നിരവധി ആരാധകരുള്ള കുടുംബമാണ് ഇൻഫ്ലുവൻസറും ബിസിനസ്കാരനുമായ ബഷീർ ബഷിയുടേത്. രണ്ട് ഭാര്യമാര്‍ക്കും, മക്കള്‍ക്കും ഒപ്പമുള്ള വിശേഷങ്ങളെല്ലാം ബഷീര്‍ ഇന്‍സ്റ്റാഗ്രാമിലൂടെയും, യുട്യൂബിലൂടെയും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.
രണ്ടാമത്തെ ഭാര്യ മഷൂറയുടെയും ബഷീർ ബഷിയുടെയും ആറാമത്തെ വിവാഹവാർഷികമാണ് ഇന്ന്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ താരം തന്നെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ‘എൻ്റെ ജീവിതത്തിലെ സ്നേഹത്തിന് ആറാം വാർഷികാശംസകള്‍! ഓരോ വർഷം കഴിയുന്തോറും നിന്നോടുള്ള എൻ്റെ സ്നേഹം ശക്തമാകുന്നു.
ഇനിയും ഒരുപാട് വർഷങ്ങള്‍ ചിരിയും സ്നേഹവും സന്തോഷവും ഒരുമിച്ച് ആസ്വദിക്കും. നിന്നെ എൻ്റെ അരികിലാക്കിയതിന് ഞാൻ വളരെ നന്ദിയുള്ളവനാണ്’എന്ന കുറിപ്പോടെ രണ്ടാമത്തെ ഭാര്യ മഷൂറയുടെ ചിത്രങ്ങള്‍ ബഷീർ ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ചു. ഇരുവർക്കും വിവാഹ ആശംസകളുമായി ആദ്യ ഭാര്യ സുഹാനയും രംഗത്തെത്തി. ആഘോഷങ്ങള്‍ പൊലിപ്പിക്കാനുള്ള ശ്രമത്തിലാണ് സുഹാന. ആദ്യഭാര്യയുടെ സമ്മതത്തോടെയാണ് ബഷീര്‍ രണ്ടാമതും വിവാഹം ചെയ്തത്. രണ്ട് ഭാര്യമാർക്കും കുഞ്ഞുങ്ങള്‍ക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് താരം
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…