trending

വേദന അസഹനീയം, ഉറങ്ങിയിട്ട് നാലുമാസമായി, കുഞ്ഞു ജീവനായി കേണ് മാതാപിതാക്കൾ

ഒരു വർഷം മുമ്പ് വരെ മുതലമട പഞ്ചായത്തിലെ അട്ടയാംപടി സ്വദേശി ഹക്കീം ഹസീന ദമ്പതികളുടെ വീട് കളിചിരികളുടേതായിരുന്നു. മകനോടൊപ്പം ദാരിദ്ര്യത്തിലാണെങ്കിലും സന്തോഷത്തോടെ ജീവിച്ച ഹക്കീമിന്റെ മകന് നാല് മാസം പ്രായമായപ്പോഴാണ് കരൾ രോ​ഗം പിടിപെടുന്നത്. കളിചിരികൾ നിറഞ്ഞ വീട് പെട്ടന്ന് സങ്കടക്കടലായി. മകന്റെ വേദനകൊണ്ടുള്ള കരച്ചിലിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് മാതാപിതാക്കൾ. ഒന്നര വയസ്സുകാരനായ മകന് ഹാറൂണിന് കരൾ രോ​ഗമാണെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ഹക്കീമിനും ഭാര്യക്കും ചങ്കുപൊട്ടിപ്പോയി.

തൃശൂർ മെഡിക്കൽ കോളജിൽ വച്ച് ശസ്ത്രക്രിയയിലൂടെ പിത്തവാഹിനി കുഴൽ ഘടിപ്പിക്കാൻ ശ്രമിച്ചതാണ് പക്ഷേ അത് പരാജയപ്പെട്ടു. ഇപ്പോൾ അവസാന ശ്രമമെന്നോണം ഡോക്ടർമാർ പറയുന്നത് കരൾ മാറ്റ ശസ്ത്രക്രിയയാണ്. 36 ലക്ഷം രൂപയാണ് അതിന് ചിലവ് വരിക. ഒരു ചെറിയ കുടിലിൽ താമസിക്കുന്ന ഇവർക്ക് മകന്റെ ചികിത്സക്കായുള്ള ഭീമമായ തുക കണ്ടെത്താൻ സാധിക്കില്ല അതിനാൽ മകന്റെ ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് ദമ്പതികൾ.

ഹാറൂണിന്റെ അവസ്ഥ വ്യക്തമാക്കി ഭാഗീരഥി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്;

പാലക്കാട് മുതലമട പഞ്ചായത്തിൽ താമസിക്കുന്ന ആട്ടയാംപതി സ്വദേശികളായ ഹക്കീം ഹസീന ദമ്പതികളുടെ ഒന്നരവയസുള്ള ഹാറൂൺ, കരൾ രോഗം ബാധിച്ചു തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർമാർ അടിയന്തിരമായി നിർദ്ദേശിച്ചിരിക്കുന്നത്. ഏകദേശം 4മാസം പ്രായം ഉള്ളപ്പോൾ തന്നെ രോഗലക്ഷണം കണ്ടുതുടങ്ങി. ഈ തൊട്ടടുത്ത ദിവസങ്ങളിൽ രക്തം ഛർദിക്കുകയും അടിയന്തിരമായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയും ചെയ്തു. തുടർന്നു അവിടെയുള്ള ഡോക്ടർ തരകൻ സർ എത്രയും പെട്ടന്ന് സർജറി ആവശ്യമാണെന്ന് പറഞ്ഞു. ശേഷം ഹാറൂണിന്റെ മെഡിക്കൽ റിപ്പോർട്ടുമായി എറണാകുളം അമൃത ഹോസ്പിറ്റലിലേക് പോവുകയും അവിടത്തെ ഡോക്ടർ സുധീന്ദ്രൻ സാറുമായി ഹാറൂണിന്റെ തുടർചികിത്സ കാര്യങ്ങൾ സംസാരിച്ചപ്പോൾ സർജറിക്കും, ചികിത്സ തുടങ്ങുന്നതിനുമുമ്പുള്ള പ്രാഥമിക ടെസ്റ്റിനും സർജറിക്ക് ശേഷമുള്ള ചികിത്സക്കുമായി ഏകദേശം 36ലക്ഷം രൂപയോളം കാണേണ്ടതുണ്ട്.സർജറി പോലെ തന്നെ സർജറിക്ക് ശേഷമുള്ള ഓരോദിവസവും ഹാറൂണിന്റെ പരിചരണവും ഏറെ നിർണായകമാണ്.

ഒരോ മാസത്തെ മരുന്നിന്റെ ചിലവും തുടർ പരിശോധനകളും എല്ലാം തന്നെ ശസ്ത്രക്രിയയുടെ വിജയത്തിന് അനിവാര്യമാണ്. ശസ്ത്രക്രിയ കഴിഞ്ഞുള്ള ഒരോ ഘട്ടവും വളരെ യേറെ ശ്രദ്ധയോടെ മുന്നോട്ടു പോകേണ്ടതാണ്. തുടർന്നുള്ള ചികിത്സക്കായി എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുന്നു. നിങ്ങളാൽ കഴിയും വിധം സഹായിക്കുക.മുതലമട സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.. Accound Number 0100053000013895, IFSC Code SIBL0000100, തുടർന്നുള്ള വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപെടുക.
Hakkeem 9562867779, Mumthas 9400126220(വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, മുതലമട പഞ്ചായത്ത്‌ ) A സാദിഖ് 9447431145(ചെയർമാൻ )

Karma News Network

Recent Posts

തിരുവനന്തപുരത്ത് എൽ.പി.ജി ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…

5 mins ago

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…

20 mins ago

വോട്ടർമാരെ വശത്താക്കാൻ ഒഴുക്കിയത് കോടികൾ; ലഹരിവസ്തുക്കൾ ഉൾപ്പെടെ 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മദ്യവും മയക്കുമരുന്നും…

35 mins ago

പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ല, എംഎ യൂസഫലിയും മമ്മൂട്ടിയും സ്വന്തമാക്കിയ കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയും സ്വന്തമാക്കിയ കാർ സ്വപ്ര്യത്നത്തിലൂടെ വാങ്ങി യുവതാരം ഷെയ്ൻ നി​ഗം.…

1 hour ago

കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

തിരുവനന്തപുരം: കാട്ടാക്കടയിൽ വൻ തീപിടിത്തം. പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിച്ചത്. ഏഴ് അഗിനരക്ഷാസേന…

1 hour ago

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

2 hours ago