topnews

രാമഭക്തരെ കൈവച്ചു, ബുൾഡോസർ കൊണ്ട് വീട് ഇടിച്ചു നിരത്തി സർക്കാർ

രാമഭക്തരുടെ ഘോഷയാത്രയെ ആക്രമിച്ച തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് നേരെ ബുൾഡോസർ നടപടിയുമായി മഹാരാഷ്ട്ര സർക്കാർ. അയോധ്യയിൽ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജയ് ശ്രീറാം എന്ന് എഴുതിയ കാവി പതാകയുമായി രാമഭക്തർ നടത്തിയ ഘോഷയാത്രയക്കിടയാണ് തീവ്ര ഇസ്ലാമിസ്റ്റുകൾ അകാരമാനം അഴിച്ചു വിട്ടത്,രാമഭക്തർക്ക് നേരെ കല്ലെറിഞ്ഞും ആക്രമിച്ചും ആണ് ഇവർ ഘോഷയാത്രയെ ആക്രമിച്ചതു,ഈ സംഭവത്തിൽ പ്രതികളായ 20 പേരുടെ വീടുകൾ ബുൾഡോസർ വച്ച് ഇടിച്ചു പൊളിച്ചു തകർക്കാനാണ് മഹാരാഷ്ട്ര സർക്കാർ നിർദേശം നല്കിയിരിക്കുന്നത് .. മുംബൈ മിരാ റോഡ് പ്രദേശത്തുണ്ടായിരുന്ന ഇവരുടെ വീടുകൾ അധികൃതർ പൊളിച്ചു മാറ്റി.

മുംബൈ പോലീസ്, പാൽഘർ പോലീസ്, താനെ റൂറൽ പോലീസ്, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, മഹാരാഷ്‌ട്ര സെക്യൂരിറ്റി ഫോഴ്‌സ്, സ്റ്റേറ്റ് റിസർവ് പോലീസ് ഫോഴ്‌സ് എന്നീ സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു നടപടി. നയാ നഗർ മേഖലയിൽ ജയ് ശ്രീറാം എന്ന് എഴുതിയ കാവി പതാകയുമായി രാമഭക്തർ നടത്തിയ ഘോഷയാത്രയെയാണ് ഇവർ അക്രമിച്ചത്. പോലീസ് സംഭവത്തിൽ ഇടപെടുകയും അക്രമികൾക്കെതിരെ കേസെടുക്കുകയും ചെയ്തു.രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് വീണ്ടും കല്ലേറുണ്ടായതോടെയാണ് ശക്തമായ നടപടി സ്വീകരിച്ചത്.

