topnews

വിദ്യാര്‍ത്ഥികളെ മതപരിവര്‍ത്തനം ചെയ്യുന്നെന്ന് ആരോപണം; പരീക്ഷ നടക്കുന്നതിനിടെ കത്തോലിക്കാസഭാ സ്‌കൂളിന് നേരെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ കല്ലേറ്

വിദിഷ: മധ്യപ്രദേശിലെ വിദിഷയില്‍ കത്തോലിക്കാ സഭയുടെ സ്‌കൂളിന് നേരെ സംഘപരിവാര്‍ സംഘടനയായ ബജ്‌രംഗ്ദളിന്റെ ആക്രമണം. വിദിഷ ജില്ലയില്‍ ഗഞ്ച് ബസോഡയിലെ സെന്റ് ജോസഫ് സ്‌കൂളിന് നേരെയായിരുന്നു ആക്രമണം. സ്‌കൂളിന്റെ മാനേജ്‌മെന്റ് മതപരിവര്‍ത്തനം നടത്തുന്നെന്ന് ആരോപിച്ച് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരടങ്ങിയ നൂറുകണക്കിന് അക്രമികള്‍ സ്‌കൂളിലേയ്ക്ക് അതിക്രമിച്ച് കയറുകയും കെട്ടിടത്തിന് നേരെ കല്ലെറിയുകയുമായിരുന്നു.

തിങ്കളാഴ്ചയായിരുന്നു സംഭവം. ക്രിസ്ത്യന്‍ മിഷനറി നടത്തുന്ന സ്ഥാപനമായ സ്‌കൂളിന്റെ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളെ മതപരിവര്‍ത്തനം ചെയ്യുന്നു എന്നായിരുന്നു ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആരോപിച്ചത്. ഉച്ചയ്ക്ക് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ പരീക്ഷ നടക്കുന്ന സമയത്തായിരുന്നു ആക്രമണം. സകൂളിലെ എട്ടോളം വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് മതപരിവര്‍ത്തനം നടത്തി എന്ന് സമൂഹമാധ്യമങ്ങളിലും പ്രചരണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

മാനേജ്‌മെന്റിന് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് വലിയ ജനക്കൂട്ടം സ്‌കൂളിന് മുന്നില്‍ തടിച്ച് കൂടിയതിന്റെ മൊബൈല്‍ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളും സ്‌കൂളിലെ മറ്റ് ജോലിക്കാരും പരിക്കുകളില്ലാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഒരു പ്രാദേശിക മാധ്യമം വഴി മുന്നേ ലഭിച്ചിരുന്നതായി സ്‌കൂളിന്റെ മാനേജര്‍ ബ്രദര്‍ ആന്റണി പറഞ്ഞു. മാനേജ്‌മെന്റ് അറിയിച്ചത് പ്രകാരം പൊലീസും സംഭവസമയത്ത് സ്‌കൂളിലുണ്ടായിരുന്നു. എന്നാല്‍ പൊലീസ് വേണ്ടവിധം സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നും മാനേജ്‌മെന്റ് പരാതിപ്പെട്ടു.

സ്‌കൂള്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളെ മതപരിവര്‍ത്തനം നടത്തുന്നെന്ന ആരോപണത്തെയും ബ്രദര്‍ ആന്റണി നിഷേധിച്ചു. പരിവര്‍ത്തനം നടത്തി എന്ന് പറയുന്ന എട്ട് വിദ്യാര്‍ത്ഥികള്‍ സെന്റ് ജോസഫ് സ്‌കൂളിലെ കുട്ടികളല്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെത്തുടര്‍ന്ന് പ്രദേശത്തെ മറ്റ് മിഷനറി സ്‌കൂളുകളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മതപരിവര്‍ത്തനം നടന്നെന്ന ആരോപണത്തിന്മേല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് റോഷന്‍ റായ് അറിയിച്ചു. സംഭവത്തില്‍ ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Karma News Network

Recent Posts

ആ റോക്കറ്റിനെ ഒരു ദിവസം മുന്നേ എങ്കിൽ മുന്നേ ജീവിതത്തിൽ നിന്നും അടിച്ചു വെളിയിൽ കളഞ്ഞതിന് അഭിനന്ദനം- രശ്മി ആർ‌ നായർ

പുഴു സംവിധായക റത്തീനയെ പ്രശംസിച്ച് മോഡൽ രശ്മി ആർ‌ നായർ രം​ഗത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് അഭിനന്ദന പ്രവാഹം. പുഴുവിന്റെ സംവിധായികയ്ക്ക്…

4 mins ago

പെരുമ്പാവൂര്‍ ജിഷ വധക്കേസ്, അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ തിങ്കളാഴ്ച വിധി…

32 mins ago

ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിറ്റു, ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു

കൽപ്പറ്റ : ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിൽപന നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. വയനാട് ജില്ലാ അസിസ്റ്റന്റ്…

41 mins ago

പെൺകുട്ടികൾക്ക് എന്താ മസിൽ പാടില്ലേ? ട്രോളിയവർക്ക് ചുട്ടമറുപടിയുമായി ജിം ട്രെയിനർ

ഡൽഹി സ്വദേശിനിയായ ഫിറ്റ്‌നസ് ആൻഡ് വെൽനസ് കോച്ച് ആഞ്ചൽ തൻ്റെ പ്രിയപ്പെട്ട ചില വ്യായാമ രീതികളെക്കുറിച്ചുള്ള കുറിപ്പുകൾ അടുത്തിടെ സോഷ്യൽ…

42 mins ago

ചോക്ലേറ്റ് കവർ മുതൽ തലയിണ കവർ വരെ, സംസ്ഥാനത്ത് മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് കോടികളുടെ സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എട്ട് യാത്രക്കാരില്‍…

1 hour ago

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പ്രതി രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചത് സിവിൽ പോലീസ് ഓഫീസർ

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ്…

1 hour ago