entertainment

കാടമ്പാക്കത്തെ ജീവിതത്തിനിടയില്‍ ഭാര്യയ്ക്ക് മുന്‍പ് ആദ്യമായി ഒരാളോടൊപ്പം കിടക്ക പങ്കിട്ടു, ബാലചന്ദ്രമേനോന്റെ തുറന്നുപറച്ചിലുകള്‍

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയാണ് ലബാലചന്ദ്ര മേനോന്‍. 42 വര്‍ഷമായി സിനിമയിലെത്തിയ അദ്ദേഹം 22-ാം വയസിലാണ് സിനിമയില്‍ അരങ്ങേറിയത്. 1978ല്‍ പുറത്തിറങ്ങിയ ഉത്രാടം എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സിനിമയിലെത്തിയത്. സ്വന്തമായി രചനയും സംവിധാനവും നിര്‍വ്വഹിച്ചു അതില്‍ അഭിനയിക്കുക കൂടി ചെയ്യുന്നവരില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഒന്നാം സ്ഥാനത്താണ് ബാലചന്ദ്ര മേനോന്‍. കഥ, തിരക്കഥ, സംഭാഷണം സംവിധാനം , അഭിനയം, എഡിറ്റിംഗ്, സംഗീത സംവിധാനം, പശ്ചാത്തല സംഗീതം, നിര്‍മ്മാണം, വിതരണം ഈ വിഭാഗങ്ങളിലെല്ലാം സജീവമായിരുന്നു അദ്ദേഹം. ഇപ്പോള്‍ തന്റെ സിനിമാജീവിതത്തിലെ പച്ചയായ അനുഭവങ്ങള്‍ പങ്കു വെച്ചിരിക്കുകയാണ് അദ്ദേഹം. ഫില്‍മി ഫ്രൈഡെയ്‌സ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബാലചന്ദ്രമേനോന്‍ തുറന്ന് പറയുന്നത്.

ലോക് ഡൗണ്‍ കാരണമാണ് ഫില്‍മി ഫ്രൈഡേയ്‌സ് സീസണ്‍ 2 വരാന്‍ താമസം ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഫില്‍മി ഫ്രൈഡേയ്‌സിന്റെ വീഡിയോ കണ്ടിട്ടു സത്യന്‍ അന്തിക്കാട്, മഞ്ജു വാര്യര്‍, അരുണ്‍ ഗോപി, റോഷന്‍ ആന്‍ഡ്രൂസ്, വികെ പ്രകാശ്, അനൂപ് മേനോന്‍, ജിസ് ജോയ്, രണ്‍ജി പണിക്കര്‍, മുരളി ഗോപി എന്നിവര്‍ തങ്ങളുടെ ആസ്വാദനം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

കമന്റുകള്‍ക്ക് മറുപടി നല്‍കുന്നില്ലെന്ന ആരാധകരുടെ പരാതി അവാസിനിപ്പിക്കാന്‍ ഒരുങ്ങുകയാണ് താരം. ഫില്‍മി ഫ്രൈഡേയ്‌സിന്റെ എപ്പിസോഡ് യുട്യൂബില്‍ വരുമ്പോള്‍ ആദ്യ 48 മണിക്കൂറിനുള്ളില്‍ വരുന്ന കമ്മന്റുകളില്‍ തിരഞ്ഞെടുക്കപ്പെടുന്നവക്ക് ബാലചന്ദ്രമേനോന്‍ മറുപടി നല്‍കും. ‘കൊച്ചുവര്‍ത്തമാനം’ എന്നാണ് ഈ വിനിമയവേദിക്ക് പേര് നല്‍കിയിട്ടുള്ളത്.

പരിപാടിയുടെ ഒന്നാം സീസണില്‍ 18 എപ്പിസോഡുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. പ്രൈമറി സ്‌കൂള്‍ മുതല്‍ ജേണലിസം വരെയുള്ള തന്റെ ജീവിത കാലഘട്ടം ഓരോ എപ്പിസോഡുകളിലായി അദ്ദേഹം പറഞ്ഞു. സിനിമാ പത്ര പ്രവര്‍ത്തകനായി മദ്രാസില്‍ ചെല്ലുന്നിടത്താണ് സീസണ്‍ 2 ആരംഭിക്കുന്നത് കോടമ്പാക്കത്തു കാലു കുത്തിയപ്പോള്‍ ആദ്യം കണ്ണില്‍ പെട്ടത് ‘ ഹോട്ടല്‍ ഹോളിവുഡ് ‘. എന്ന ബോര്‍ഡായിരുന്നു .ഹോളിവുഡ് സിനിമയിലേക്കാണോ എന്റെ കാലെടുത്ത് വെപ്പ് എന്നായിരുന്നു ആദ്യത്തെ സംശയം. നല്ലൊരു വരവേല്‍പ്പായിരുന്നു അതെന്നും അദ്ദേഹം പറയുന്നു.

കോടമ്പാക്കത്തെ ജീവിതത്തിനിടയിലാണ് ആദ്യമായി ഒരാളോടൊപ്പം കിടക്ക പങ്കിട്ടത്. ഭാര്യയ്ക്ക് മുന്‍പ് വേറെ ആരെങ്കിലുമൊത്ത് കിടക്ക പങ്കിട്ടിട്ടുണ്ടെങ്കില്‍ അത് ഈ കഥാപാത്രമാണ്. ആരായിരിക്കും അന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്? ആകാംക്ഷ അവസാനിക്കാന്‍ അടുത്ത വെള്ളിയാഴ്ച വരെ കാത്തിരിക്കാം നമുക്ക്.എന്ന് പറഞ്ഞാണ് ഒരു എപ്പിസോഡ് അദ്ദേഹം അവസാനിപ്പിക്കുന്നത്.

Karma News Network

Recent Posts

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

18 mins ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

41 mins ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

56 mins ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

1 hour ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

2 hours ago

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

3 hours ago