entertainment

നേടുന്നതല്ല, കൊടുക്കുന്നതാണ് രാഷ്‌ട്രീയം, സുരേഷേട്ടൻ നന്മചെയ്യുന്നയാൾ- ബാല

നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിക്ക് പിന്തുണയുമായി നടൻ ബാല. സുരേഷ് ​ഗോപിയെ വ്യക്തിപമായി അറിയാമെന്നും ഒരുപാട് നന്മകൾ ചെയ്യുന്ന മനുഷ്യനാണെന്നും ബാല പറഞ്ഞു. എന്ത് വിവാദങ്ങൾ സൃഷ്ടിച്ചാലും നന്മ ചെയ്യുന്ന വ്യക്തിയാണെങ്കിൽ ദൈവം നോക്കിക്കോളുമെന്നും ബാല പ്രതികരിച്ചു.

ഇത്രയധികം നന്മ ചെയ്തിട്ടുള്ള ഒരാൾ. സുരേഷേട്ടനെ എനിക്ക് വ്യക്തിപരമായി അറിയാം. ഒരുപാട് നന്മകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ഇത് പോലെ നന്മ ചെയ്യുന്നത് ഒരു ക്വാളിറ്റിയാണ്. അത് ഒരു രാഷ്‌ട്രീയ പ്രവർത്തനമാണ്’. എന്താണ് രാഷ്‌ട്രീയം? നേടുന്നതല്ല രാഷ്‌ട്രീയം, കൊടുക്കുന്നതാണ് രാഷ്‌ട്രീയം. അത് ആര് നന്നായി ചെയ്യുന്നവോ അവർക്ക് നന്മയുണ്ടാകും. ദൈവം എന്ന ഒരാളുണ്ട്. എന്ത് വിവാദങ്ങൾ സൃഷ്ടിച്ചാലും നന്മ ചെയ്യുന്ന വ്യക്തിയാണെങ്കിൽ ദൈവം നോക്കിക്കോളും’- ബാല പറഞ്ഞു.

അതേ സമയം സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ നിഷേധിച്ച ഭിന്നശേഷിക്കാരന് സുരേഷ് ഗോപി സഹായം നൽകി. ഒരുലക്ഷം രൂപയാണ് സുരേഷ് ഗോപി കുടുംബത്തിന് നല്‍കിയത്. കൊല്ലം ജില്ലയിലെ പരവൂര്‍ സ്വദേശിയായ എസ്.ആര്‍. മണിദാസിനാണ് സുരേഷ്‌ഗോപിയുടെ സഹായം ലഭിച്ചത്. ഒരുലക്ഷം രൂപ മണിദാസിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചുവെന്നും ആവശ്യമെങ്കില്‍ ഒരുലക്ഷം രൂപകൂടി നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

‘ആ അമ്മയ്ക്ക് സര്‍ക്കാര്‍ ഈ തുക തിരികെ കൊടുക്കുമെങ്കില്‍ കൊടുത്തോട്ടെ. പക്ഷേ, സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാനുള്ള ഒരു കൈത്താങ്ങാണ് ഞാന്‍ നല്‍കിയത്. ആ അമ്മയുടെ അവസ്ഥ ഞാന്‍ കണ്ടതാണ്. രാവിലെ പതിനൊന്ന് മണിയോടെയാണ് ഞാനിത് അറിഞ്ഞത്. അപ്പൊൾതന്നെ വീട്ടില്‍ വിളിച്ച് പണം അയക്കാന്‍ രാധികയോട് പറഞ്ഞു. ഇനിയൊരു പത്ത് വര്‍ഷത്തേക്ക് കൂടി പെന്‍ഷന്റെ രൂപത്തില്‍ ഒരുലക്ഷം രൂപ ആ അമ്മയ്ക്ക് ലഭിക്കണമെങ്കില്‍ അതും ഞാന്‍ നല്‍കാന്‍ തയ്യാറാണ്

Karma News Network

Recent Posts

മകൾക്ക് ആദ്യക്ഷരം കുറിക്കാൻ ഹരിഹരപുര ക്ഷേത്രത്തിലെത്തി ഋഷഭ് ഷെട്ടി

കാന്താര എന്ന വമ്പൻ ഹിറ്റിന്റെ സംവിധായകൻ എന്ന നിലയില്‍ രാജ്യമൊട്ടാകെ ഋഷഭ് ഷെട്ടി ശ്രദ്ധയകാര്‍ഷിച്ചിരുന്നു. ഋഷഭ് ഷെട്ടിയുടെ വിശേഷങ്ങൾ സോഷ്യൽ…

11 mins ago

236 കിലോ ചന്ദനവുമായി രണ്ട് പേർ പിടിയിൽ , സംഭവം പട്ടാമ്പിയിൽ

പട്ടാമ്പി : 236 കിലോ ചന്ദനവുമായി രണ്ട് പേർ അറസ്റ്റിൽ. മരുതൂരിൽ നിന്ന് ഇവരെ ഒറ്റപ്പാലം വനം വകുപ്പ് അറസ്റ്റ്…

13 mins ago

മൂവാറ്റുപുഴ സ്വദേശി അമേരിക്കയിൽ നീന്തൽ കുളത്തിൽ മരിച്ച നിലയിൽ

കൊച്ചി: മൂവാറ്റുപുഴ സ്വദേശിയെ അമേരിക്കയിൽ നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കളത്തൂർ വാത്യാംപിള്ളിൽ ജോർജ് വി പോൾ (അനി 56)…

46 mins ago

വൻമരം കടപുഴകി വീണു, വാഹനങ്ങൾ തകർന്നു, ​സംഭവം തൃശ്ശൂരിൽ

തൃശ്ശൂര്‍ : തൃശ്ശൂർ ന​ഗരത്തിൽ വൻ മരം കടപുഴകി വീണു. അപകടത്തിൽ രണ്ട് പെട്ടി ഓട്ടോറിക്ഷകൾ തകർന്നു. ജില്ലാ ആശുപത്രിക്ക്…

51 mins ago

വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും, കോട്ടയത്ത് കോഴി, മുട്ട വില്‍പ്പനയ്ക്കടക്കം നിരോധനം

കോട്ടയം : മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ,ഇവിടെ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി…

1 hour ago

കെഎസ്ആർടിസി ജീവനക്കാരെ ഉപദേശിക്കാൻ റീൽസുമായി ഗണേഷ് കുമാർ

തിരുവനന്തപുരം : സമൂഹമാദ്ധ്യമ റീൽസ് പരമ്പരയുമായി എത്തുകയാണ് ഗതാ​ഗതമന്ത്രി ​കെ.ബി ​ഗണേഷ് കുമാർ. കെഎസ്ആർടിസി ജീവനക്കാരെ ഉപദേശിക്കാൻ അന്ന് പുതിയ…

2 hours ago