ആക്രമണം നടത്തിയ 13 പേരെ അറസ്റ്റ് ചെയ്തതായി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു . 7 പേരെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ,അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ രാംലല്ലയെ ദർശിക്കാൻ ആദ്യ ദിനം ഇതുവരെയെത്തിയത് മൂന്നുലക്ഷം പേർ. നിലവിൽ രണ്ട് ലക്ഷത്തിലധികം പേർ ദർശനത്തിനായി കാത്തു നിൽക്കുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാൻ അയോധ്യ അതിർത്തികളിൽ തീർഥാടകരെ തൽക്കാലം തടയും. കൂടുതൽ ആളുകളെ പ്രവേശിപ്പിക്കുന്നതിനായി ദർശന സമയത്തിൽ മാറ്റം വരുത്തുമെന്ന് മുഖ്യപുരോഹതൻ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രത്തിൻറെ പ്രാണ പ്രതിഷ്ഠ പൂർത്തിയായതിന് പിന്നാലെ അയോധ്യ യാത്രയുമായി ബിജെപി.അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠാ കഴിഞ്ഞതിന്റെ തൊട്ടു അടുത്ത ദിവസം ആദ്യ പകലിൽ രാംലല്ലയേ ദർശിക്കാൻ എത്തിയത് പ്രതീക്ഷിച്ചതിലും 3 ഇരട്ടിയായി 3 ലക്ഷം ഭക്തർ.ഇത് അറിഞ്ഞു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉടൻ തന്നെ വിമാനത്തിൽ അയോദ്ധ്യയിൽ കുതിച്ചെത്തി,അഭൂതപൂർവമായ അയോധ്യയിൽ എത്തിയ ജനങൾക്ക് എന്തെങ്കിലും അസൗകര്യമോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടോ എന്നായിരുന്നു അദ്ദേഹം ആദ്യം അന്വേഷിച്ചത് ,നൂറ്റാണ്ടുകൾ പഴക്കമുള്ള കേരളത്തിലെ ശബരിമലയും ഒരു ദിവസം പൂർത്തിയാകാത്ത അയോധ്യയിൽ നിന്നും നമ്മുടെ പിണറായി സർക്കാർ ഒരുപാടു പഠിക്കാനുണ്ട് ,ഈ രണ്ടു സ്ഥലത്ത് എത്തുന്ന ഭക്തരെ കൈറയാം ചായുന്ന മുഖ്യമന്ത്രിമാർ അവരുടെ പെരുമാറ്റങ്ങൾ എല്ലാം നാം മനസിലാക്കണം,നമ്മുടെ ശബരിമലയിൽ ഭക്തർ കൂടുന്നത് അനുസരിച്ചു പിണറായി പോലീസിന്റെ സ്വഭാവം മാറും ലാത്തി പ്രയോഗവും ഉന്തും തള്ളും എല്ലാം ആയിരിക്കും ഭക്തരോട് കാണിക്കുന്നത് ,ഇവിടെ മനസിലാക്കേണ്ട ഒരു കാര്യം ഭക്തർ വലിഞ്ഞു കയറി വരുന്നവർ അല്ല അവർ വിശിഷ്ട വ്യക്തികൾ ആണ് അവർ ആധിഥേയർ ആണ് ,

അവർക്കു ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സദാ ജാഗ്രത പാലിക്കുകയാണ് യൂ .പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,എന്നാൽ ശബരിമലയിലെ ഭക്തരോട് നമുടെ പിണറായി സർക്കാർ കാണിക്കുന്നത് കൊടും ക്രൂരതകൾ ആണ്, അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠാ കഴിഞ്ഞു അടുത്ത പകൽ എത്തിയ 3 ലക്ഷത്തോളം വരുന്ന ഭകതർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ ആണ് യോഗി വിമാനത്തിൽ അയോദ്ധ്യയിൽ കുതിച്ചെത്തിയത് ,അതായത് യോഗയെ കണ്ടു പിണറായി മുഖ്യൻ ഒരു പാട് പഠിക്കേണ്ടത് ഉണ്ട്,
ആദ്യ പകലിൽ അയോധ്യയിൽ 3ലക്ഷം ഭക്തർ രാംലല്ലയേ ദർശിച്ചു. ഇത് മുമ്പ് കണക്കുകൂട്ടിയതിലും റെക്കോഡാണ്‌. 1 ലക്ഷം തീർഥാടകരേയാണ്‌ തുടക്കത്തിൽ കണക്കു കൂട്ടിയത്. ക്ഷേത്രം പൂർത്തിയാകുമ്പോൾ 3 ലക്ഷം പേരേയും കണക്കുകൂട്ടി. എന്നാൽ ആദ്യ പകൽ തന്നെ 3 ലക്ഷം ആളുകൾ അയോധ്യയിൽ തീർഥാടനത്തിനു എത്തിയപ്പോൾ ക്ഷേത്രം പൂർണ്ണമാകുമ്പോൾ ഇനിയും ദിനം പ്രതിയുള്ള ഭക്തരുടെ എണ്ണം കുത്തനേ ഉയരും

