entertainment

കാർ കണ്ടെയ്‌നറുമായി കൂട്ടിയിടിച്ചു, പടച്ചവന്റെ കൃപ കൊണ്ട് രക്ഷപെട്ടു- ബഷീർ ബഷി

മലയാളികൾക്ക് സുപരിചിതനാണ് ബഷീർ ബഷി. ബിഗ് ബോസ് ഷോയിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് അവസാനിച്ച ശേഷം യൂട്യൂബ് ചാനലിലൂടെ താരം വിശേഷങ്ങളുമായി എത്തി. താരത്തിന്റെ ഭാര്യമാരും കുട്ടികളും എല്ലാം ഇപ്പോൾ മലയാളികൾക്ക് സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനലുണ്ട്. ബ

ഇപ്പോളിതാ പടച്ചവന്റെ കൃപ കൊണ്ട് വലിയ അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ടെന്ന് പറയുകയാണ് ബഷീർ ബഷി. കുടുംബവും താനും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടെന്നും ദൈവ കൃപ ഒന്നുകൊണ്ട് മാത്രമാണ് തങ്ങൾ രക്ഷപെട്ടത്

ഇളയ കുട്ടിയ്ക്ക് വാക്സിൻ എടുക്കാൻ പോകുന്ന വഴിക്കാണ് അപകടം സംഭവിക്കുന്നത്. ചേരാനെല്ലൂർ ഭാഗത്തുവച്ച് ആണ് സംഭവം നടന്നത്. താൻ സഞ്ചരിച്ച കാറും, കണ്ടെയ്‌നറും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം നടന്നത്. വളരെ ചെറിയ സ്പീഡിൽ ആയിരുന്നു തന്റെ വാഹനമെന്നും, 20 മീറ്റർ ഡിസ്റ്റൻസിൽ മുൻപിലായി ഒരു കണ്ടെയ്‌നർ ഉണ്ടായിരുന്നു

അത്ര തിരക്ക് ഇല്ലാത്ത റോഡ് ആണ്. പെട്ടെന്ന് ആണ് മുൻപിൽ പോയ കണ്ടെയ്‌നർ സഡൻ ബ്രേക്ക് ഇട്ടത്. പെട്ടെന്ന് തന്റെ കൈയ്യിൽ നിന്നും വണ്ടി പാളി, ബ്രേക്ക് ഇട്ടിട്ട് കാര്യമില്ലെന്ന് മനസിലായി. മറ്റു രണ്ടുമക്കളും സ്‌കൂളിൽ ആയിരുന്നു താനും സോനുവും മഷൂറയും ഇളയകുട്ടിയും ആയിരുന്നു വണ്ടിയിൽ.

അപകടം നടക്കും എന്ന് മനസിലായപ്പോൾ തന്നെ കുഞ്ഞിനെ പിടിക്കാൻ താൻ ഒച്ച വച്ചു. വണ്ടി ഇടിച്ചപ്പോൾ തന്നെ എയർബാഗ് ഓൺ ആയി. വലിയ അപകടം ആണ് തലനാരിഴക്ക് ഒഴിവായത്.

ആർക്കും ഒന്നും സംഭവിച്ചില്ല, ചെറിയ ചെറിയ പരിക്കുകൾ മാത്രമാണ് ഉണ്ടായത്- പടച്ചവൻ കാത്തതുകൊണ്ട് രക്ഷപെട്ടു. പത്തുലക്ഷം രൂപയുടെ പണി ആണ് വണ്ടിക്ക് കിട്ടിയത്. അത്രത്തോളം വലിയ അപകടം ആയിരുന്നു നടന്നത്. വലുത് എന്തോ വരാൻ ഇരുന്നത് പടച്ചവൻ കാത്തു. ഫോർച്യൂണർ ആയതുകൊണ്ട് മാത്രമാണ്, അല്ലെങ്കിൽ താൻ മയ്യത്ത് ആവുകയും ഇവർക്ക് എന്തെങ്കിലും ഒക്കെ സംഭവിക്കുകയും ചെയ്തേനെ. എനിക്ക് വേണമെങ്കിൽ ഞാൻ ചവിട്ടി പിടിക്കാമായിരുന്നു. പക്ഷെ ഞാൻ ബ്രേക്ക് ഇട്ടിരുന്നുവെങ്കിൽ പുറകിൽ ഇരുന്ന ആളുകൾക്ക് എന്തെങ്കിലും സംഭവിച്ചേനെ. ഇടിച്ച ഉടനെ തന്നെ വണ്ടിയിൽ നിന്നും പുക വരാൻ തുടങ്ങി, പൊട്ടിത്തെറിച്ചുപോകുമോ എന്നുപോലും ഭയന്നു. ഡോർ ഒന്നും തുറക്കാൻ ആകാതെ ഇരുന്നുപോയി ഒരു വിധമാണ് നമ്മൾ വണ്ടിയിൽ നിന്നും പുറത്തുകടക്കുന്നത്.

നമ്മൾക്ക് എത്ര പൈസ ഉണ്ടോ ഉള്ളതുപോലെ ആർക്കെങ്കിലും സഹായം ചെയ്താൽ നമുക്ക് അത് ഗുണം ചെയ്യും. ഞാൻ അഞ്ചുനേരം നമസ്കരിക്കുന്ന ആളൊന്നും അല്ല, പക്ഷെ ഞാൻ എന്നെകൊണ്ട് ആകുന്ന സഹായങ്ങൾ ചെയ്യാറുണ്ട്. അതാണ് ഞങ്ങൾ രക്ഷപെട്ടത്. തെറ്റായ വാർത്തകൾ ഇതേക്കുറിച്ച് വരാം. അതുകൊണ്ടാണ് ഇപ്പോൾ തന്നെ വിവരങ്ങൾ പുറത്തുവിടാം എന്ന് കരുതിയത്

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

2 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

3 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

4 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago