topnews

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയിൽ മോചിതനായി

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍മോചിതനായി. അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് ഒരു മാസത്തിന് ശേഷമാണ് കാപ്പന്‍ മോചിതനാകുന്നത്. കഴിഞ്ഞ 27 മാസമായി ഉത്തർപ്രദേശിലെ ജയിലിൽ കഴിയുകയായിരുന്നു കാപ്പൻ. തന്‍റെ കൂടെയുള്ള പലരും ഇപ്പോഴും കള്ളക്കേസില്‍ ജയിലിലെന്നും, നീതി പൂര്‍ണമായി ലഭിച്ചിട്ടില്ലെന്നും പുറത്തിറങ്ങിയ ശേഷം കാപ്പൻ പ്രതികരിച്ചു.

മോചനത്തിനുള്ള ഉത്തരവ് ലക്നൗ കോടതി ജയില്‍ അധികൃതര്‍ക്ക് ഇന്നലെ അയച്ചിരുന്നു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എടുത്ത കേസില്‍ കഴിഞ്ഞ മാസം അവസാനമാണ് സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചത്. ജാമ്യവ്യവസ്ഥകള്‍ പാലിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസമാണ് മോചനം ഒരു മാസത്തിലധികം വൈകാൻ കാരണമായത്.

ഹാഥ്റാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനായി പോയപ്പോഴാണ് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവരെ 2020 ഒക്ടോബർ അഞ്ചിന് പൊലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യു എ പി എ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് സിദ്ദിഖ് കാപ്പനെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിരുന്നു. അറസ്റ്റിലായി രണ്ട് വർഷവും മൂന്ന് മാസവും പൂർത്തിയാകുമ്പോഴാണ് സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായിരിക്കുന്നത്. അക്കൗണ്ടിലേക്കെത്തിയ 45,000 രൂപയുടെ ഉറവിടം കാപ്പന് വ്യക്തമാക്കാനായില്ലെന്നായിരുന്നു ഇ ഡി നേരത്തെ കോടതിയില്‍ വാദിച്ചത്. ‌പോപ്പുലര്‍ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹാത്രാസില്‍ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.

Karma News Network

Recent Posts

മലബാർ പ്ലസ് വൺ സീറ്റ് വിഷയം, വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ…

29 mins ago

16ാം വിവാഹ വാർഷികം ആഘോഷിച്ച് ഹരീഷ് കണാരൻ, കൂടെ ഒരു കാറും സ്വന്തമാക്കി

പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഹരീഷ് കണരാൻ‌. വിവാഹ വാര്‍ഷികത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ നടന്‍ പങ്കുവയ്ക്കുന്നുണ്ട്. 'ഇന്ന്…

45 mins ago

ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതിലൂടെ സി.പി.എം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു, വി ഡി സതീശൻ

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ കൊല്ലന്നതിന് വേണ്ടി ബോംബ് നിർമാണത്തിന് അനുമതി നൽകുന്ന പാർട്ടിയാണ് സി.പി.എം. ബോംബ് നിർമാണത്തിനിടെ 2015 ജൂൺ…

48 mins ago

പവിത്രാ ജയറാമിന്റെ മരണം ദുഖത്തിലാഴ്ത്തി, സീരിയല്‍ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കി

തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ അല്‍കാപൂരയിലുളള വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തും…

1 hour ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, പ്രതിയുടെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കോഴിക്കോട്: പന്തീരങ്കാവിലെ നവവധുവിനെതിരെയുള്ള ഗാര്‍ഹിക പീഡനകേസില്‍ പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. യുവതിയെ അക്രമിച്ച സംഭവത്തില്‍…

2 hours ago

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ഒടിടിയിലേക്ക്

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ജയ് ഗണേഷ്. വിഷു റിലീസായിട്ടെത്തിയതാണ് ജയ് ഗണേഷ്. കേരള ബോക്സ് ഓഫീസില്‍ വൻ…

2 hours ago