national

കന്നി എം.എൽ.എ ഭജന്‍ ലാല്‍ ശര്‍മ്മ രാജസ്ഥാൻ മുഖ്യമന്ത്രി

ഇന്ത്യൻ രാഷ്ട്രീയത്തിൽ വീണ്ടും മോദി വിപ്ലവം.രാജസ്ഥാനിലും ബിജെപിക്ക് പുതിയ മുഖം. ആദ്യ തവണ എം എൽ എ ആയ ഭജൻലാൽ ശർമ്മ മുഖ്യമന്ത്രി. ഇന്ത്യയിൽ ഒരു രാഷ്ട്രീയ കക്ഷിക്കും സ്വപ്നം കാണാൻ കഴിയാത്ത തീരുമാനങ്ങൾ എടുത്ത് നരേന്ദ്ര മോദി ഞെട്ടിക്കുകയാണ്‌. ഇതോടെ ചതിസ്ഗണ്ഢ്, രാജസ്ഥാൻ, മധ്യപ്രദേശ് ഇങ്ങിനെ എല്ലായിടത്തും ബിജെപിക്ക് മുഖ്യമന്ത്രിമാരായി പുതിയ മുഖങ്ങൾ. കണ്ട് മടുത്തതും തേഞ്ഞ് തഴകിയതും ജനം മടുത്തതുമായ എല്ലാ മുഖങ്ങളേയും ബിജെപി മാറ്റി നിർത്തി

ഇത്തരം ശക്തമായ തീരുമാനങ്ങൾക്ക് പിന്നിൽ ചോദ്യവും പറച്ചിലും ഒന്നും ഇല്ല. ഒരേ ഒരു നേതൃത്വം. ഒരേ ഒരു തീരുമാനം. എല്ലാവരും അത് അച്ചടക്കം ഉള്ളവരെ പോലെ അനുസരിക്കുന്നു. ബി.ജെ.പി — തങ്ങൾ വിജയിച്ച ഹൃദയഭൂമിയിലെ പ്രധാന ജോലികൾക്കായി പുതുമുഖങ്ങളെ രംഗത്തിറക്കുന്നത്. രാജസ്ഥാനിൽ ഏറ്റവും വലിയ ആശ്ചര്യം കരുതിവച്ചിരിക്കുന്നതായി തോന്നുന്നു.

രാജസ്ഥാനിൽ പഴയ മുഖ്യമന്ത്രിയേ മാറ്റിയത് വലരെ സിമ്പിൾ ആയി. ഇന്ത്യയിൽ കോൺഗ്രസോ മറ്റൊ ആയിരുന്നു എങ്കിൽ അതോടെ കലാപം ആയേനേ. അവിടെയാണ്‌ ബിജെപി എന്ന പാർട്ടിയുടെ കെട്ടുറപ്പും അച്ചടക്കവും. പുതിയ രാജസ്ഥാൻ മുഖ്യമന്ത്രിയേ ചെറുതായി ഒന്ന് പരിചയപ്പെടുത്താം. നിയമ സഭയിലെ കന്നി എം എൽ എ.സംഗാനറിൽ നിന്ന് ആദ്യമായി എംഎൽഎയായതും പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി.പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി നാല് തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
48,081 വോട്ടുകൾക്ക് കോൺഗ്രസിന്റെ പുഷ്പേന്ദ്ര ഭരദ്വാജിനെ പരാജയപ്പെടുത്തിയാണ്‌ നിയമ സഭയിലെത്തിയത്.

56 വയസുകാരനാണ്‌. പാർട്ടിയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ വിദ്യാർത്ഥി വിഭാഗമായ എബിവിപിയുമായി തുടക്കത്തിൽ ബന്ധപ്പെട്ടിരുന്ന 56 കാരനായ അദ്ദേഹം എല്ലായ്പ്പോഴും താഴ്ന്ന നിലയിൽ എളിമയുള്ള പ്രവർത്തകനായിരുന്നു.പാർട്ടിക്കുള്ളിൽ, ഉന്നത നേതൃത്വവുമായി ചിലപ്പോൾ ഭിന്നതയുണ്ടായിരുന്ന എംഎസ് രാജെയിൽ നിന്ന് വ്യത്യസ്തമായി ഒരു സംഘടനാ പ്രവർത്തകനായാണ് അദ്ദേഹത്തെ കാണുന്നത്. മധ്യപ്രദേശിലെ ശിവരാജ് ചൗഹാനെപ്പോലെ, പുതിയ മുഖ്യമന്ത്രിയുടെ പേര് നിർദ്ദേശിച്ചത് എംഎസ് രാജെ ആയിരുന്നു. സംസ്ഥാന നേതാക്കളായ കിരോരി മീണ, മദൻ ദിലാവർ, ജവർ സിംഗ് എന്നിവർ ഇതിനെ പിന്തുണച്ചു.

