തീറ്റ മത്സരത്തില്‍ താത്പര്യമുള്ള ഭക്ഷണ പ്രിയനാണെങ്കിൽ അറിയുക. ഉത്തര്‍പ്ര ദേശിലെ മീററ്റിൽ നിങ്ങൾക്ക് ഒരു പടുകൂറ്റൻ ഓഫർ വന്നിരിക്കുന്നു. മീററ്റിലെ കുര്‍ത്തി ബസാറിലുള്ള ഒരു ലഘു ഭക്ഷണശാലയാണ് കൂറ്റൻ ഓഫർ. എട്ട് കിലോയുള്ള ഒരു വലിയ സമൂസ അര മണിക്കൂറിനുള്ളില്‍ കഴിച്ച് തീര്‍ത്താൽ 51,000 രൂപ സമ്മാനമായി ലഭിക്കും.
കടയുടമ ശുഭം തന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഓഫർ എഴുതി പതിച്ച പിറകെ നിരവധി പേരാണ് ശുഭത്തിന്റെ വെല്ലുവിളി ഏറ്റെടുക്കാനായി എത്തിയത്.എട്ടു കിലോ ഭാരമുള്ള സമൂസയ്ക്ക് 1,100 രൂപയാണ് വില. അതേസമയം ഇതുവരെ ആര്‍ക്കും ശുഭത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത ശേഷം വിജയം കാണാൻ കഴിഞ്ഞില്ല.
ഏതായാലും വെല്ലുവിളി കാരണം തനിക്ക് ഉപഭോക്താക്കള്‍ കൂടിയിട്ടുണ്ടെന്നും അതിനാല്‍ത്തന്നെ 10കിലോയുടെ മറ്റൊരു സമൂസ ചലഞ്ച് നടത്താൻ ആലോചിക്കുകയാണെന്നും ശുഭം പറഞ്ഞിരിക്കുന്നു. സംഗതി സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. സമൂസ തിന്നാൻ നിരവധിപേരാണ് ശുഭത്തിന്റെ കടത്തേടി എത്തുന്നത്.
ടെഹ്റാന്∙ ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്…
അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…
ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…
ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…