national

കൊല്‍ക്കത്തയില്‍ ചികിത്സയ്ക്ക് എത്തിയ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടു, മൂന്നുപേർ കസ്റ്റഡിയിൽ

കൊല്‍ക്കത്ത: ചികിത്സയ്ക്കെത്തി കാണാതായ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടതായി പശ്ചിമബംഗാള്‍ പൊലീസ്. ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗിന്റെ എംപിയായ അന്‍വറുള്‍ അസീം ആണ് മരിച്ചത്. ഈ മാസം 12 നാണ് ചികിത്സയ്ക്കായി കൊല്‍ക്കത്തയില്‍ എത്തിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കാണാതായത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ബംഗ്ലാദേശിൽ കസ്റ്റഡിയിലെടുത്തതായി ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു

കൊല്‍ക്കത്തയിലെ ന്യൂടൗണ്‍ ഏരിയയിലെ ഫ്‌ലാറ്റില്‍ വച്ച് കൊല്ലപ്പെട്ടതായാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. മെയ് പതിനെട്ടിനാണ് അദ്ദേഹത്തെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. അവസാനമായി എംപിയുടെ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയത് കൊല്‍ക്കത്തയിലെ ന്യൂ ടൗണ്‍ ഏരിയയ്ക്ക് സമീപത്തായിരുന്നെും പൊലീസ് അറിയിച്ചു. അറസ്റ്റിലായവർ കുറ്റം സമ്മതിച്ചെങ്കിലും എംപിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ല. ഇരു രാജ്യങ്ങളിലെയും പൊലീസ് സേനകൾ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

കൊല്‍ക്കത്തയില്‍ എത്തിയതിന് പിന്നാലെ എംപി സുഹൃത്തായ ഗോപാല്‍ ബിശ്വാസിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. മെയ് 3 ന്, ഡോക്ടറെ കാണാന്‍ പോകുകയാണെന്നും വൈകീട്ട് തിരിച്ചെത്തുമെന്നും സുഹൃത്തിനോട് പറഞ്ഞ് ബിദാന്‍ പാര്‍ക്കിലെ കൊല്‍ക്കത്ത പബ്ലിക് സ്‌കൂളിന് മുന്നില്‍ നിന്ന് അദ്ദേഹം ടാക്‌സിയില്‍ കയറി. പിന്നീട് താന്‍ ഡല്‍ഹിയിലേക്ക് പോകുകയാണെന്നും അവിടെയെത്തിയ ശേഷം വിളിക്കാമെന്നും ഇങ്ങോട്ട് വിളിക്കേണ്ടതില്ലെന്നും ഗോപാലിനെ അറിയിച്ചു.

മെയ് 15ന് താന്‍ ഡല്‍ഹിയിലെത്തിയതായും വിഐപികള്‍ക്കൊപ്പമാണെന്നും തന്നെ ഇങ്ങോട്ട് വിളിക്കേണ്ടതില്ലെന്നും അന്‍വറുള്‍ വാട്‌സാപ്പ് മെസേജ് വഴി ഗോപാലിനെ അറിയിച്ചു. ഇതേ സന്ദേശം തന്റെ പേഴ്‌സണല്‍ അസിസ്റ്റന്റിനും അയക്കുകയും ചെയ്തു. മെയ് പതിനേഴിന് എംപിയുടെ കുടുംബത്തിന് അദ്ദേഹത്തിനെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ ഗോപാലിനെ അറിയിച്ചു. അന്നുതന്നെ കുടുംബം ധാക്ക പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

അന്വേഷണത്തിനിടെ, അന്‍വാറുള്‍ അസിമിനെ കൊലപ്പെടുത്തിയത് താനാണെന്ന് ബംഗ്ലാദേശില്‍ ഒരാള്‍ പൊലീസിനോട് സമ്മതിച്ചു. കൊല്‍ക്കത്തയിലെ പൊലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചു. എന്നാല്‍, എംപിയുടെ മൃതദേഹം ഇതുവരെ ന്യൂടൗണില്‍ നിന്നും കണ്ടെത്താന്‍ ആയിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Karma News Network

Recent Posts

തന്നെക്കാൾ ജനപ്രീതി ഗവർണർക്ക്, ബോസിനെ ഒതുക്കാൻ മമത വിചാരിക്കുന്നത് പോലെ എളുപ്പമല്ല

തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന്‌ ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…

5 hours ago

പക്ഷിപ്പനി, പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോ​ഗ്യ വകുപ്പ് പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…

6 hours ago

ആദരാഞ്ജലികളര്‍പ്പിച്ച് നാട്, കുവൈത്ത് ദുരന്തത്തില്‍ മരിച്ച 4 പേര്‍ക്ക് കൂടി കണ്ണീരോടെ വിട

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…

6 hours ago

പൊലീസുകാർ തമ്മിൽ കയ്യാങ്കളി, ചിങ്ങവനം സ്റ്റേഷനിലെ 2 സിപിഒമാർക്ക് സസ്പെൻഷൻ

കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ്…

7 hours ago

കർണ്ണാടക സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി

കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ്‌ വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ്‌ സംസ്ഥാന…

7 hours ago

ഇന്ദിര രാഷ്ട്രമാതാവ്! മിസ്റ്റർ ഗോപിക്ക് എന്തുപറ്റി എന്ന് കേന്ദ്ര ബിജെപി

കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…

8 hours ago