നിയമസഭാ കക്ഷി യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ മൂന്ന് നിരീക്ഷകരുണ്ടായിരുന്നു. വിനോദ് തവ ്‌ദെ, സരോജ് പാണ്ഡേ എന്നിവരാണ് മറ്റ് രണ്ട് നിരീക്ഷകര്‍.രാജസ്ഥാനില്‍ വോട്ടെടുപ്പ് നടന്ന 199 സീറ്റില്‍ 115ലും ബിജെപി വിജയിച്ചിരുന്നു. രാജസ്ഥാനിൽ ബിജെപി വൻ വിജയമാണ് കരസ്ഥമാക്കിയത്. കേന്ദ്ര സർക്കാരിന്റെ ജനപ്രിയ പദ്ധതികളാണ് വിജയത്തിലേക്ക് നയിച്ചത്. ഗെഹ്ലോട്ട് സർക്കാരിന്റെ അഴിമതിയും സ്ത്രീകൾക്കെതിര നടന്ന അതിക്രമങ്ങളും കോൺ​ഗ്രസിന്റെ തോൽവിക്ക് ആക്കം വർദ്ധിപ്പിച്ചു.

കോൺഗ്രസ് ഭരിച്ച 5 വർഷവും തമ്മിലടിയായിരുന്നു. ഒടുവിൽ കോൺഗ്രസ് പിലർപ്പിന്റെ ഘട്ടം വരെ എത്തിയിരുന്നു. ദില്ലി നേതൃത്വത്തിനു രാജസ്ഥാൻ കോങ്ങ്രസിലെ തമ്മിലടി തീർക്കാൻ കഴിയാതെ പോയതാണ്‌ വൻ പരാജയത്തിന്റെ കാരണം. സമീപകാല നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തന്ത്രങ്ങളും പ്ലാറ്റ്‌ഫോമുകളും ബിജെപി അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്‌. പ്രതിപക്ഷം ഒരു വർഷം കഴിഞ്ഞ് പ്ളാൻ ചെയ്യുന്നത് മോദിയും ടീമും ഇപ്പോഴേ പ്ളാൻ ചെയ്യുകയാണ്‌./ഭാരതീയ ജനതാ പാർട്ടി ബിജെപി 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനും പാർട്ടിക്കുമായി വിശദമായ റോഡ് മാപ്പ് തയ്യാറാക്കിയിട്ടുണ്ട് – ഇപ്പോൾ അവസാനിച്ച നിയമസഭാ തിരഞ്ഞെടുപ്പ് അതിന്റെ പദ്ധതികൾക്കനുസൃതമായി നടന്ന ഒരു ട്രയൽ റണ്ണായിരുന്നു.

കടുത്ത മത്സരങ്ങൾ പ്രവചിക്കപ്പെട്ടിരുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ പാർട്ടി തകർപ്പൻ ജയം നേടിയതോടെ ഹിന്ദു ഭൂമി മുഴിവൻ കൈക്കലാക്കി.ഇതോടെ രാജ്യത്തേ 34 കോടി വോട്ടർമാരേയാണ്‌ ബിജെപി സ്വാധീനിച്ചതും കൈക്കലാക്കിയതും. രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയാണ് എംഎൽഎമാർക്കും കേന്ദ്ര നിരീക്ഷകർക്കും മുന്നിൽ ശർമയുടെ പേര് നിർദേശിച്ചത്. പിന്നീട് ഇത് കൈയ്യടിച്ച് പാസാക്കി. ആർഎസ്എസിന്റെയും ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെയും അടുത്തയാളാണ് ഭജൻ ലാൽ ശർമ.

 

karma News Network

Recent Posts

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

28 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

54 mins ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

10 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago

വർക്കലയിൽ കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു

വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…

12 hours ago