entertainment

ലാലേട്ടന്റെ പ്ലേറ്റിൽ നിന്നും കഴിക്കണമെന്ന് പറഞ്ഞപ്പോൾ പേടിച്ചു പോയി- ബീന ആന്റണി

മലയാള ടെലിവിഷൻ മേഖലയിലും സീരിയൽ മേഖലയിലും കഴിഞ്ഞ മുപ്പത് വർഷമായി നിറഞ്ഞു നിൽക്കുന്ന താരമാണ് ബീന ആന്റണി.
ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ തുടങ്ങി ഗോഡ്ഫാദർ, യോദ്ധ, സർഗം, വളയം തുടങ്ങി നിരവധി ചിത്രങ്ങളിൽ ബീന പ്രേക്ഷകർക്ക് മുന്നിലെത്തി. ഓമനത്തിങ്കൾപക്ഷി, മായാസീത, എന്റെ മാനസപുത്രി, ആട്ടോഗ്രാഫ്, തപസ്യ തുടങ്ങിയ പ്രശസ്ത പരമ്പരകളിൽ ബീന അഭിനയിച്ചിട്ടുണ്ട്.ബീനയുടെ ഭർത്താവ് മനോജ് കുമാറും പ്രേക്ഷകർക്ക് സുപരിചിതരാണ്.

എക്കാലത്തെയും ഹിറ്റ് ചിത്രമായ യോദ്ധയിൽ മോഹൻലാലിന്റെ സഹോദരിയായി വേഷമിട്ടത് ബീനയാണ്. മോഹൻലാലിനെക്കുറിച്ച് ബീന ആന്റണി നടത്തിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. മോഹൻലാലിനോട് ഒപ്പം അഭിനയിച്ചപ്പോൾ മനസിലാക്കിയ സഹോദര സ്നേഹത്തെപ്പറ്റിയാണ് ബീന തുറന്ന് പറയുന്നത്. യോദ്ധയിൽ മോഹൻലാലിന്റെ അനിയത്തിയായി വേഷം ഇട്ടപ്പോൾ ഏറെ ഭയ ഭക്തി ബഹുമാനത്തോടെയാണ് നിന്നതെന്നും ലാലേട്ടന്റെ അനിയത്തിയായി അഭിനയിക്കാൻ കഴിഞ്ഞത് ജീവിതത്തിൽ കിട്ടിയ മഹാ ഭാഗ്യമായി കരുതുന്നെന്നും ബീന പറഞ്ഞു.

ലാലേട്ടൻ കഴിക്കുന്ന പാത്രത്തിൽ നിന്നും താനും ആഹാരം കഴിക്കണമെന്ന് പറഞ്ഞപ്പോൾ പേടി കൊണ്ട് ഒരു മടി തോന്നി. എന്നാൽ ലാലേട്ടൻ കൂടെ അഭിനയിക്കുന്നവരെയും കൂളാക്കി നിർത്തുന്നത് കൊണ്ട് ആ സീൻ ചെയ്യാൻ എളുപ്പമായി, എന്നാൽ കഥയിൽ സഹോദരി സഹോദര ബന്ധം ദൃഢമാണെന്നും അത്കൊണ്ട് ലാലേട്ടനോട് കൂടുതൽ സ്നേഹത്തോടെ അഭിനയിക്കണമെന്ന് സംവിധാധായകൻ ആവശ്യപെട്ടു അത് കേട്ടപ്പോൾ ശരിക്കും ടെൻഷനായെന്നും ബീന കൂട്ടിച്ചേർത്തു.

സിനിമകളേക്കാൾ കൂടുതൽ ബീന ആന്റണിയെ പ്രശസ്തയാക്കിയത് സീരിയലുകളാണ്. 1990- കളുടെ തുടക്കത്തിൽ തന്നെ ബീന ആന്റണി ടെലിവിഷൻ സീരിയലുകളിൽ അഭിനയിയ്ക്കാൻ തുടങ്ങിയിരുന്നു. ദൂരദർശൻ സംപ്രേഷണം ചെയ്ത ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന സീരിയലാണ് കുടുംബ പ്രേക്ഷകർക്കിടയിൽ ബീന ആന്റണിയെ പ്രിയങ്കരിയാക്കിയത്. എന്റെ മാനസപുത്രി എന്ന ഏഷ്യാനെറ്റ് പരമ്പരയിലും മികച്ച വേഷം ചെയ്തു.. ആട്ടോഗ്രാഫ്, അമ്മക്കിളി, ആലിപ്പഴം, ഇന്ദ്രനീലം , ചാരുലത, ഓമനത്തിങ്കൾ പക്ഷി, നിറക്കൂത്ത്, ഇന്ദിര, ശ്രീ അയ്യപ്പനും വാവരും, മായാസീത, എന്റെ അല്ഫോൺസാമ്മ, കുഞ്ഞാലി മരക്കാർ, അർധചന്ദ്രന്റെ രാത്രി, ബട്ടർഫ്ലൈസ്, അഭിനേത്രി, സരയു, അമല, അമ്മ, കസ്തൂരിമാൻ, ഒരിടത്തൊരു രാജകുമാരി… എന്നിങ്ങനെ വിവിധ ചാനലുകളിലായി നിരവധി പരമ്പരകളിൽ ബീന ആന്റണി അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ റിയാലിറ്റി ഷോകളിലും ഗെയിം ഷോകളിലുമെല്ലാം ബീന ആന്റണി പങ്കെടുത്തിട്ടുണ്ട്.

Karma News Network

Recent Posts

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

10 mins ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

39 mins ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

1 hour ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

10 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

10 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

11 hours ago