trending

ഇരുവൃക്കകളും തകരാറിൽ, ബാലചന്ദ്രകുമാർ അതീവ ​ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകൻ ബാലചന്ദ്രകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു വൃക്കകളും തകരാറിലായ ബാലചന്ദ്രകുമാറിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയിൽ കഴിയുന്ന ബാലചന്ദ്രകുമാറിന് ഗുരുതരമായ അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ബാലചന്ദ്രകുമാർ. കേസിന്റെ വിസ്താരത്തിന് ഇടയിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിന് തുടർന്ന് ചികിത്സ തേടുകയായിരുന്നു. ഇരു വൃക്കകളും സ്തംഭിച്ചതോടെ ആഴ്ചയിൽ രണ്ടു ദിവസം ബാലചന്ദ്രകുമാർ ഡയാലിസിസിന് വിധേയനായിരുന്നു. അസുഖം മൂർച്ഛിച്ചതോടെ കഴിഞ്ഞ ദിവസം ഡയാലിസിസ് തടസപ്പെട്ടിരിക്കുകയാണ്.

കേസിന്റെ വിചാരണ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് ബാലചന്ദ്രകുമാറിന്റെ രോഗം മൂർച്ഛിച്ചത്. കഴിഞ്ഞ 30 ദിവസമായി പ്രതി ഭാഗമാണ് ബാലചന്ദ്രകുമാറിനെ വിസ്തരിക്കുന്നത്. ബാലചന്ദ്രകുമാർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് കേസിന്റെ വിചാരണയെ ബാധിച്ചേക്കും. കഴിഞ്ഞ ഒരു വർഷക്കാലമായി വൃക്ക രോഗബാധയെ തുടർന്ന് ചികിത്സയിലാണ് ബാലചന്ദ്രകുമാർ. ആരോഗ്യസ്ഥിതി മോശമായതോടെ ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ബാലചന്ദ്രകുമാറിനായി ചികിത്സാ സഹായം തേടുന്നുണ്ട്.

Karma News Network

Recent Posts

യുദ്ധം അറബ് ലോകത്തേക്ക്, ഇസ്രായേലിലേക്ക് 200 മിസൈൽ വിട്ട് ലബനോൻ, ഹിസ്ബുള്ള തലവനെ വധിച്ചു

ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായി. അങ്ങിനെ ലോകത്ത് മറ്റൊരു യുദ്ധം കൂടി പൊട്ടിപുറപ്പെട്ടിരിക്കുകയാണ്‌. ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം…

8 hours ago

ശാശ്വതീകാനന്ദ സ്വാമി മരിച്ചത് വെടിയേറ്റ്, പ്രതികളേ അറിയാം,ദൃക്സാക്ഷി

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയേ കൊല്ലപ്പെടുത്തിയത് തലക്ക് നിറയൊഴിച്ച്. മുറിവിൽ നിന്നും രക്തവും വെള്ളവും ഒഴുകുന്നത്…

9 hours ago

റഷ്യയിൽ സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി, വ്ളാദിമിർ പുതിനുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലെത്തും. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ക്ഷണപ്രകാരമാണ്…

9 hours ago

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം, താരങ്ങളെ ഒരു നോക്കുകാണാന്‍ കാത്തുനില്‍ക്കുന്നത് പതിനായിരങ്ങള്‍

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ ടീം അംഗങ്ങളെ സ്വീകരിക്കാന്‍…

10 hours ago

SNDP യെ പൊളിക്കണം, വെള്ളാപ്പള്ളിയെയും കുടുംബത്തെയും പൂട്ടണം, തന്ത്രം മെനഞ്ഞ് സിപിഎം

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എസ്എൻഡിപി യോഗത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഎം. എസ് എൻഡി പി യോ​ഗങ്ങളിൽ സംഘപരിവാർ പ്രവർത്തകരെ…

10 hours ago

സുനിത വില്യംസ് മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വരും, ക്രൂ പ്രോഗ്രാം മാനേജർ

വാഷിംഗ്ടൺ ഡിസി :സ്റ്റാർലൈനറിൻ്റെ ദൗത്യത്തിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി…

11 hours ago