topnews

പ്രദീപ് കുമാറിനെ ഓഫിസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഗണേഷ് കുമാര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രദീപ് കുമാറിനെ ഗണേഷ് കുമാര്‍ എം.എല്‍.എ ഓഫിസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. പ്രതീപ് കുമാര്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് ഇയാളെ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. വിഷയത്തില്‍ പരസ്യപ്രതികരണത്തിന് ഇല്ലെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

കേസിലെ എട്ടാം പ്രതി ദിലീപിന് അനുകൂലമായി മൊഴി നല്‍കിയില്ലെങ്കില്‍ മാപ്പുസാക്ഷിയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷന്‍ സാക്ഷിയായ വിപിന്‍ ലാലിനെ വിപിന്റെ നാടായ ബേക്കലിലെത്തി സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനു വഴങ്ങാതായതോടെ വിപിനു നേരെ ഭീഷണി ശ്രമങ്ങളുമുണ്ടായി. വിപിന്‍ലാലിന്റെ പരാതിയിലാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പത്തനാപുരത്തുനിന്ന് ബേക്കല്‍ പൊലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കാസര്‍ഗോട്ടേയ്ക്ക് കൊണ്ടുപോയി. പ്രദീപ്കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു.

സംഭവത്തില്‍ ഉന്നത ഗൂഢാലോചന നടന്നതായി വിശദമാക്കി ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ബേക്കല്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പത്തനാപുരം സ്വദേശിയായ പ്രദീപ്കുമാര്‍ വിപിനെ ഫോണ്‍ വിളിച്ചും നേരിട്ടും പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. സിനിമാക്കാരുമായും രാഷ്ട്രീയക്കാരുമായും അടുത്ത ബന്ധമുള്ള പ്രദീപ്കുമാര്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പിഎ ആയിരുന്നു. പ്രത്യേക ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് പ്രദീപ് കുമാര്‍ സാക്ഷിയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ജനുവരി 28ന് പത്തനാപുരത്തുനിന്നാണ് വിളിച്ചത്.

പല സിമ്മുകളില്‍ നിന്നും വിപിന് ഭീഷണികോളുകള്‍ ലഭിച്ചിരുന്നു. തമിഴ്‌നാട്ടിലെ മൊബൈല്‍ ഫോണില്‍ നിന്നും കോളുകള്‍ വന്നിട്ടുണ്ട്. സി.സിടിവി ദൃശ്യങ്ങളും ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകളും കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നില്‍ പ്രദീപാണെന്ന് തിരിച്ചറിഞ്ഞത്. ഇയാള്‍ മൊഴി മാറ്റാന്‍ പല രീതിയിലും സമ്മര്‍ദ്ദം ചെലുത്തി. വിപിന്റെ ബന്ധുക്കള്‍ വഴിയും മൊഴി മാറ്റണമെന്ന് പ്രദീപ് ആവശ്യപ്പെട്ടിരുന്നു. സമ്മര്‍ദം കടുത്തതോടെയാണ് വിപിന്‍ ബേക്കല്‍ പോലീസിന് പരാതി നല്‍കിയത്.

സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും ആളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് ബേക്കല്‍ പോലീസ് പറഞ്ഞു. സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുള്ളതായും പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Karma News Editorial

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

4 mins ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

31 mins ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

54 mins ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

1 hour ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

2 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

2 hours ago