kerala

വടക്കാഞ്ചേരിയിൽ ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തൃശ്ശൂർ: വടക്കാഞ്ചേരി പുതുരുത്തിയിൽ ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ നെല്ലുവായ് കീർത്തി നിവാസിൽ ഗൗതം (21) ആണ് മരിച്ചത്. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ മങ്ങാട് കാവീട് വീട്ടിൽ റോയിലി(42)ന് പരിക്കേറ്റു.

ചൊവ്വാഴ്ച രാവിലെ ഒൻപതുമണിയോടെ പുതുരുത്തി നെയ്യിൻപടിക്കു സമീപമായിരുന്നു അപകടം. വളവിൽവെച്ച് ഗൗതം ഓടിച്ചിരുന്ന ബൈക്ക് എതിരേവന്ന മിനി ലോറിയുമായി ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് തുടർന്ന് സ്കൂട്ടറിലും ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ ഗൗതമിനേയും റോയിലിനേയും എരുമപ്പട്ടി ആക്ട്സ് പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

തൃശ്ശൂരിൽ കംപ്യൂട്ടർ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു മരിച്ച ഗൗതം. അച്ഛൻ: നന്ദകുമാർ, അമ്മ: ഉമ, സഹോദരൻ: സിദ്ധാർത്ഥ്.

Karma News Network

Recent Posts

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ല, സ്വധർമ്മത്തിലേക്കുള്ള മടങ്ങി വരവായി കാണും- വിജി തമ്പി

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ലെന്ന് വിശ്വ ഹിന്ദു പരിക്ഷത്ത് സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ വിജി തമ്പി കർമ ന്യൂസിനോട്.…

2 mins ago

ഇബ്രാഹിം റൈസിയുടെ മരണം, താൽക്കാലിക പ്രസിഡന്റായി മുഹമ്മദ് മൊഖ്‌ബർ

ടെഹ്റാന്‍ : ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ…

19 mins ago

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ്, ആറാട്ടിലെ അനുഭവം പങ്കിട്ട് ചിത്ര നായർ

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷേട്ടന്റെ കാമുകിയായ സുമലത ടീച്ചറെ അവതരിപ്പിച്ച് പ്രേക്ഷക മനം കവർന്ന നടിയാണ്…

39 mins ago

കൊച്ചിയിലെ അവയവക്കടത്ത് കേസ്, ഇരകളായവരിൽ പാലക്കാട് സ്വദേശിയും, വേരുകൾ തേടി പോലീസ്

കൊച്ചി : കൊച്ചിയിലെ അവയവക്കടത്ത് കേസിൽ ഇരയായവരിൽ പാലക്കാട് സ്വദേശിയും ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരെന്നും പോലീസ്. നിരവധിപേര്‍ ഇയാള്‍വഴി…

40 mins ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

1 hour ago

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ്  വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടിൽ…

1 hour ago