topnews

കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാന്‍ കണ്ടെത്തിയ സ്ഥലത്തിന് ബിസിസിഐയുടെ അംഗീകാരം

കൊച്ചി. കൊയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിനുള്ള രൂപ രേഖ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. കൊച്ചി ചെങ്ങമനാട് നിര്‍മിക്കുന്ന പുതിയ സ്റ്റേഡിയത്തിന് ബിസിസിഐ അനുമതി ലഭിച്ചു. അതേസമയം കൊച്ചിയില്‍ രാജ്യാന്തര സ്റ്റേഡിയം ഉള്‍പ്പെടുന്ന മള്‍ട്ടി സ്‌പോര്‍ട്‌സ് സിറ്റി നിര്‍മിക്കാനാണ് തീരുമാനമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്.

സ്‌റ്റേഡിയത്തിന്റെയും മള്‍ട്ടി സ്‌പോര്‍ട്‌സ് സിറ്റിയുടെയും വിശദമായ രൂപരേഖയാണ് കെസിഎ മുഖ്യമന്ത്രിക്ക് നല്‍കിയത്. ക്രിക്കറ്റ് സ്‌റ്റേഡിയം ഉള്‍പ്പെടുന്ന 1500 കോടിയുടെതാണ് പദ്ധതി. കൊച്ചി സ്‌പോര്‍ട്‌സ് സിറ്റി എന്ന പേരിലാണ് പദ്ധതി തയ്യാറാക്കുക.

സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത് നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്താണ്. ഇവിടെ കണ്ടെത്തിയിരിക്കുന്ന 40 ഏക്കര്‍ സ്ഥലത്താണ് സ്റ്റേഡിയവും മള്‍ട്ടി സ്‌പോര്‍ട് സിറ്റിയും നിര്‍മിക്കുക. കെസിഎ വിഭാവനം ചെയ്യുന്നത് ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സ്‌പോര്‍ട്‌സ് സിറ്റിയാണ്.

Karma News Network

Recent Posts

ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ : വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു…

10 mins ago

കുട്ടികൾ ഉൾപ്പടെ എട്ടുപേരെ കടിച്ച നായ ചത്തു, പേവിഷബാധയെന്ന് സംശയം

കൊച്ചി : എട്ടുപേരെ കടിച്ച നായ ചത്തു. മൂവാറ്റുപുഴയില്‍ ആണ് സംഭവം. നിരവധിപേരെ കടിച്ച നായക്ക് പേവിഷ ബാധയുണ്ടോ എന്ന…

37 mins ago

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം, മൂന്ന് പേർ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. സ്വർണം കൊണ്ടുവന്ന നാദാപുരം സ്വദേശി…

53 mins ago

ഡൽഹിയിൽ ആശുപത്രികളിൽ ബോംബ് ഭീഷണി, പരിശോധന ശക്തമാക്കി പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ രണ്ട് ആശുപത്രികൾക്ക് നേരെ ബോംബ് ഭീഷണി. ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് വച്ചിട്ടുണ്ടെന്ന…

1 hour ago

പാക് അധീന കശ്മീരിൽ ജനരോഷം ആളിക്കത്തുന്നു, ജനവും പൊലീസും ഏറ്റുമുട്ടി, സർക്കാരിനെതിരെ വൻ പ്രതിഷേധം

ശ്രീനഗർ : പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ (പിഒകെ) പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വെെദ്യുതി ക്ഷാമം എന്നിവയ്‌ക്കെതിരെയാണ്…

2 hours ago

ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്, അന്വേഷണം ആരംഭിച്ച് പോലീസ്

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും. ഡല്‍ഹിയിലെ കരോള്‍ ബാഗിലും ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലുമാണ്…

3 hours ago