entertainment

ആദ്യമായും അവസാനമായും അഭിനയിച്ചത് സ്‌ക്രീനിലെത്താന്‍ നിന്നില്ല; മിന്നല്‍ മുരളി താരത്തിന്റെ വിയോഗത്തില്‍ ബേസില്‍ ജോസഫ്‌

മലയാളികളുടെ പ്രിയ സംവിധായകന്‍ ബോസില്‍ ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് മിന്നല്‍ മുരളി. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വന്നത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ സിനിമയിലെ മിന്നും താരമായിരുന്ന കുഞ്ഞേട്ടന്‍ എന്നയാളുടെ വേര്‍പാടിനെ കുറിച്ച്‌ പറഞ്ഞ് വേദന പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് സംവിധായകന്‍.

ബേസിലിന്റെ കുറിപ്പ് വായിക്കാം

മിന്നല്‍ മുരളി സിനിമയിലെയും സിനിമാ സെറ്റിലേയും മിന്നും താരം ആയിരുന്ന അച്ചന്‍കുഞ്ഞേട്ടന്‍ ഇന്നലെ ഹൃദയാഘാതം മൂലം അന്തരിച്ചു. വയനാട്ടിലെ ഷൂട്ടിങ്ങിനിടയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ് ആയി വരികയും പിന്നീട് അസാധ്യമായ നര്‍മ്മബോധവും ടൈമിങ്ങും സിനിമയിലെ ഒരു മുഴുനീള കഥാപാത്രത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുകയുമുണ്ടായി.

എന്ത് ടെന്‍ഷന്‍ ഉള്ള ഷൂട്ടിനിടയിലും അച്ഛന്‍ കുഞ്ഞേട്ടന്‍ ആ വഴി പോയാല്‍ ബഹു കോമഡി ആണ്. അത്രക്ക് പോസീറ്റിവിറ്റി ആയിരുന്നു ലൊക്കേഷനില്‍ അദ്ദേഹം പടര്‍ത്തിയിരുന്നത്. അത് കൊണ്ടു തന്നെ മാസങ്ങള്‍ നീണ്ടു നിന്ന ഷൂട്ടിംഗ് അവസാനിച്ചപ്പോഴേക്കും ഞങ്ങളുടെയും നാട്ടുകാരുടെയും ഒക്കെ പ്രിയങ്കരന്‍ ആയി മാറിയിരുന്നു അദ്ദേഹം.

പട്ടിണിയും ദാരിദ്ര്യവും, ഒറ്റപ്പെടലും ഒക്കെ ഒരുപാട് അനുഭവിച്ചിരുന്നെങ്കിലും ഒരിക്കലും അത് പുറത്തു കാണിക്കാതെ, ചുറ്റുമുള്ളവരെ ചിരിപ്പിക്കാന്‍ മാത്രം ശ്രമിച്ചിരുന്ന അച്ഛന്‍ കുഞ്ഞേട്ടന്‍. ഒടുവില്‍ താന്‍ ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ ഒന്ന് കാണാന്‍ കഴിയാതെ യാത്രയായതില്‍ ഒരുപാട് വിഷമമുണ്ട്. എങ്കിലും അവസാന നാളുകളില്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുകയും, ആ സിനിമയോടൊപ്പം പല നാടുകള്‍ സഞ്ചരിക്കുകയും, പല ആളുകളുമായി ഇടപെടുകയും ഒക്കെ ചെയ്യാന്‍ ഉള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായി എന്നതില്‍ ആശ്വസിക്കുന്നു. ആദരാഞ്ജലികള്‍..

Karma News Network

Recent Posts

മുണ്ടിനീരിന് കൊടുത്തത് പ്രെഷറിനുള്ള മരുന്ന്, തൃശ്ശൂരിൽ അഞ്ചുവയസുകാരന് മരുന്ന് മാറി നല്കിയതായി പരാതി

തൃശൂർ: അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. മുണ്ടിനീരിന് പകരം നല്കിയത് പ്രെഷറിനുള്ള മരുന്ന്. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി.…

4 mins ago

ബൈഭവ് കുമാർ 7 തവണ കരണത്തടിച്ചു, സ്വീകരണ മുറിയിലൂടെ വലിച്ചിഴയച്ച്, തലമുടി ചുരുട്ടിപിടിച്ച് മേശയിൽ ഇടിപ്പിച്ചു

ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ എംപി. നേരിട്ടത് ക്രൂര…

37 mins ago

തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം

തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…

1 hour ago

സാങ്കേതികത്തകരാർ മൂലം വിമാനം പണിമുടക്കി, ലക്ഷദ്വീപിൽ കുടുങ്ങി നൂറുകണക്കിനു മലയാളികൾ

അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…

1 hour ago

ഗരുഡ പ്രീമിയം യാത്രക്കാര്‍ കയ്യൊഴിഞ്ഞന്ന വാദങ്ങൾ അസത്യം, സർവീസ് ലാഭകരമെന്ന് കെഎസ്ആർടിസി

ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…

2 hours ago

പാക്ക് അധിനിവേശ കാശ്മീർ ഉടൻ ഇന്ത്യൻ ഭാഗമാകും- അമിത്ഷാ

പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…

2 hours ago