entertainment

25 വര്‍ഷത്തിനുശേഷം ഇടവേള ബാബു സ്ഥാനമൊഴിയുന്നു,’അമ്മ’യുടെ തലപ്പത്ത് വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത

താര സംഘടനയായ ‘അമ്മ’യുടെ തലപ്പത്ത് വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത. സംഘടനയുടെ വിവിധ പദവികളില്‍ നേതൃത്വം വഹിച്ച ഇടവേള ബാബു 25 വര്‍ഷത്തിനുശേഷം സ്ഥാനമൊഴിയുന്നു എന്നതാണ് പ്രധാന മാറ്റം.

ഇനി ഭാരവാഹി ആകാന്‍ താന്‍ ഇല്ലെന്ന് നിലപാട് അദ്ദേഹം എടുത്തു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഘടനയുടെ ജനറല്‍ സെക്രട്ടറിയാണ് നിലവില്‍ ഇടവേള ബാബു. സെക്രട്ടറി സ്ഥാനം ഒഴിയാന്‍ മോഹന്‍ലാലും സാധ്യതയുണ്ട്. അദ്ദേഹം അതിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്.

അമ്മയുടെ തെരഞ്ഞെടുപ്പ് ജൂണ്‍ 30ന് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച്‌ നടക്കും. 506 പേരാണ് സംഘടനയിലെ വോട്ട് അവകാശമുള്ള അംഗങ്ങള്‍. ജൂണ്‍ 3 മുതല്‍ പത്രികകള്‍ സ്വീകരിക്കും. രണ്ടു പതിറ്റാണ്ടില്‍ കൂടുതല്‍ സംഘടനയെ നയിച്ച ഇടവേള ബാബു നേതൃസ്ഥാനത്തുനിന്ന് പടിയിറങ്ങുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ വലിയ പ്രത്യേകത.

ഇനി നേതൃസ്ഥാനങ്ങളില്‍ താന്‍ ഉണ്ടാകില്ലെന്ന് മാധ്യമങ്ങളോട് ഇടവേള ബാബുവും സ്ഥിരീകരിച്ചിട്ടുണ്ട്. താന്‍ ആയിട്ട് മാറിയാലേ അത് നടക്കുകയുള്ളൂവെന്നും ഒരു മാറ്റം അനിവാര്യമാണെന്നും പുതിയ ആള്‍ക്കാര്‍ വരാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്ബും സ്ഥാനമൊഴിയാനുള്ള സന്നദ്ധത ഇടവേള ബാബു അറിയിച്ചിരുന്നുവെങ്കിലും മമ്മൂട്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. ഇത്തവണ എത്ര സമ്മര്‍ദമുണ്ടായാലും നിലപാട് മാറ്റില്ലെന്നാണ് ഇടവേള ബാബു പറയുന്നത്.

Karma News Network

Recent Posts

കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്കേറ്റു

കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്കേറ്റു. ഇരു ബസുകളിലേയും നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ…

3 mins ago

പണം വാങ്ങി 12-കാരിയെ 72കാരന് വിവാഹം ചെയ്ത് നൽകാൻ ശ്രമം, വരനും പുരോഹിതനും അറസ്റ്റിൽ

12-കാരിയെ 72കാരന് വിവാഹം ചെയ്ത് നൽകാൻ ശ്രമം. പാകിസ്താനിലെ ചർസദ്ദ ടൗണിലാണ് സംഭവം. പെൺകുട്ടിയെ വിവാഹം ചെയ്യാനെത്തിയ 72-കാരനായ ഹബീബ്…

6 mins ago

KSRTC ബസിൽ ലൈംഗീകാതിക്രമം, കൈകാര്യം ചെയ്‌ത്‌ യുവതി

കോഴിക്കോട് : KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന KSRTC ബസിൽ വച്ചാണ് അതിക്രമം…

33 mins ago

ബിജെപി അന്തസുള്ള രാഷ്ട്രീയ പ്രസ്ഥാനം, ഇന്ദിരാഗാന്ധി പരാമര്‍ശത്തില്‍ തന്റെ പ്രയോഗം തെറ്റായി പ്രചരിപ്പിച്ചു- സുരേഷ് ഗോപി

ബിജെപിക്ക് തൃശ്ശൂരിലെ സുമനസ്സുകള്‍ നല്‍കിയ ഏറ്റവും വലിയ ആദരവാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. താന്‍…

40 mins ago

സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ എസ്ഐയെ കാണാനില്ല, സംഭവം കോട്ടയത്ത്

കോട്ടയം : വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐയെ കാണാനില്ലെന്ന് പരാതി. ഗ്രേഡ് എസ്‌ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ.രാജേഷിനെ(53)…

58 mins ago

സുരേഷ് ഗോപിയുടെ സഹായ ഹസ്തം, ചക്രക്കസേരയില്‍ നിന്ന് ജീവിതത്തിലേക്ക് ചുവടുവച്ച് റിസ്വാന

സെറിബ്രല്‍ പാള്‍സി ബാധിച്ച് ചികിത്സയിലായിരുന്ന റിസ്വാന ശസ്ത്രക്രിയക്ക് ശേഷം പുതു ജീവിതത്തിലേക്ക്. ചക്രക്കസേരയിലായിരുന്ന കണ്ണൂര്‍ പിലാത്തറയിലെ റിസ്വാനയ്ക്ക് ഇനിയുള്ളത് പുതിയൊരു…

1 hour ago