entertainment

ചാര്‍മിളയെ തേച്ചപ്പോള്‍ താങ്കളോടുള്ള ഇഷ്ട്ടം കുറഞ്ഞുവെന്ന് കമന്റ്, മറുപടി നല്‍കി ബാബു ആന്റണി

മലയാളികളുടെ പ്രിയ താരമാണ് ബാബു ആന്റണി. തൊണ്ണൂറുകളിലെ മലയാള സിനിമയിലെ ആക്ഷന്‍ കിംഗ് ആയിരുന്നു അദ്ദേഹം. വില്ലനായി തുടങ്ങി പിന്നീട് നായകനായി മാറിയ താരം. ബാബു ആന്റണി ഉണ്ടെങ്കില്‍ വില്ലന്മാര്‍ ഒരിക്കലും ജയിക്കില്ല എന്ന് ആവേശത്തോടെ ആരാധകര്‍ പറഞ്ഞിരുന്ന കാലം ഉണ്ടായിരുന്നു. ഇപ്പോഴും സിനമിയില്‍ ഉണ്ടെങ്കിലും അര്‍ഹിച്ച വേഷങ്ങള്‍ താരത്തിനു ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്.

1986ല്‍ ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. ആദ്യകാലങ്ങളില്‍ വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനായി. സംഘട്ടന രംഗങ്ങളിലുള്ള പ്രകടനം അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി. മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചന്‍, നാടോടി തുടങ്ങിയ സിനിമകളിലെ വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ നടനായി മാറിയ ബാബു ആന്റണി മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ എല്ലാ സൂപ്പര്‍ താരങ്ങളുടേയും സിനിമകളിലെ വില്ലനായി 1990കളുടെ തുടക്കത്തില്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്നു. റഷ്യന്‍അമേരിക്കന്‍ പൗരത്വമുള്ള ഇവാന്‍ജനിയാണ് ഭാര്യ. ആര്‍തര്‍, അലക്‌സ് എന്നിവര്‍ മക്കളാണ്.

സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് അദ്ദേഹം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു കമന്റിന് മറുപടി പറഞ്ഞിരിക്കുകയാണ് നടന്‍.. ചാര്‍മിളയെ പ്രണയിച്ച് വഞ്ചിച്ചു പോയെന്ന വിമര്‍ശനത്തിനാണ് ബാബു ആന്റണി മറുപടി നല്‍കിയിരിക്കുന്നത്. ഫേസ്ബുക്കില്‍ നടന്‍ പങ്കുവെച്ച കുറിപ്പിനു താഴെയാണ് ചാര്‍മിളയെ പരാമര്‍ശിച്ച് കമന്റെ എത്തിയത്. ‘ചാര്‍മിളയെ തേച്ചപ്പോള്‍ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു’, എന്നായിരുന്നു സിദ്ദിഖ് മുഹമ്മദ് എന്ന ആള്‍ കമന്റ് ചെയ്തത്. ഇത്തരം കഥകള്‍ പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ എന്ന് സിദ്ദിഖിനോട് തിരിച്ചുചോദിച്ച ബാബു ആന്റണി തന്നോട് സദയം പൊറുക്കുവാനും ആവശ്യപ്പെടുന്നു.

സിദ്ദിഖിന്റെ ചോദ്യം ഇങ്ങനെയായിരുന്നു: ‘നിങ്ങളെ ഒരുപാട് ഇഷ്ടപെട്ട ഒരു കുട്ടികാലം എനിക്കും ഉണ്ടായിരുന്നു. ചാര്‍മിളയെ താങ്കള്‍ തേച്ചപ്പോള്‍ താങ്കളോടുള്ള ഇഷ്ട്ടം കുറഞ്ഞു. കാരണം ആ കാലത്ത് ബാബു ആന്റണി-ചാര്‍മിള കോംപിനേഷന്‍ കാണാന്‍ തന്നെ ഒരു സുഖമായിരുന്നു. ആറടി നീളം ഉള്ള ബാബു ചേട്ടന്റെ കൂടെ 5 അടിയില്‍ കുറവ് തോന്നിക്കുന്ന ചാര്‍മിളയെ കാണാന്‍ തന്നെ ഒരു ഭംഗി ആയിരുന്നു. ഒരു തിരിച്ചുവരവ് ബാബു ചേട്ടന് ഉണ്ടാവട്ടെ എല്ലാ ആശംസകളും.’

