീസ് വിഷമിക്കുന്നത്. സംഭവത്തിന് ശേഷം എട്ട് ദിവസം പിന്നിട്ടിട്ടും പോലീസ് പ്രതിയെ പിടികൂടിയിട്ടില്ല.
ടെഹ്റാന്∙ ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്…
അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…
ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…
ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…