entertainment

18 വയസുള്ള ഒരു കുട്ടിയുടെ പ്രണയമാണ്, അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്തി കഴിഞ്ഞാല്‍ പിന്നെ അതിന് അപ്പുറത്തേക്ക് ഒരു ലോകം ഉണ്ടെന്ന് അവള്‍ ചിന്തിക്കില്ല

നെന്മാറയില്‍ യുവാവ് കാമുകിയെ സ്വന്തം വീട്ടുകാര്‍ പോലും അറിയാതെ ചെറിയ മുറിയില്‍ പത്ത് വര്‍ഷം താമസിപ്പിച്ച സംഭവം കേരളത്തെ ഒന്നാകെ ഞെട്ടിച്ചതാണ്. റഹ്മാനാണ് സജിതയെ ഒളിപ്പിച്ച് താമസിപ്പിച്ചത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മാലാ പാര്‍വതി. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് തന്റെ അഭിപ്രായം നടി തുറന്ന് പറഞ്ഞത്.

കുടുംബമാണ് ഏറ്റവും സുരക്ഷിതമെന്ന് നമ്മുടെ പൊലീസും സര്‍ക്കാരുമെല്ലാം പറയുന്നു. എന്നാല്‍ വീട് എന്ന ഇന്‍സ്റ്റിറ്റിയൂഷന്‍ പുരുഷാധിപത്യ സമൂഹത്തില്‍ എന്ത് ജനാധിപത്യ മൂല്യമാണ് വീട്ടിലുള്ളവര്‍ക്ക് കൊടുക്കുന്നത്, അതിനാലാണ് റഹ്മാന്റെ പിതാവ് സജിത കൂടോത്രം ചെയ്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറയുന്നത്.

18 വയസുള്ള ഒരു കുട്ടിയുടെ പ്രണയമാണ്. അങ്ങനെ വരുമ്പോള്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്തി കഴിഞ്ഞാല്‍ പിന്നെ അതിന് അപ്പുറത്തേക്ക് ഒരു ലോകം ഉണ്ടെന്ന് അവള്‍ ചിന്തിക്കില്ല. അതിനാല്‍ തന്നെ എന്ത് കഷ്ടപ്പാടിനും അവള്‍ തയ്യാറായിരിക്കും. ഇവിടെയാണ് കുടുംബം അവരില്‍ ഉണ്ടാക്കുന്ന പേടി പ്രശ്‌നമാവുന്നത്. പത്ത് വര്‍ഷമൊന്നും അവര്‍ അതിനകത്ത് ഇരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടാവില്ല. ഒരു ഘട്ടത്തില്‍ അവിടെ നിന്ന് പുറത്ത് വരണമെന്ന് തോന്നിയാലും ആരോടാണ് പറയുക.

അതിനാല്‍ ഒരു വീട്ടില്‍ ഏതെങ്കിലും തരത്തില്‍ ഭയത്തിലോ അപകടത്തിലോ ആയവര്‍ക്ക് പോയി കാണാനായി കോടതിയുടെയോ മറ്റെന്തെങ്കിലുമൊരു ജുഡീഷ്യല്‍ സംവിധാനം ഉണ്ടാവേണ്ടതാണ്.

Karma News Network

Recent Posts

ഞങ്ങൾ ഒരു തീവ്രവാദിക്കും മതം നൽകാറില്ല, തീവ്രവാദികളെ തീവ്രവാദികൾ എന്ന് തന്നെ പറയും, അണ്ണാമലൈ

തിരുവനന്തപുരം: ഞങ്ങൾ ഒരു തീവ്രവാദിക്കും മതം നൽകാറില്ല. ഞങ്ങൾ തീവ്രവാദികളെ തീവ്രവാദികൾ എന്ന് തന്നെ പറയുന്നു തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ…

6 mins ago

കന്യാകുമാരി വൈകാശി ക്ഷേത്രത്തിൽ ദര്‍ശനം നടത്തി നയൻതാരയും വിഘ്‌നേഷും

വൈകാശി ഉത്സവത്തോടനുബന്ധിച്ച്‌ പതിവ് മുടക്കാതെ കന്യാകുമാരി ഭഗവതി ദർശനം നടത്തി നയൻതാരയും വിഘ്‌നേഷും. "മൂക്കുത്തി അമ്മൻ" പുറത്തിറങ്ങിയതിന് ശേഷം എല്ലാ…

7 mins ago

വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം, കേന്ദ്ര സർവകലാശാലാ പ്രൊഫസർ അറസ്റ്റിൽ

കണ്ണൂർ വിസ്മയ വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം. കേന്ദ്ര സർവകലാശാലാ പ്രൊഫസർ അറസ്റ്റിൽ. പഴയങ്ങാടി എരിപുരം സ്വദേശി ബി.ഇഫ്തിക്കര്‍…

20 mins ago

ഇടുക്കിയിൽ പോക്സോ കേസ് അതിജീവിതയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: പോക്സോ കേസ് അതിജീവിതയായ പതിനേഴുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് സംഭവം. കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ…

46 mins ago

വിമാനങ്ങൾ റദ്ദാക്കി, അമൃതയെ ഒരു നോക്ക് കാണാനാകാതെ ഭർത്താവ് യാത്രയായി, പരാതിയുമായി കുടുംബം

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ നടത്തിയ സമരത്തിൽ തിരുവനന്തപുരം സ്വദേശി അമൃതയ്‌ക്ക് നഷ്ടമായത് സ്വന്തം ഭർത്താവിനെ…

52 mins ago

23 വർഷത്തെ ഒന്നിച്ചുള്ള ജീവിതം, വിവാഹ വാർഷിക ദിനത്തിൽ ഭാര്യയെ ചേർത്ത് നിർത്തി കലാഭവൻ പ്രജോദ്

മിമിക്രിയിലൂടെ അരങ്ങത്തെത്തി, തുടർന്ന് മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ കലാകാരനാണ് കലാഭവൻ പ്രജോദ്. ആദ്യകാലം തൊട്ടുതന്നെ അഭിനയ രംഗത്തേക്ക് എത്തിയ…

59 mins ago