entertainment

ഞാൻ കഞ്ചാവ് ഉപയോ​ഗിച്ചിട്ടില്ല, ഇപ്പോൾ ട്രോൾ‌ കാണാൻ എലിസബത്ത് സമ്മതിക്കുന്നില്ല- ബാല

ഷെഫീക്കിൻറെ സന്തോഷം എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടൻ ബാല നടത്തിയ പരാമാർശം വൻ ചർച്ചയായിരുന്നു. ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നൽകിയില്ലെന്നായിരുന്നു നടൻ ബാലയുടെ പ്രസ്‍താവന. എന്നാൽ ബാല പറയുന്നത് ശരിയല്ലെന്നും അദ്ദേഹത്തിന് പ്രതിഫലം നൽകിയിരുന്നുവെന്നും പറഞ്ഞ് സംവിധായകൻ അനൂപ് പന്തളം അടക്കമുള്ളവർ രം​ഗത്തെത്തി. പിന്നാലെ കഴിഞ്ഞ ദിവസം വിഷയത്തിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ തന്നെ രം​ഗത്തെത്തുകയും ചെയ്തിരുന്നു. ബാല ഉൾപ്പടെയുള്ളവർക്ക് നൽകിയ പ്രതിഫലത്തിന്റെ രേഖകളും ഉണ്ണി പുറത്തുവിട്ടിരുന്നു.

ഇപ്പോളിതാ താൻ കഞ്ചാവ് ഉപയോ​ഗിക്കുന്നുണ്ടെന്ന് പലരും പറഞ്ഞ് കേട്ടുവെന്നും അറിയാത്ത കാര്യങ്ങൾ പറയരുതെന്നും തുറന്നു പറയുകയാണ് ബാല. ഞാൻ ചെന്നൈയ്ക്ക് പോവുകയാണ്.പലരും കേട്ടിട്ടും കേൾക്കാത്തവരെ പോലെ ഇരിക്കുകയാണ്. ഇവരെക്കാൾ നല്ലത് കള്ളം പറയുന്നവർ. കഴിഞ്ഞ ദിവസം ഒരു ചർച്ച നടന്നിരുന്നു. നികേഷ് അതിൽ എനിക്ക് വേണ്ടി സംസാരിച്ചിരുന്നു. കേട്ട കാര്യങ്ങൾ പിന്നേയും ചെവിയിൽ പറയുന്നതിൽ അർഥമില്ല.

ഇപ്പോൾ ട്രോൾ‌ കാണാൻ എലിസബത്ത് സമ്മതിക്കുന്നില്ല. സ്ട്രസ് കൂടുമെന്നാണ് അവൾ പറയുന്നത്. ഷൈൻ ടോം ചാക്കോയും ബാലയും കഞ്ചാവ് അടിക്കുന്നുണ്ടെന്ന് പലരും പറഞ്ഞ് കേട്ടു. സത്യമായിട്ടും ഞാൻ കഞ്ചാവ് ഉപയോ​ഗിച്ചിട്ടില്ല. ദൈവത്തെ പിടിച്ച് സത്യം ചെയ്യുന്നു. നേരത്തെ തന്നെ ഉത്തരം ഉണ്ടാക്കിവെച്ചിട്ടാണ് പലരും ചോദ്യം ചോദിക്കുന്നത്. കൂളിങ് ​​ഗ്ലാസിനെ കുറിച്ച് വരെ പലരും കളിയാക്കി സംസാരിക്കുന്നുണ്ട്. ഷൂട്ടിനിടെ പരിക്ക് പറ്റി കണ്ണിൽ നിന്നും രക്തം വന്നിരുന്നു. അതൊന്നും ആരും മനസിലാക്കുന്നില്ല. ഉണ്ണി മുകുന്ദൻ എന്നെ ചതിച്ചു. അതിൽ നിന്നും ഒരു വാക്ക് പോലും ഞാൻ മാറ്റാൻ ഉദ്ദേശിക്കുന്നില്ല. അമ്പത്തിയാറ് പടം കഴിഞ്ഞ ഒരു നടന് രണ്ട് ലക്ഷമാണോ സാലറി കൊടുക്കേണ്ടത്?. അതിൽ നിന്ന് തന്നെ ഉണ്ണി പറഞ്ഞത് കള്ളമാണെന്ന് മനസിലാക്കിക്കൂടെ. സൺ‌ പിക്ചേഴ്സ് ഒരു ദിവസത്തിന് മൂന്ന് ലക്ഷമാണ് എനിക്ക് തന്നിരുന്നത്. പതിനായിരമാണ് എന്റെ ദിവസക്കൂലി എന്നത് എന്നെ താഴ്ത്താൻ മനപൂർവം അവർ പറഞ്ഞതാണ്.’

Karma News Network

Recent Posts

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

7 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

7 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

8 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

9 hours ago

വയനാട്ടിൽ കുഴിബോംബ് ,സ്ഫോടക വസ്തു കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…

9 hours ago

കൊടിക്കുന്നിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഇൻഡിയ സഖ്യത്തിൽ അതൃപ്തി, ഏകപക്ഷീയ തീരുമെന്ന് തൃണമൂൽ

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…

9 hours ago