ബാബു ആന്റണിയുടെ മറുപടി ഇങ്ങനെ: ‘താങ്കള്‍ക്കു പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ? എന്റെ ജീവിതത്തിന്റെ നീളും കുറഞ്ഞേനെ. അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു. സ്‌നേഹമുണ്ടെങ്കില്‍ അതില്‍ സന്തോഷിക്കുക. ജീവിച്ചിരുന്നാല്‍ അല്ലേ ആരാധനയും പടവും ഒക്കെ ഉണ്ടാവുകയുള്ളൂ. സദയം പൊറുക്കുക.’

Karma News Network

Recent Posts

19 ദിവസം ഒരുമിച്ച് കഴിഞ്ഞു, എന്നെ ശാരീരികമായി പീഡിപ്പിക്കുമായിരുന്നു, രചന നാരായണൻകുട്ടി

ചലച്ചിത്രനടി, ടെലിവിഷൻ അവതാരിക എന്നീ നിലകളിൽ പ്രശസ്തയാണ് രചന നാരായണൻകുട്ടി . മറിമായം ടെലിവിഷൻ പരമ്പരയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. സോഷ്യൽ…

5 hours ago

യാത്രക്കാരുടെ ലഗേജുമായി പോകവേ പടിയിൽ നിന്ന് വീണു, പോർട്ടർ മരിച്ചു

ആലപ്പുഴ∙ യാത്രക്കാരുടെ ലഗേജുമായി പോകവേ പടിയിൽ കാൽ തെന്നി വീണു പരുക്കേറ്റ പോർട്ടർ മരിച്ചു. തിട്ടമേൽ പാണ്ഡവൻപാറ കുളഞ്ഞിയേത്ത് കെ.എൻ.…

5 hours ago

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി യുവനടി

കൊച്ചി: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സം​ഗത്തിനു പൊലീസ് കേസെടുത്തു. യുവ നടിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാ​ഗ്ദാനം…

6 hours ago

വൻ സാമ്പത്തിക തട്ടിപ്പ്, നടി ആശാ ശരത് പ്രതി,ജാമ്യമില്ലാ കേസ്, എസ്.പി.സിക്കാർ കസ്റ്റഡിയിൽ

പ്രസിദ്ധ നടി ആശാ ശരത്തിനും കൂട്ടാളികൾക്കും എതിരേ വൻ തട്ടിപ്പ് കേസിൽ എഫ് ഐ ആർ ഇട്ടു. കർമ്മ ന്യൂസ്…

7 hours ago

സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

കോഴിക്കോട്: സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം. കോഴിക്കോട് ഒളവണ്ണ സ്വദേശി കിണറ്റിന്‍കരക്കണ്ടി വീട്ടില്‍ സുനിയുടെ മകന്‍ കെകെ അമര്‍നാഥ്)17)…

7 hours ago

ഇന്ത്യയെ വിഭജിക്കാൻ കേരളാ സർക്കാരിന്റെ പണം 44.95ലക്ഷം,കട്ടിങ്ങ് സൗത്ത് സർക്കാർ ചിലവിൽ

കൊച്ചിയിൽ ഇടത് വിവാദമായ കട്ടിങ്ങ് സൗത്ത് എന്ന പരിപാടിക്ക് കേരള സർക്കാർ പദ്ധതി ഫണ്ടിൽ നിന്നും 44.95 ലക്ഷം രൂപ…

7 hours ago