entertainment

ബെൽറ്റും ഇല്ല, ശത്രുവും ഇല്ല, എന്റെ വീട്ടിൽ വന്ന അതിഥികളാണവർ- ബാല

കണ്ണ് ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്ന തന്റെ ആരോഗ്യവിവരം അന്വേഷിക്കാനാണ് യൂട്യൂബർ സായി കൃഷ്ണൻ വന്നതെന്ന് നടൻ ബാല. സന്തോഷ് വർക്കി ഇടയ്ക്ക് വീട്ടിൽ വരാറുണ്ട്. രണ്ട് പേരും ഒരേ സമയം വന്നത് യാദൃശ്ചികമാണെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

അതേസമയം, തനിക്ക് ഉണ്ണി മുകുന്ദനോട് ശത്രുതയില്ലെന്നും ബാല പറയുന്നു. ആരാധകർക്ക് മാതൃകയാകേണ്ട താരങ്ങൾ തെറി വിളിക്കുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഹൻലാൽ നായകനായെത്തിയ ‘ആറാട്ട്’ സിനിമ മുതൽ റിവ്യൂ പറയുന്നതിലൂടെ ശ്രദ്ധ നേടിയ ആളാണ് സന്തോഷ് വർക്കി. മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനുമായുണ്ടായ വാക്കുതർക്കത്തിലൂടെയാണ് സായ് കൃഷ്ണൻ ശ്രദ്ധേയനായത്.

സായി കൃഷ്ണനും സന്തോഷ് വർക്കിക്കുമൊപ്പമുള്ള ചിത്രം ബാല സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെ ശത്രുവിന്റെ ശത്രു മിത്രം എന്ന രീതിയിലുള്ള നിരവധി കമന്റുകൾ വന്നിരുന്നു. ഇതിനോടും ബാല പ്രതികരിച്ചു. ഉണ്ണി മുകുന്ദൻ തന്റെ ശത്രുവാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. അന്നും ഇന്നും എന്നും ഉണ്ണി തനിക്ക് സഹോദരനെപ്പോലെയാണ്. മനസിൽ വെറുപ്പ് വച്ചോണ്ടിരിക്കുന്ന ആളല്ല താനെന്നും നടൻ വ്യക്തമാക്കി.

വീട്ടിൽ വരുന്നവരെ സ്വീകരിക്കുന്ന പാരമ്പര്യമേ തനിക്കുള്ളു. അങ്ങനെ വീട്ടിൽ വരുന്നവരുമായി ഫോട്ടോയ്ക്ക് പോസ് ചെയ്താൽ എന്താണ് തെറ്റ്. അതിന് വേറെ അർത്ഥങ്ങൾ ഉണ്ടാക്കുന്നവരാണ് തെറ്റുകാരെന്നും ബാല വ്യക്തമാക്കി. എന്നാൽ ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് നടൻ ബാല എത്തി. സോഷ്യൽ മീഡിയ പറയുന്നതുപോലെ അല്ല കാര്യങ്ങൾ എന്നും ഇത് പുതിയ ബെൽറ്റോ, ശത്രുക്കളോ, മിത്രങ്ങളോ ഒന്നുമല്ല, കണ്ണോപ്പറേഷൻ കഴിഞ്ഞ തന്നെ കാണാൻ ആണ് യു ട്യൂബർ സായി കൃഷ്ണ എത്തിയത്. അതുപോലെയാണ് സന്തോഷ് വർക്കിയും എന്ന് നടൻ പറയുന്നു.

കണ്ണിന് ഓപ്പറേഷൻ കഴിഞ്ഞു വിശ്രമിക്കുന്ന തന്നെ സന്ദർശിക്കാനാണ് യൂട്യൂബർ സായി കൃഷ്ണൻ വീട്ടിലെത്തിയത്. ”സർ വീട്ടിലുണ്ടോ കണ്ണിന് ഇപ്പോൾ എങ്ങനെ ഉണ്ട്, ഞാൻ ഒന്ന് വന്നു കണ്ടോട്ടെ” എന്ന് സായി കൃഷ്ണ വിളിച്ച് ചോദിക്കുകയായിരുന്നു. വരൂ നമുക്ക് കാണാമെന്ന് പറഞ്ഞു. അങ്ങനെയാണ് സായി കൃഷ്ണൻ പാലാരിവട്ടത്തുള്ള തന്റെ വീട്ടിൽ എത്തുന്നത്.

സന്തോഷ് വർക്കി ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ട്. മുമ്പ് തന്നെ കുറിച്ച് മോശമായി പറഞ്ഞിരുന്ന ആളാണ് സന്തോഷ് വർക്കി. പക്ഷേ നേരിട്ട് സംസാരിച്ചപ്പോൾ സന്തോഷിന് തന്നെ കുറിച്ചുള്ള ധാരണ മാറി. ആരോടും വിദ്വേഷം വച്ച് പുലർത്തുന്ന ആളല്ല താൻ. തന്റെ വീട്ടിൽ ഒരു ദിവസം ഇരുപതുപേർക്കുള്ള ഭക്ഷണം ഉണ്ടാക്കാറുണ്ട്. ആര് വന്നാലും പായസം ഉൾപ്പടെയുള്ള ആഹാരം കൊടുത്താണ് വിടുന്നത്. സായികൃഷ്ണൻ വന്നപ്പോൾ യാദൃച്ഛികമായി സന്തോഷ് വർക്കിയും വീട്ടിലെത്തി. ഇതൊക്കെ അപ്രതീക്ഷിതമായി സംഭവിച്ചതാണ്. അല്ലാതെ സോഷ്യൽ മീഡിയയിലും ഓൺലൈൻ ചാനലുകളിലും പറയുന്നതു പോലെ പുതിയ ബെൽറ്റോ, ശത്രുവിന്റെ ശത്രുവിനെ മിത്രമായി കരുതുന്നതോ അല്ല.

അതേസമയം, തനിക്ക് ഉണ്ണി മുകുന്ദനോട് ശത്രുതയില്ലെന്നും ബാല പറയുന്നു. ആരാധകർക്ക് മാതൃകയാകേണ്ട താരങ്ങൾ തെറി വിളിക്കുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉണ്ണി മുകുന്ദൻ തന്റെ ശത്രുവാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. അന്നും ഇന്നും എന്നും ഉണ്ണി തനിക്ക് സഹോദരനെപ്പോലെയാണ്. മനസിൽ വെറുപ്പ് വച്ചോണ്ടിരിക്കുന്ന ആളല്ല താനെന്നും നടൻ വ്യക്തമാക്കി. വീട്ടിൽ വരുന്നവരെ സ്വീകരിക്കുന്ന പാരമ്പര്യമേ തനിക്കുള്ളു. അങ്ങനെ വീട്ടിൽ വരുന്നവരുമായി ഫോട്ടോയ്ക്ക് പോസ് ചെയ്താൽ എന്താണ് തെറ്റ്. അതിന് വേറെ അർത്ഥങ്ങൾ ഉണ്ടാക്കുന്നവരാണ് തെറ്റുകാരെന്നും ബാല വ്യക്തമാക്കി.

Karma News Network

Recent Posts

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

38 seconds ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

26 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

30 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

59 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

1 hour ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

1 hour ago