entertainment

ഞങ്ങള്‍ക്ക് മതമില്ല, ഞങ്ങള്‍ക്ക് സ്‌നേഹിക്കാന്‍ മാത്രമേ അറിയൂ, ചിലപ്പോള്‍ ഞങ്ങള്‍ തോറ്റ് പോവും, ഭാര്യയ്ക്ക് ഒപ്പം ബാലയുടെ പുതിയ വീഡിയോ

അടുത്തിടെയാണ് ബാലയും ഡോ. എലിസബത്തും തമ്മിലുള്ള വിവാഹം നടന്നത്. സെപ്റ്റംബര്‍ അഞ്ചിന് നടത്തിയ വിവാഹ വിരുന്നില്‍ താരങ്ങളും പങ്കെടുത്തിരുന്നു. ഈ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യല്‍ ലോകത്ത് വൈറല്‍ ആയിരുന്നു. വിവാഹ ശേഷം ഭാര്യയ്ക്ക് ഒപ്പം വീഡിയോകളുമായും ബാല എത്തിയിരുന്നു. എലിസബത്തിന്റെ പിറന്നാള്‍ ആഘോഷത്തിന്റെയും അമ്മ എലിസബത്തിന് നല്‍കിയ സമ്മാനത്തിന്റെയും വീഡിയോ ബാല നേരത്തെ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ മതത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് ബാല.

ബാല വീഡിയോയില്‍ പറയുന്നതിങ്ങനെ, തന്നെപ്പോലെ തന്നെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ളയാളാണ് എലിസബത്ത്. തങ്ങളുടെ പ്രണയം തുടങ്ങിയത് തന്നെ അവരുടെ നല്ല മനസ്സുകൊണ്ടാണ്. നാല് പേര്‍ക്ക് നന്മ ചെയ്യാനുള്ള മനസ്സുണ്ട്. 10 ദിവസത്തിനുള്ളില്‍ ഒരു കുഞ്ഞിന്റെ ഓപ്പറേഷനുണ്ട്. നെഗറ്റീവ് കമന്റുകള്‍ പറയുന്നവര്‍ പോക്കറ്റില്‍ നിന്ന് ഒരു 10 രൂപ എടുത്ത് കൊടുക്കൂ. ചെയ്യുമോ, എന്നെ മോശം പറഞ്ഞോ ചെയ്യൂ, നീ കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ കൊണ്ട് സഹായം ചെയ്യൂ.

എന്നേയും കുടുംബത്തേയും കുറിച്ച് മോശം സംസാരിക്കാന്‍ എത്ര എളുപ്പമാണ്. 4 പേര്‍ക്ക് നന്മ ചെയ്യൂ. എന്റെ കൈയ്യിലും കുറച്ച് കാര്യങ്ങളുണ്ട്, തെളിവുകളുണ്ട്. അതൊന്നും വേണ്ട പുതിയ ജീവിതത്തിലേക്ക് പോകാമെന്ന് തീരുമാനിച്ചയാളാണ് ഞാന്‍. എന്നെ വിളിച്ച് ഭയങ്കരമായി ടോര്‍ച്ചര്‍ ചെയ്തുകൊണ്ടിരിക്കുക. ഏത് മതമാണെന്നായിരുന്നു ഒരാളുടെ ചോദ്യം. നിങ്ങള്‍ മതം മാറണം, അല്ലെങ്കില്‍ എലിസബത്ത് മതം മാറണം. ഞങ്ങള്‍ക്ക് മതമില്ല, അത് സ്‌റ്റേജില്‍ തന്നെ ഞാന്‍ പറഞ്ഞതാണ്. ഞങ്ങള്‍ക്ക് സ്‌നേഹിക്കാന്‍ മാത്രമേ അറിയൂ. ചിലപ്പോള്‍ ഞങ്ങള്‍ തോറ്റ് പോവും. പക്ഷേ, ഞങ്ങളുടെ സ്‌നേഹം ജയിച്ചിരിക്കും. 8 വര്‍ഷമായിട്ട് മിണ്ടാതിരുന്ന ഒരാള്‍ വന്ന് ഇങ്ങനെ സംസാരിക്കുന്നത് എന്താണ്. ആരാണ് ഈ മതമൊക്കെ തരുന്നത്.

അതേസമയം വളരെ പെട്ടെന്ന് ബാലയുടെ വീഡിയോ വൈറലായി മാറി. നിരവധി പേര്‍ നടനെ പിന്തുണച്ച് രംഗത്ത് എത്തി. നെഗറ്റീവ് പറയുന്നവര്‍ പറയും നിങ്ങള്‍ അത് മൈന്‍ഡ് ചെയ്യേണ്ട കാര്യമില്ല. സമൂഹത്തിന് നല്ല കാര്യങ്ങള്‍ ചെയ്തു മുന്നോട്ടു പോവുക. നിങ്ങളെ വിമര്‍ശിക്കുന്നവര്‍ നാളെ നിങ്ങളെ പൊന്നാട അണിയിക്കും. ജാതിയിലും മതത്തിലും അല്ല രണ്ടു മനസ്സുകള്‍ തമ്മില്‍ സ്‌നേഹിക്കുന്ന സ്‌നേഹത്തിന്റെ മുന്നില്‍ ആര്‍ക്കും എന്തുപറഞ്ഞാലും തോല്‍പ്പിക്കാന്‍ കഴിയുകയില്ല അണ്ണാ നിങ്ങള്‍ രണ്ടുപേരും അടിച്ചു പൊളിച്ചു ജീവിക്കുകയന്നായിരുന്നു വീഡിയോയ്ക്ക് താഴെ ആരാധകര്‍ കുറിച്ചത്.

Karma News Network

Recent Posts

സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി

തിരുവനന്തപുരം നെയ്യാറ്റിൻ കരയില്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂര്‍ സ്വദേശി തോമസ് സാഗരം…

16 mins ago

ബാം​ഗാളിലെ പാർട്ടി ​ഗുണ്ടകളെ ഒതുക്കി ​ഗവർണർ ഡോ.സിവി ആനന്ദ ബോസ്

ബം​ഗാളിലെ പാർട്ടി ​ഗുണ്ടകൾ നടത്തുന്ന ക്രൂരതകൾ വിവരിച്ച് ഡോ സി വി ആനന്ദബോസ് കർമ്മ ന്യൂസിൽ. സന്ദേശ് ​ഗേലിയടക്കമുള്ള പാർട്ടി…

50 mins ago

കൊടുംചൂട് തുടരുന്നു, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്.…

1 hour ago

നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി, രണ്ട് മരണം

ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് മത്സ്യവുമായി…

2 hours ago

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന , വയനാട്ടിൽ തുടരാൻ താത്പര്യം, സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…

10 hours ago

അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി, രാംലല്ലയിൽ ആരതി ഉഴിഞ്ഞ് രാഷ്‌ട്രപതി ദ്രൗപദി മുർമു

ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…

11 hours ago