കോട്ടയം : സ്വകാര്യ ബസിൽ ഛർദ്ദിച്ച യുവതിയെ കൊണ്ടുതന്നെ തുടപ്പിച്ചെന്ന പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോട്ടയം ആർ.ടി.ഒക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്.
മുണ്ടക്കയത്ത് നിന്നും കോട്ടയത്തേക്ക് പോയ ബസിൽ നിന്നാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. മേയ് 15 നാണ് സംഭവം. വൈകിട്ട് അഞ്ചേമുക്കാലോടെ ബസ് കഞ്ഞിക്കുഴിയിലെത്തിയപ്പോഴാണ് യുവതി ഛർദ്ദിച്ചത്.
കഞ്ഞിക്കുഴിയിൽ ഇറങ്ങേണ്ടിയിരുന്ന യുവതിക്ക് ബസ് ഡ്രൈവർ തുണി നൽകി അവരെ കൊണ്ട് തന്നെ തുടപ്പിക്കുകയായിരുന്നു. ജൂണിൽ കോട്ടയത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നടപടിയെടുത്ത ശേഷം ആർ.ടി.ഒ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…