തീർഥാടകർക്ക് തുടർച്ചയായി ദർശനം നൽകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പ്രാദേശിക ഭരണകൂടം ചെയ്തുവരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്.ആഹാരം വെള്ളം, ചികിൽസ, പ്രായമായവർക്കും രോഗികൾക്കും പരിചരണവും സഹായവും എല്ലാം ഇവിടെ 24 മണിക്കൂറും റെഡിയാണ്‌. ഭക്തർ പരാതികൾ ഇല്ലാതെ സംതൃപ്തരാണ്‌.അയോധ്യയിൽ കണക്കുകൂട്ടിയതിന്റെ 3 ഇരട്ടി ഭക്തർ എത്തിയപ്പോൾ ക്ഷേമം അന്വേഷിക്കാനും സൗകര്യങ്ങൾ ഉറപ്പാക്കാനും മുഖ്യമന്ത്രി യോഗി ആഥിത്യനാഥ് വിമാനത്തിൽ പാഞ്ഞെത്തി. അയോധ്യ വിമാനത്തിൽ ഇറങ്ങിയ അദ്ദേഹം ഹെലികോപ്റ്ററിൽ ആകാശ നിരീക്ഷണം നടത്തി. ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി, ഡിജി പ്രശാന്ത് കുമാർ എന്നിവരോടൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൊവ്വാഴ്ച സൗകര്യങ്ങൾ ചർച്ച ചെയ്തു.

എല്ലാവർക്കും തടസ്സമില്ലാത്ത തീർത്ഥാടനം ഉറപ്പുനൽകാൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സുരക്ഷാ നടപടികൾക്കും മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.പരാതികൾ ഉണ്ടാകരുത് എന്നും രാമ ഭക്തർക്ക് ബുദ്ധിമുട്ട് വരരുത് എന്നും മുഖ്യമന്ത്രി കർശന നിർദ്ദേശം നല്കി. വിശുദ്ധ നഗരമാണ്‌ ഇപ്പോൾ അയോധ്യ. അതിനാൽ തന്നെ ഇവിടെ വരുന്നവർക്ക് പരമാവധി സന്തോഷവും സമാധാനവും ഉറപ്പ് വരുത്തണം എന്നും മുഖ്യമന്ത്രി യോഗി ജീവനക്കാർക്ക് നിർദ്ദേശം നൽകി.

അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ രാംലല്ലയുടെ ദർശനത്തിനായി ലക്ഷക്കണക്കിന് ഭക്തരാണ് ഇപ്പോഴും എത്തിയിരിക്കുന്നത്. പ്രാദേശിക ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ ക്ഷേത്രപരിസരത്തുണ്ട്. ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ 8000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.അതായത് 8000ത്തോളം സർക്കാർ സേവകരാണ്‌ ഇപ്പോൾ രാമ ഭക്തർക്ക് സൗകര്യം ഒരുക്കാൻ ഉള്ളത്.

Karma News Network

Recent Posts

ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ : വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു…

19 mins ago

കുട്ടികൾ ഉൾപ്പടെ എട്ടുപേരെ കടിച്ച നായ ചത്തു, പേവിഷബാധയെന്ന് സംശയം

കൊച്ചി : എട്ടുപേരെ കടിച്ച നായ ചത്തു. മൂവാറ്റുപുഴയില്‍ ആണ് സംഭവം. നിരവധിപേരെ കടിച്ച നായക്ക് പേവിഷ ബാധയുണ്ടോ എന്ന…

46 mins ago

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം, മൂന്ന് പേർ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. സ്വർണം കൊണ്ടുവന്ന നാദാപുരം സ്വദേശി…

1 hour ago

ഡൽഹിയിൽ ആശുപത്രികളിൽ ബോംബ് ഭീഷണി, പരിശോധന ശക്തമാക്കി പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ രണ്ട് ആശുപത്രികൾക്ക് നേരെ ബോംബ് ഭീഷണി. ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് വച്ചിട്ടുണ്ടെന്ന…

1 hour ago

പാക് അധീന കശ്മീരിൽ ജനരോഷം ആളിക്കത്തുന്നു, ജനവും പൊലീസും ഏറ്റുമുട്ടി, സർക്കാരിനെതിരെ വൻ പ്രതിഷേധം

ശ്രീനഗർ : പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ (പിഒകെ) പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വെെദ്യുതി ക്ഷാമം എന്നിവയ്‌ക്കെതിരെയാണ്…

2 hours ago

ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്, അന്വേഷണം ആരംഭിച്ച് പോലീസ്

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും. ഡല്‍ഹിയിലെ കരോള്‍ ബാഗിലും ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലുമാണ്…

3 hours ago