മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി എത്തിയ നടി അടുത്തിടെയാണ് അഭനയത്തിലേക്ക് ചുവട് വയ്പ് നടത്തിയത്. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലാണ് അശ്വതി അഭിനയിക്കുന്നത്. ഇപ്പോഴത്തെ തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് താരം. താന്‍ സെലിബ്രിറ്റി പ്രിവിലേജ് ആസ്വദിക്കുന്ന വ്യക്തിയാണെന്നും സിനിമയില്‍ അവസരം കിട്ടിയാല്‍ ഇനി വിട്ടു കളയില്ലെന്നും താരം പറയുന്നു. മുമ്പ് സിനിമയില്‍ അവസരം ലഭിച്ചപ്പോള്‍ മോള് ചെറുതായത് കൊണ്ട് ഒഴിവാക്കേണ്ടി വന്നു എന്നും ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ അശ്വതി പറഞ്ഞു.
‘സെലിബ്രിറ്റി ആയതു കൊണ്ട് ജീവിതത്തില്‍ ഒത്തിരി മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ഞാന്‍ ഇപ്പോഴും പഴയ അശ്വതി തന്നെയാണ്. എവിടെയെങ്കിലും ചെന്നാല്‍ ആള്ക്കാര് തിരിച്ചറിയുന്നുണ്ട്. സ്നേഹം പ്രകടിപ്പിക്കാറുമുണ്ട്. സെലിബ്രിറ്റി പ്രിവിലേജ് ആസ്വദിക്കാറുമുണ്ട്. ബി ഗ് സ്ക്രീനിലേക്ക് അവസരം കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്യും. മുമ്പും അവസരങ്ങള്‍ വന്നിരുന്നു. അന്ന് പക്ഷേ മോള് ചെറുതായതു കൊണ്ട് അവളെ വിട്ടിട്ട് പോകുക എന്നത് പ്രയാസമായിരുന്നു. ഇനി നല്ല കഥാപാത്രം കിട്ടിയാല്‍ ചെയ്തേക്കും. മകള്‍ പത്മ രണ്ടാം ക്ലാസിലാണ്. ഓണ്‍ലൈന്‍ പഠനത്തിരക്കിലാണ് ഞങ്ങളിപ്പോള്‍.
‘ചക്കപ്പഴം’ കഴിഞ്ഞ് വീട്ടില്‍ വന്നാല്‍ ഞങ്ങള്‍ രണ്ടാളും കൂടിയിരുന്ന് ഹോം വര്‍ക്ക് ചെയ്യലും പഠിത്തവുമൊക്കെയാണ്. .അമ്മ അഭിനയിക്കുന്നതില്‍ കക്ഷിയ്ക്ക് നല്ല സന്തോഷമാണ്. വിമര്‍ശിക്കാനും വളര്‍ന്നിട്ടുണ്ട്. .ഭര്‍ത്താവ് ശ്രീകാന്ത് ദുബായിലാണ്. എല്ലാ പിന്തുണയും പ്രോത്സാഹനവുമായി കൂടെയുണ്ട്’.
കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…
തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…
തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…
കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…
ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…