topnews

ആയിഷയുടെ ഹിന്ദു ഹൃദയം ഇനി അല്ലാഹുവിനു മുന്നിൽ മുട്ട് കുത്തും

പാക് സ്വദേശിനിയായ ആയിഷ എന്ന പെൺകുട്ടിയ്‌ക്ക് ദിവസങ്ങൾക്ക് മുൻപാണ് ചെന്നൈയിൽ ഹൃദയ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തിയത്.ഇന്ത്യയിലെ തന്നെ സന്നദ്ധ സംഘടനയുടെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ. എന്നാൽ ഇപ്പോൾ ജീവൻ തിരികെ നൽകിയ ഈ അവയവദാനത്തിലും വർഗീയത തിരുകി കയറ്റുകയാണ് പാകിസ്ഥാനിലെ മതപണ്ഡിതൻ .

അവയവദാനത്തെ പറ്റി ചോദിച്ച യൂട്യൂബറോട് ഇമാം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് . ഹൃദയം നൽകിയയാൾ ഹിന്ദുവായതിനാൽ, അദ്ദേഹത്തിന്റെ നല്ല പ്രവൃത്തികളൊന്നും അംഗീകരിക്കപ്പെടില്ലെന്നാണ് ഇമാമിന്റെ കണ്ടെത്തൽ. പുണ്യം ലഭിക്കണമെങ്കിൽ മുസ്ലീമായി മരിക്കണമെന്നും ഇമാം പറഞ്ഞു. “പെൺകുട്ടിക്ക് ഹൃദയം നൽകിയയാൾ ഹിന്ദുവായി മരിച്ചു, അതിനാൽ അയാൾ ഒരു പുണ്യവും അർഹിക്കുന്നില്ല. എങ്കിലും, ഹൃദയം സ്വീകരിച്ച പെൺകുട്ടി ധൈര്യമുള്ളവളാണ്. ഇനി ആ അമുസ്‌ലിം ഹൃദയത്തെ അള്ളാ‍ാഹുവിന്റെ മുന്നിൽ മുട്ടുകുത്താൻ നിർബന്ധിക്കുമല്ലോ , അതാണ് അവളുടെ ധൈര്യം, ”ഇമാം പറഞ്ഞു.മാത്രമല്ല അവയവദാനം തെറ്റാണെന്നും ഇമാം പറയുന്നുണ്ട് . ഇമാമിന്റെ അഭിപ്രായത്തിൽ, രോഗിയുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യങ്ങളിൽ പോലും രക്തദാനം പരിമിതപ്പെടുത്തണം. പാകിസ്ഥാൻ പൂർണ്ണമായും ഇസ്ലാമികമല്ല എന്ന വസ്തുതയിലും ഇമാം രോഷം പ്രകടിപ്പിച്ചു. പേരിൽ മാത്രം പാകിസ്ഥാൻ ഇസ്ലാമികമായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയിൽ പാക്കിസ്ഥാൻ പെൺകുട്ടിയുടെ ഹൃദയ ശസ്ത്രക്രിയ അതിരുകൾക്കപ്പുറമുള്ള മനുഷ്യത്വമാണ് കാണിക്കുന്നത്. ഹൃദ്രോഗം ബാധിച്ച് കഴിഞ്ഞ 5 വർഷമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയായിരുന്നു ആയിഷ ചെന്നൈ എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിൽ നടത്തിയ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതോടെയാണ് ആയിഷയ്ക്കു പുതുജീവൻ ലഭിച്ചത് എല്ലാ പ്രതീക്ഷകളും അറ്റ്, ജീവൻ്റെ അവസാന തുടിപ്പും കൈയ്യിൽ പിടിച്ച് അതിർത്തി കടന്ന് ആദ്യമായി ഇന്ത്യയിലേക്ക് വന്ന ആയിഷയും കുടുംബവും മനസ് നിറയെ സന്തോഷവും ആശ്വാസവുമായാണ് മടങ്ങിപ്പോകുന്നത്.

ഇസിഎംഒ പിന്തുണയിലായിരുന്നു ആയിഷ ഉണ്ടായിരുന്നത്. ഹൃദയ വാൽവിൽ ചോർച്ചയ്ക്ക് കാരണമായ വലിയൊരു ലീക്ക് വികസിച്ചതോടെയാണ് ഹൃദയത്തിൻ്റെ പ്രവർത്തനം തടസ്സപ്പെട്ടത്. ഇതിന് പരിഹാരം തേടി ഇന്ത്യയിലേക്ക് വന്ന ആയിഷയ്ക്കും കുടുംബത്തിനും പണം വലിയ പ്രതിസന്ധിയായിരുന്നു. എന്നാൽ ചൈന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐശ്വര്യം ട്രസ്റ്റാണ് 35 ലക്ഷം രൂപയോളം ചെലവാകുന്ന ഹൃദയ ശസ്ത്രക്രിയ പൂർണമായി വഹിച്ചത്.

