national

പിഎഎഫ്എഫിന് വിലക്ക്, അർബാസ് അഹമ്മദ് മിറിനെ തീവ്രവാദിയായി പ്രഖ്യാപിച്ചു

ന്യൂഡൽഹി. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയായ ദി റസിസ്റ്റന്റ് ഫ്രണ്ടിന് നിരോധനമേർപ്പെ ടുത്തിയതിനു പിറകെ ജെയഷെ-ഇ-മുഹമ്മദിന്റെ കശ്മീർ പതിപ്പായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിന് വിലക്കേർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. ജമ്മു കശ്മീരിലും മറ്റ് പല സ്ഥലങ്ങളിലുമായി ജെയ്ഷ് ഇ മുഹമ്മദിന്റെ ഭീകരവാദ സംഘടന പ്രവർത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നീക്കം ഉണ്ടായിരിക്കുന്നത്.

നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുടെ ഭാഗമായി പ്രവർത്തിച്ച അർബാസ് അഹമ്മദ് മിർനെ ഭീകരനായും കേന്ദ്രം പ്രഖ്യാപിച്ചു. യുഎപിഎ പ്രകാരമാണ് അര്‍ബാസിനെ തീവ്രവാദിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അധ്യാപികയായിരുന്ന രജനി ബാല എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരനാണ് അര്‍ബാസ് അഹമ്മദ് മിര്‍. കഴിഞ്ഞ വര്‍ഷം മെയ്യില്‍ ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ വച്ചാണ് അധ്യാപികയെ വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നീട് രണ്ട് ദിവസത്തെ ഏറ്റുമുട്ടലിനൊടുവില്‍ ജൂണില്‍ രജനി ബാലയെ കൊലപ്പെടുത്തിയ ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.

1967ലെ തീവ്രവാദ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രത്യേക വിജ്ഞാപനത്തിലൂടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ വിവരം അറിയിച്ചിരിക്കുന്നത്. ആസൂത്രിത കൊലപാതകങ്ങളിലും കശ്മീരിൽ തീവ്രവാദത്തിനെ പിന്തുണയ്‌ക്കുന്നതിലും സ്‌ഫോടക വസ്തുക്കൾ കടത്തുന്നതിലും പങ്കാളിയാണ് അർബാസ് അഹമ്മദ് മിർനെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പീപ്പിൾസ് ആന്റി ഫാസിസ്റ്റ് സംഘടന വിവിധ തരത്തിലുളള ഭീഷണികൾ ഉയർത്തുന്നതായി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരിൽ ജോലി ചെയ്യുന്നവർക്കും രാഷ്‌ട്രിയ പ്രവർത്തകർക്കും സുരക്ഷ സേനകൾക്കും സാധാരണക്കാർക്കും സംഘടന നിരന്തരമായി ഭീഷണി ഉയർത്തുന്നുവെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ജമ്മു കശ്മീരിലും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലും നേരിട്ടും സമൂഹമാദ്ധ്യമങ്ങളിലും ഗൂഡാലോചന നടത്തുകയും അക്രമാസക്തമായ നിരവധി പ്രവർത്തനങ്ങൾക്ക് മറ്റ് സംഘടനകളുമായി ചേർന്ന് പദ്ധതിയിട്ടിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാറ്റുന്നു. പിഎഎഫ്എഫ് വഴി കശ്മീർ താഴ്വരയിലുള്ള നിരവധി യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും ആയുധങ്ങളും മറ്റ് സ്ഫോടക വസ്തുക്കളുടെയും നിർമ്മാണത്തിൽ പങ്കാളിയാക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ലഭിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണിത്.

Karma News Network

Recent Posts

ഭാര്യക്ക് നേരെ ബോൾ ഐസ്ക്രീമിൽ സൂക്ഷിച്ച ആസിഡ് എറിഞ്ഞു, കൊണ്ടത് മകന്, നില ഗുരുതരം

കാസർഗോഡ് ഐസ് ക്രീം എന്ന വ്യാജേന ബോൾ ഐസ് ക്രീമിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യക്ക് നേരെ എറിഞ്ഞ് ഭർത്താവിന്റെ ആക്രമണം.…

6 mins ago

നാട് കടന്ന് ഗതാഗതമന്ത്രി, വിദേശയാത്രയിൽ തിരക്കിലാണ്, ശമ്പളം കിട്ടാതെ കെഎസ്ആർടിസി ജീവനക്കാർ

തിരുവനന്തപുരം : പുതിയ ഗതാഗതമന്ത്രി വിചാരിച്ചിട്ടും കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം കൃത്യസമയത്ത് കൊടുക്കാൻ ആകുന്നില്ല. ഏപ്രിൽ, മെയ് മാസങ്ങളിലെ ശമ്പളം…

26 mins ago

മോദി നാലിൽ മൂന്നും നേടി കൂറ്റൻ വിജയം നേടും- വിദേശ മാധ്യമ സർവേ

മോദി സർക്കാർ ഇന്ത്യയിൽ നാലിൽ മൂന്ന് ഭൂരിപക്ഷം നേടും എന്ന് അന്തർദേശീയ മാധ്യമമായ റോയിറ്റേഴ്സ് റിപോർട്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര…

44 mins ago

വിമാനത്തിൽ നിന്ന് കടലിൽ ചാടുമെന്ന് മലയാളി യുവാവിന്റെ ഭീഷണി, അറസ്റ്റ്

ന്യൂഡൽഹി: യാത്രക്കാരെയും ജീവനക്കാരെയും പരിഭ്രാന്തിയിലാക്കി വിമാനത്തിനുള്ളിൽ മലയാളി യുവാവിന്റെ ആത്മഹത്യാഭീഷണി. ഇയാൾ വിമാനത്തിൽവെച്ച് ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. കണ്ണൂർ…

55 mins ago

മാതൃദിനത്തില്‍ അമ്മക്കൊപ്പമുള്ള ചിത്രം പങ്കിട്ട് മോഹന്‍ലാല്‍

മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുള്ള അപൂര്‍വ്വ ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍. തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവച്ചത്. മാതൃദിന…

1 hour ago

50 ടണ്ണുള്ള ഒറ്റക്കൽ ദേവീ വിഗ്രഹം സ്ഥാപിച്ച് പൗർണ്ണമിക്കാവ് ക്ഷേത്രം, കല്ലിന്റെ വില മാത്രം 6കോടി

ആദിപരാശക്തി അമ്മയുടെ വി​ഗ്രഹം സ്ഥാപിച്ച് പൗർണ്ണമിക്കാവ് ബാല ത്രിപുര സുന്ദരി ദേവി ക്ഷേത്രം. വളരെയധികം ശ്രമപ്പെട്ട് ഒത്തിരി കഠിനാധ്വാനം എടുത്താണ്…

2 hours ago