entertainment

ചരിത്രത്തിലാദ്യമായിട്ടായിരിക്കും ന്യൂമോണിയ പേഷ്യന്റ് ഹോസ്പിറ്റൽ ബെഡിൽ നിന്നും റീൽ ഇടുന്നത്- ബീന ആന്റണി

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ബീന ആന്റണി. ബീനയുടെ ഭർത്താവ് മനോജിന്റെയും മകൻ ആരോമലിന്റെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് താത്പര്യമാണ്. അടുത്തിടെ കുടുംബത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായ ഘട്ടത്തിൽ ഒപ്പം നിന്ന തങ്ങളുടെ പ്രിയ ആരാധകർക്ക് നന്ദിയും കുടുംബം അറിയിച്ചിരുന്നു. ഇപ്പോൾ മൗനരാഗം സീരിയലിൽ തിളങ്ങുകയാണ് ബീന.

ഷൂട്ടിങിനും മറ്റ് തിരക്കുകൾക്കുമിടയിൽ കഴിഞ്ഞ ദിവസമാണ് ബീന ആന്റണി ശാരീരികമായ അവശതകൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചുമയുടെ രൂപത്തിലാണ് അസ്വസ്ഥതകൾ തുടങ്ങിയതെന്നും അതിന് ​ഗൗരവം കൊടുക്കാതെ മുന്നോട്ട് പോയതിനാൽ ചുമ ന്യുമോണിയയായി മാറിയെന്നുമാണ് ബീന ആന്റണി കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്.

എക്‌സ് റേ റിസൽട്ട് ബെറ്ററായതിന്റെ സന്തോഷത്തിലാണ്. ചരിത്രത്തിലാദ്യമായിട്ടായിരിക്കും ന്യൂമോണിയ പേഷ്യന്റ് ഹോസ്പിറ്റൽ ബെഡിൽ നിന്നും റീൽ ഇടുന്നത്. അങ്ങനെയും വേണമല്ലോ, സ്ട്രയ്ൻ ഒന്നും എടുത്തില്ലട്ടോ. ഇവിടെ ബോറടിക്കുന്നുണ്ട്. ഒരു ആശ്വാസത്തിന് വേണ്ടി ചെയ്തതാണെന്നായിരുന്നു പുതിയ റീൽസ് വീഡിയോയ്ക്ക് ബീന നൽകിയ ക്യാപ്ഷൻ.

ചില ലക്ഷണങ്ങളുണ്ടായിരുന്നുവെങ്കിലും താൻ അത് അത്ര കാര്യമാക്കിയിരുന്നില്ല. അതാണ് വീണ്ടും പണിയായത്. ചുമയോ, പനിയോ അങ്ങനെയെന്തെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിൽ അവഗണിക്കരുത്. സ്വന്തം അനുഭവത്തിലൂടെയാണ് താൻ ഇത് പറയുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. ആശുപത്രിയിലെ ആദ്യ വീഡിയോ കണ്ടപ്പോൾ ന്യൂമോണിയ ആണോ എന്ന് ചിലരൊക്കെ ചോദിച്ചിരുന്നു. സ്‌കാനിംഗിന് ശേഷമാണ് അസുഖം സ്ഥിരീകരിച്ചത്. രണ്ടാമതും വില്ലനെത്തിയപ്പോൾ ശരിക്കും പേടിച്ചുവെന്നും താരം കുറിച്ചിരുന്നു.

കൊവിഡിനൊപ്പമായി ന്യൂമോണിയ ബാധിച്ചതിനെക്കുറിച്ച് മുൻപ് ബീന ആന്റണി സംസാരിച്ചിരുന്നു. മരണത്തെ നേരിൽ കണ്ട അവസ്ഥയായിരുന്നു. ഷൂട്ടിംഗിനിടയിലായിരുന്നു കൊവിഡ് ബാധിച്ചത്. പനി വിടാതെ തുടർന്നപ്പോഴും ഡോക്ടറെ കണ്ടിരുന്നില്ല. വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്നു. കുറേ ദിവസമായിട്ടും പനി മാറാതെയിരുന്നപ്പോഴും ആശുപത്രിയിൽ പോവാൻ മടിയായിരുന്നു. ശ്വാസം കിട്ടാത്ത അവസ്ഥ വന്നപ്പോൾ ശരിക്കും ഭയം തോന്നിയിരുന്നു.

ഓക്‌സിജൻ മാസ്‌ക്കില്ലാതെ ശ്വസിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ന്യൂമോണിയയും കൂടുതലായിരുന്നു. അന്ന് അതേക്കുറിച്ച് ആരും തന്നോട് പറഞ്ഞിരുന്നില്ല. ഡിസ്ചാർജായി വീട്ടിലെത്തിയ ശേഷമാണ് മനുവും മോനും അതേക്കുറിച്ച് പറഞ്ഞത് തന്നതെന്നും ബീന പറഞ്ഞിരുന്നു. അന്നത്തെ വീഡിയോ സോഷ്യൽമീഡിയയിലൂടെ വളരെ പെട്ടെന്ന് വൈറലായിരുന്നു.

Karma News Network

Recent Posts

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

30 mins ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

45 mins ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

53 mins ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

60 mins ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

1 hour ago

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

2 hours ago