ഇപ്പോൾ എനിക്ക് എളുപ്പത്തിൽ ശ്വസിക്കാൻ കഴിയും.” ആയിഷ റഷാൻ സന്തോഷത്തോടെ പറഞ്ഞു. കറാച്ചിയിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും ഫാഷൻ ഡിസൈനറാകാൻ ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു.ഹൃദയാഘാതവും ഹൃദയസ്തംഭനവും അനുഭവപ്പെട്ടതിനെ തുടർന്ന് 2019ലാണ് ആയിഷ ആദ്യമായി ഇന്ത്യയിലെത്തിയത്. ചെന്നൈ അഡയാറിലെ മലർ ഹോസ്പിറ്റലിലെ സീനിയർ കാർഡിയാക് സർജൻ ഡോ.കെ.ആർ.ബാലകൃഷ്ണനാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശുപാർശ ചെയ്തത്. തുടർന്ന് സംസ്ഥാന അവയവ രജിസ്‌ട്രിയിൽ ആയിഷയുടെ പേര് വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്തി.അതിനിടെ, ഇടതു വെൻട്രിക്കിളിനെ രക്തം പമ്പ് ചെയ്യാൻ സഹായിക്കുന്ന ഉപകരണമായ ലെഫ്റ്റ് വെൻട്രിക്കുലാർ അസിസ്റ്റ് ഉപകരണം ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ ഘടിപ്പിച്ചു.

ദില്ലിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച 69കാരിയുടെ ഹൃദയമാണ് ആയിഷയ്ക്ക് നൽകിയത്. ഈ സ്ത്രീയുടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയും ബന്ധുക്കൾ അവയവ ദാനത്തിന് തയ്യാറാവുകയും ചെയ്ത സമയത്ത്, ആയിഷയല്ലാതെ ഈ ഹൃദയം വെച്ചുപിടിപ്പിക്കാവുന്ന മറ്റൊരു രോഗിയും ഉണ്ടായിരുന്നില്ല. അതല്ലായിരുന്നെങ്കിൽ വിദേശത്ത് നിന്നുള്ള ഒരു രോഗിക്ക് ഇന്ത്യക്കാരായ രോഗികൾ കാത്തിരിക്കുമ്പോൾ ഹൃദയ ശസ്ത്രക്രിയ സാധ്യമാകില്ലായിരുന്നു.ശസ്ത്രക്രിയ വിജയമായതിനെ തുടർന്ന് ഐയിഷയും കുടുംബവും കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ചു. പാക്കിസ്ഥാനിൽ തങ്ങൾ പല ഡോക്ടർമാരെയും കണ്ടുവെന്നും എന്നാൽ ഇത്തരമൊരു സൗകര്യം അവിടെ ഇല്ലാത്തതാണ് പ്രതിസന്ധിയായതെന്നും അവർ പറഞ്ഞു. പാക്കിസ്ഥാനിൽ തിരിച്ചെത്തിയാൽ പഠിച്ച് ഫാഷൻ ഡിസൈനറാകണമെന്നാണ് ആയിഷയുടെ ആഗ്രഹം. 2018 ൽ പാക്കിസ്ഥാൻ്റെ ലോകകപ്പ് നേടിയ ഫീൽഡ് ഹോക്കി ഗോൾകീപ്പർ മൻസൂർ അഹമ്മദ് ഇന്ത്യയിൽ ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന പേസ്‌മേക്കറിൻ്റെയും സ്റ്റെൻ്റിൻ്റെയും പ്രവർത്തനത്തിൽ തകരാർ സംഭവിച്ചത് പ്രതിസന്ധിയായിരുന്നു

Karma News Network

Recent Posts

സരിത മക്കളെ വളർത്തിയത് സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും വില മനസ്സിലാക്കി, ചർച്ചയായി ശ്രാവണിന്റെ പോസ്റ്റ്

നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനായ ഡോ. ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയിരുന്നു. ചെറുതും…

16 mins ago

മമ്മൂട്ടി അടിമുടി മനുഷ്യത്വമാണ്, നമ്മുടെ അഭിമാനമാണ്- ഹരീഷ് പേരടി

മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ പുഴു എന്ന ചിത്രവും സൈബർ ലോകത്തെ ചർച്ചകളിൽ നിറയുകയാണ്. 2022-ൽ പുറത്തിറങ്ങിയ ഒട്ടേറെ ചർച്ചകൾക്ക് വിധേയമായ 'പുഴു'…

49 mins ago

ചക്രവാതച്ചുഴി, ഇന്ന് 5 ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർ

തിരുവനന്തപുരം: വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നിലനിൽക്കെ കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഇന്ന്…

1 hour ago

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

10 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

10 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

11 hours ago